PCWF സഊദി – ജിദ്ദയിൽ പൊന്നാനി സംഗമം സംഘടിപ്പിച്ചു

PCWF സഊദി – ജിദ്ദയിൽ  പൊന്നാനി സംഗമം സംഘടിപ്പിച്ചു

ജിദ്ദ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി നാഷണൽ കമ്മിറ്റി ജിദ്ദയിൽ പൊന്നാനി സംഗമം സംഘടിപ്പിച്ചു.
ഹിറാ സ്ട്രീറ്റിലെ വുഡ് ലാന്റ് റസ്റ്റോറന്റിൽ നടന്ന സംഗമം സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.
നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി അധ്യക്ഷത വഹിച്ചു.
സ്വാശ്രയ കമ്പനി നിക്ഷേപം സംബന്ധമായി മാമദ് കെ സംസാരിച്ചു.
പത്തൊമ്പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ,നാഷണല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖ് പ്രഖ്യാപിച്ചു.
നാസർ വെളിയങ്കോട്, ഇസ്മായിൽ പെരുമ്പടപ്പ് എന്നിവർക്ക് അംഗത്വം നല്‍കി.
ജിദ്ദ പ്രവിശ്യയിലുളള പൊന്നാനി താലൂക്ക് നിവാസികളെ കണ്ടെത്തി അംഗത്വം നല്‍കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ആസൂത്രണം ചെയ്തു.
2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ വെച്ച് നടക്കുന്ന പി സി ഡബ്ല്യു എഫ് പതിനേഴാം വാർഷിക സമ്മേളനവും, പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും വിജയിപ്പിക്കാൻ തീരുമാനിച്ചു.
സദക്കത്ത് എടപ്പാൾ സ്വാഗതവും, റഫീഖ് പൊന്നാനി നന്ദിയും പറഞ്ഞു.