വനിതാ സംഗമവും, സ്കൂൾ മുറ്റത്ത് പച്ചക്കറി തൈ നടലും സംഘടിപ്പിച്ചു.

വനിതാ സംഗമവും, സ്കൂൾ  മുറ്റത്ത് പച്ചക്കറി തൈ നടലും സംഘടിപ്പിച്ചു.

പെരുമ്പടപ്പ് : പാറ എ എം എൽ പി സ്കൂളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ സംഗമവും, സ്കൂൾ മുറ്റത്ത് പച്ചക്കറി തൈ നടലും സംഘടിപ്പിച്ചു.
വനിതാ സംഗമം ഉദ്ഘാടനം കോഴിക്കോട് സർവ്വകലാശാല എം കോം റാങ്കുകാരി ടി തസ്നി മോളും, പച്ചക്കറി തൈ നടൽ സ്കൂൾ പ്രധാന അധ്യാപിക ഓമന ടീച്ചറും നിർവ്വഹിച്ചു.
സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
പി സി ഡബ്ല്യു എഫ് വനിതാ കേന്ദ്ര ഉപാധ്യക്ഷ ഖദീജ മുത്തേടത്ത് അധ്യക്ഷത വഹിച്ചു.
വനിതാ കേന്ദ്ര സെക്രട്ടറി ഖൈറുന്നിസ പാലപ്പെട്ടി സ്വാഗതം പറഞ്ഞു.
ശാരദ ടീച്ചർ, അഷ്റഫ് മച്ചിങ്ങൽ, ഖൗലത്ത് യഹിയ ഖാൻ, അഷ്റഫ് ആലുങ്ങൽ, ഫാത്തിമ മുജീബ്, മുജീബ് കിസ്മത്ത്, ആരിഫ മാറഞ്ചേരി, മുഹമ്മദലി അയിരൂർ, വിജിത പ്രജിത്ത്, സബീന ബാബു തുടങ്ങിയവർ സംബന്ധിച്ചു.
പി സി ഡബ്ല്യു എഫ് പെരുമ്പടപ്പ് പഞ്ചായത്ത് വനിതാ കമ്മിറ്റിക്ക് രൂപം നല്‍കി.
അംഗത്വ വിതരണവും നടന്നു.
ജനറൽ സെക്രട്ടറി ഷാഹിൻ ബാൻ
നന്ദി പറഞ്ഞു.