PCWF റിയാദ് കമ്മിറ്റി; സൗദി ദേശിയദിനാഘോഷം സംഘടിപ്പിച്ചു

PCWF റിയാദ് കമ്മിറ്റി; സൗദി ദേശിയദിനാഘോഷം സംഘടിപ്പിച്ചു

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷൻ റിയാദ് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയുടെ 94 മത് ദേശിയദിനാഘോഷം സംഘടിപ്പിച്ചു.
ഒലയ പാർക്കിൽ നടന്ന ചടങ്ങിൽ കുട്ടികളും വനിതകളും ഉൾപ്പെടെയുളളവർ ദേശിയദിന പരേഡ് നടത്തി.
വനിതാ ഘടകം പ്രസിഡന്റ് സമീറ ഷമീർ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി കെ ടി അബൂബക്കർ കേക്ക് മുറിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു.
മുഖ്യ രക്ഷാധികാരി സലിം കളക്കര , എം എ ഖാദർ എന്നിവർ ദേശീയദിന സന്ദേശം നൽകി.
ജനറൽ കമ്മിറ്റി ഭാരവാഹികളായ അൻസാർ നൈതല്ലൂർ , കബീർ കാടൻസ് ,ഷമീർ മേഘ,അസ്‌ലം കളക്കര, സുഹൈൽ മഖ്ദൂം, ഫാജിസ് , മുജീബ് ചങ്ങരംകുളം ,സംറൂദ് ,അൽത്താഫ് ,ആഷിഫ് മുഹമ്മദ് , സാബിറ ലബീബ്, അലി പി, ലബീബ് മാറഞ്ചേരി, ഹകീം പുഴമ്പ്രം എന്നിവർ സംബന്ധിച്ചു.
വനിതാ കമ്മിറ്റി ജനറൽ സെക്രട്ടറി റസ സുഹൈൽ സ്വാഗതവും, ലംഹ ലബീബ് നന്ദിയും പറഞ്ഞു.