PCWF റിയാദ് കമ്മിറ്റി ശിശുദിനാഘോഷം സംഘടിപ്പിച്ചു

PCWF റിയാദ് കമ്മിറ്റി ശിശുദിനാഘോഷം സംഘടിപ്പിച്ചു

റിയാദ് :- പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് ഘടകം വനിതാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ശിശു ദിനം ആഘോഷിച്ചു.
റിയാദ് ബിലാദിയ റിസോർട്ടിൽ വെച്ച് നടന്ന ശിശുദിനാഘോഷത്തിൻറ ഭാഗമായി വിവിധ തരം മത്സരങ്ങളും കലാപരിപാടികളും കുട്ടികൾക്കായി ഒരുക്കിയിരുന്നു.
വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും മത്സരങ്ങളിലൂടെ പുതിയ അറിവുകൾ നേടാനും അവസരമൊരുക്കിയ പ്രോഗ്രാമിൽ സലീം മാഷ് ചാലിയം പാട്ടു പാടിയും കഥകൾ പറഞ്ഞും കുട്ടികളെ ചിരിച്ചും ചിന്തിപ്പിച്ചും ക്ലാസ്സ്‌ നയിച്ചു.
PCWF വനിതാ കമ്മിറ്റി പ്രസിഡന്റ്‌ സമീറ ഷമീർ ആദ്യക്ഷത വഹിച്ചു.
സാബിറ ലബീബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ PCWF വനിതാ കമ്മിറ്റി ഭാരവാഹികളായ ഷഫ്‌ന മുഫാഷിർ, തെസ്നി ഉസ്മാൻ, റഷ സുഹൈൽ, നജുമുനിഷ നാസർ, മുഹ്സിന ഷംസീർ, റഷ റസാഖ്, അസ്മ ഖാദർ, ഷബ്‌ന ആഷിഫ്, സൽമ ഷഫീക്, സഫീറ ആഷിഫ് എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.
PCWF റിയാദ് നേതാകളായ അൻസാർ നൈതല്ലൂർ,കബീർ കാടൻസ്,ഷമീർ മേഘ, അസ്‌ലം കളക്കര,റസാഖ് പുറങ്ങ്, എം എ ഖാദർ, കെ ടി അബൂബക്കർ, ആഷിഫ് മുഹമ്മദ്‌,സുഹൈൽ മഖ്ധൂം, അഷ്‌കർ വി. സംറൂദ് എന്നിവർ ആശംസകൾ നേർന്നു. ലംഹ ലബീബ് നന്ദി പറഞ്ഞു.