സഊദി – ജിദ്ദയിൽ ഒക്ടോബർ 18 ന് പൊന്നാനി സംഗമം നടത്താൻ തീരുമാനിച്ചു

സഊദി – ജിദ്ദയിൽ ഒക്ടോബർ 18 ന്  പൊന്നാനി സംഗമം നടത്താൻ തീരുമാനിച്ചു

ജിദ്ദ: 2024 ഒക്ടോബർ 18 വെള്ളിയാഴ്ച്ച സഊദി – ജിദ്ദയിൽ പൊന്നാനി സംഗമം നടത്താൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി അറേബ്യ നാഷണൽ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

പ്രസിഡൻ്റ ബിജു ദേവസ്സിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗം ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹിമാൻ കുട്ടി ഉൽഘാടനം ചെയ്തു.

സി എസ് പൊന്നാനി സംഘടന പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു .

ജിദ്ദയിൽ നിലവിലുളള അഡ്ഹോക് കമ്മിറ്റി ഭാരവാഹികളുമായി കൂടി ആലോചിച്ച് പൊന്നാനി സംഗമത്തിന്നാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖിനെ ചുമതലപ്പെടുത്തി .

റിയാദ് ഘടകം പ്രവർത്തനങ്ങളെ സംബന്ധിച്ച് പ്രസിഡന്റ് അൻസാർ നൈതല്ലൂരും, ദമാം ഘടകം പ്രവർത്തനങ്ങൾ പ്രസിഡന്റ് എൻ പി ഷമീറും അവതരിപ്പിച്ചു.

മാമദ് കെ , അഷ്റഫ് എൻ പി , സലീം കളക്കര, ബഷീർ ഷാ, ദർവേശ്, ഇബ്രാഹിം ബാദുഷ, മൊയ്തു മോൻ, റഫീഖ്, ആബിദ്, ഫസൽ മുഹമ്മദ്, അലിക്കുട്ടി, അസ്ലം കളക്കര, ഷമീർ മേഘ തുടങ്ങിയവർ ചര്‍ച്ചയിൽ പങ്കെടുത്തു.

ജനറൽ സെക്രട്ടറി അൻവർ സാദിഖ് സ്വാഗതവും ,ട്രഷറർ അൻസാർ നന്ദിയും പറഞ്ഞു.