ദുബൈ : പൊന്നോത്സവ് 2024 ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ഫോസിൽ ഹോൾഡിങ്ങ് ഗ്രൂപ്പ് ചെയർമാൻ ഡോ: അബ്ദുൽ സലാം നിർവഹിച്ചു.
യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി 2024 ഡിസംബർ 1 ന് ഷാർജ സഫാരി മാളിലാണ് പൊന്നോത്സവ് സീസൺ 7 നടത്തുന്നത്.
പ്രമുഖ ഗസൽ ഗായകരായ റാസ ബീഗം ബാൻഡ് നയിക്കുന്ന ഗസൽ സന്ധ്യയും, മറ്റു കലാ പരിപാടികളും സല്യൂട്ട് യു എ ഇ പൊന്നോത്സവ്'2024 സീസൺ 7 എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്.
പ്രകാശന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ്, ജന: സെക്രട്ടറി ശിഹാബുദ്ധീൻ കെ കെ, സംഘാടക സമിതി ചെയർമാൻ അലി ഹസ്സൻ, ജന: കൺവീനർ നസീർ ചുങ്കത്ത്, ഭാരവാഹികളായ സുനീർ പി കെ, ഷബീർ ഈശ്വരമംഗലം, ഹബീബ് റഹ്മാൻ, അഷ്റഫ് സി വി തുടങ്ങിയവർ സംബന്ധിച്ചു.

