ഷാർജ: യു എ ഇ അമ്പത്തിമൂന്നാം ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഫാരി മാളിൽ സംഘടിപ്പിച്ച പൊന്നോത്സവ് സീസൺ 7 വേദിയിലെ വനിതാ സംഗമം ശ്രദ്ധേയമായി.
വിദേശത്തും സ്വദേശത്തുമുളള താലൂക്ക് നിവാസികളായ സ്ത്രീ സമൂഹത്തിന് പി സി ഡബ്ല്യു എഫ് സംഘടന നല്കി വരുന്ന കരുതലിനെ ആവേശത്തോടെ സംഗമത്തിൽ ചർച്ച ചെയ്യപ്പെട്ടു.
സ്ത്രീധനത്തിനെതിരെ നടത്തി വരുന്ന ബോധവൽക്കരണവും, വിവാഹ സംഗമങ്ങളും വഴി യുവതീ യുവാക്കളിലുണ്ടാക്കിയ മാറ്റങ്ങളും പ്രതിഫലനങ്ങളും നമുക്കേറെ അഭിമാനിക്കാൻ വക നല്‍കുന്നുണ്ടെന്ന് സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
യു.എ.ഇ വനിതാ സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർപേഴ്സൺ ബബിതാ ഷാജി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് റഹ്മത്ത് ലത്തീഫ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സമീറ നൂറുൽ അമീൻ സ്വാഗതം പറഞ്ഞു.
ഷാർജ പുസ്തക മേളയിൽ പ്രകാശിതമായ ‘കാസച്ചോറ്’ പുസ്തകത്തിന്റെ ഗ്രന്ഥകാരി
ജെസ്സി സലിം മുഖ്യാതിഥിയായിരുന്നു.
ഉപദേശക സമിതി അംഗം . മുംതാസ് ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.
ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ രണ്ടര വയസ്സുകാരി ഹെൻസ ലയാലിനും, മൂന്ന് വയസ്സുകാരൻ നൂഹ് സമാനും ചടങ്ങിൽ വെച്ച് സമ്മാനം വിതരണം ചെയ്തു.
അംഗങ്ങളുടെ മക്കളായ സക്കിയ, മർവ, അയിഷ സെഹ്ഷമിൻ അവതരിപ്പിച്ച ഡാൻസും, റൈഹാന സലാമിന്റെ ഗാനവും ഉണ്ടായിരുന്നു.
ഷാർജ ഉമ്മുൽ ഖുറാ മദ്രസ ടീമിന്റെ ദഫ് മുട്ട്, മന്ത്ര ഡാൻസ് ടീമിന്റെ ഒപ്പന, സിനിമാറ്റിക് ഡാൻസ്, മിമിക്രി തുടങ്ങിയ കലാ പരിപാടികളും അരങ്ങേറി.
റൈഹാന സലാം നന്ദി പറഞ്ഞു.

