പൊന്നാനി: സ്ത്രീധന വിമുക്ത പൊന്നാനി താലൂക്ക് എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്ഥാപിത കാലം മുതൽ നടത്തി വരുന്ന സ്ത്രീധന വിരുദ്ധ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സ്ത്രീധന രഹിത വിവാഹ സംഗമം, സംഘടനയുടെ പതിനേഴാം വാർഷികത്തോടനുബന്ധിച്ച് 2025 ജനുവരി 4,5(ശനി,ഞായർ) തിയ്യതികളിലായി മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയാണ്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രക്ഷിതാക്കൾ, തങ്ങളുടെ പെൺമക്കളുടെ വിവാഹത്തിന് വേണ്ടി സോഷ്യൽ മീഡിയയിലും സമൂഹ മധ്യത്തിലും തെരുവിലിറങ്ങിയും യാചിക്കുന്നത് ഇല്ലാതെയാക്കാൻ PCWF ഉദ്ദേശിക്കുന്നു.
സ്നേഹത്തിന് സ്ത്രീധനമെന്ന വിലയിടുമ്പോൾ തകർന്ന് പോകുന്നത് നിരവധി യുവതികളുടെ ജീവിതമാണ് എന്ന യാഥാര്‍ത്ഥ്യം ഉൾക്കൊണ്ട് താലൂക്കിലെ മുഴുവൻ ജനങ്ങളും ഈ പോരാട്ടത്തിൽ പങ്കാളികളാകുക…..
കേവലമായ സമൂഹ വിവാഹത്തിനപ്പുറത്ത് താലൂക്കിലെ ഒമ്പത് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സ്ത്രീധനത്തിനെതിരെ ശക്തമായ ബോധവത്കരണത്തിലൂടെ യുവാക്കളിൽ സ്ത്രീധന വിരുദ്ധ മനോഭാവം വളർത്താനും നിലനിറുത്താനും സംഘടന ആഗ്രഹിക്കുന്നു.
ഉപാധികളില്ലാതെ സ്ത്രീധനരഹിത വിവാഹത്തിന് തയ്യാറാകുന്ന യുവാക്കൾക്ക് സ്വദേശത്തോ , വിദേശത്തോ വിദ്യാഭ്യാസ നിലവാരമനുസരിച്ച് ജോലി ഉൾപ്പെടെയുളള ഉപജീവന മാർഗ്ഗം ഒരുക്കി കൊടുക്കാനുള്ള സംവിധാനവും സംഘടന ഒരുക്കിയിട്ടുണ്ട്.
സ്ത്രീധന രഹിത വിവാഹത്തിന് താത്പര്യമുളളവർ
2024 ഒക്ടോബർ 31 നകം അപേക്ഷകൾ പൊന്നാനി ചന്തപ്പടി PCWF കേന്ദ്ര കമ്മിറ്റി ഓഫിസിൽ എത്തിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിവാഹ സമിതി ഉപാധ്യക്ഷൻ മുജീബ് കിസ്മത്തുമായി താഴെ കൊടുക്കുന്ന നമ്പറിൽ
ബന്ധപ്പെടുക
+91 96055 43742.
നമ്മുടെ ലക്ഷ്യം: സ്ത്രീധന വിമുക്ത പൊന്നാനി

