കാലടി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്വാശ്രയ തൊഴിൽ പരിശീലന സംരംഭത്തിന് കീഴിൽ കാലടി – പോത്തനൂരിൽ പ്രവര്‍ത്തിച്ചു വരുന്ന തയ്യൽ പരിശീലന കേന്ദ്രത്തിൽ നിന്നും പഠനം പൂര്‍ത്തിയാക്കിയ രണ്ടാം ബാച്ചിനുളള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ
ബൽകീസ് കെ മുഖ്യാതിഥിയായിരുന്നു.
മുസ്തഫ കാടഞ്ചേരി അധ്യക്ഷത വഹിച്ചു.
അബ്ദുല്ലതീഫ് കളക്കര , എം എം സുബൈദ, ടി മുനീറ , രാജ ലക്മി , റംല കെ പി, ആരിഫ പി പി, മുബശ്ശിർ നരിപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു.
സുജീഷ് നമ്പ്യാർ സ്വാഗതവും, സാജിത നന്ദിയും പറഞ്ഞു.

