പൊന്നാനി: 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനത്തിന് ഓൺലൈനിൽ ചേർന്ന സ്വാഗത സംഘം യോഗം അന്തിമ രൂപം നല്കി.
പതിനേഴാം വാർഷിക സമ്മേളനം പൊന്നാനി എം പി ഡോ: അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യുന്നതാണ്.
ജനുവരി 4 ന് കാലത്ത് 8 മണി മുതൽ രജിസ്ട്രേഷൻ, 9 മണിക്ക് സാംസ്കാരിക ഘോഷയാത്ര, 9.30 ന് പതാക ഉയർത്തൽ, 9.45 ന് ഉദ്ഘാടന സമ്മേളനം, 11 മണിക്ക് പ്രതിനിധി സഭ.
ഉച്ചയ്ക്ക് 2 മണിക്ക് വനിതാ സംഗമം, വൈകീട്ട് 4 മണിക്ക് സാംസ്കാരിക സമ്മേളനം, പുരസ്കാര വിതരണം. തുടർന്ന് വിവിധ കലാ പരിപാടികളും സംഗീത സന്ധ്യയും.
ജനുവരി 5 കാലത്ത് 9 മണിമുതൽ പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും, വധൂ വരന്മാർക്കുളള അനുമോദനവും നടക്കും .
രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ മന്ത്രിമാർ, എം പി മാർ, എംഎല്‍എ മാർ, സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ പൗര പ്രമുഖർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുളളവർ പങ്കെടുക്കും .
ഇത് സംബന്ധമായി ചേര്‍ന്ന സ്വാഗത സംഘം യോഗം യോഗത്തിൽ ചെയർമാൻ അബൂബക്കർ മഠപ്പാട്ട് അധ്യക്ഷത വഹിച്ചു.
സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ ഇ ഹൈദരലി മാസ്റ്റർ സ്വാഗതം പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി എല്ലാ പഞ്ചായത്തിലും ഡിസംബർ 20 മുതൽ 30 വരെ തിയ്യതികളിൽ ജനറൽ ബോഡികൾ നടക്കും .
ഡിസംബർ 31 ന് കേന്ദ്ര കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ സംയുക്ത എക്സിക്യൂട്ടീവ് യോഗവും നടക്കും.
ജനുവരി 1,2 തിയ്യതികളിൽ താലൂക്കിലെ എല്ലാ കേന്ദ്രങ്ങളിലും വാഹന പ്രചരണ ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു.
സമ്മേളന നഗരിയിൽ ഉയർത്താനുളള പതാക സംഘടനയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ പി വി അബ്ദുൽ ഖാദർ ഹാജിയുടെ ചാണയിലെ വസതിൽ നിന്നും ഏറ്റു വാങ്ങി ബൈക്ക് റാലിയുടെ അകമ്പടിയോടെ നഗരം ചുറ്റി സമ്മേളന സ്ഥലമായ സൽക്കാര ഓഡിറ്റോറിയത്തിൽ എത്തിക്കും.
ജനുവരി 3 ന് വൈകീട്ട് പി സി ഡബ്ല്യു എഫിന് രൂപം കൊണ്ട ചാണ പ്രദേശത്ത് നിന്നും ആരംഭിക്കുന്ന ബൈക്ക് റാലിയിൽ എല്ലാ പഞ്ചായത്ത് കമ്മിറ്റികളുടെയും പ്രതിനിധ്യം ഉണ്ടാകണമെന്ന് യോഗം ആഹ്വാനം ചെയ്തു.
കോയക്കുട്ടി മാസ്റ്റർ, ഡോ: അബ്ദുറഹ്മാൻ കുട്ടി, രാജൻ തലക്കാട്ട്, ബീക്കുട്ടി ടീച്ചർ, ടി മുനീറ, എസ് ലത ടീച്ചർ, എ അബ്ദുല്ലതീഫ് മാറഞ്ചേരി,
പി എം അബ്ദുട്ടി, നാരായണൻ മണി (പൊന്നാനി) എം ടി നജീബ്,ആരിഫ പി (മാറഞ്ചേരി)
എൻ ഖലീൽ റഹ്മാൻ (എടപ്പാൾ)
അഷ്റഫ് മച്ചിങ്ങൽ, ഖൈറുന്നിസ പാലപ്പെട്ടി (പെരുമ്പടപ്പ് )
സുജീഷ് നമ്പ്യാർ (കാലടി)
ജി സിദ്ധീഖ് (തവനൂർ) മുഹമ്മദ് അനീഷ് (യു.എ.ഇ) മുഹമ്മദ് മാറഞ്ചേരി (ബഹറൈൻ) ഖലീൽ റഹ്മാൻ (ഖത്തർ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ശ്രീരാമനുണ്ണി മാസ്റ്റർ നന്ദി പറഞ്ഞു.

