റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ സഊദി- റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു..
ബത്ത ഗുറബി പാർക്കിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കബീർ കാടൻസ് അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് അൻസാർ നൈതല്ലൂർ കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജനസേവനം ചെയർമാൻ എം എ ഖാദർ സ്വതന്ത്രദിന സന്ദേശം നൽകി.
ഇന്ത്യൻ സ്വതന്ത്ര സമരത്തിന് സംഭാവന നൽകിയ ദേശാഭിമാനികളെ സ്മരിച്ചു. നീതിയും സമത്യവും വൈവിദ്ധ്യങ്ങളും ഉൾക്കൊണ്ട് ഓരോ പൗരനും അഭിവൃദ്ധിയോടെ അന്തസോടെ ജീവിക്കാനുളള അവസരം ഇന്ത്യയിൽ നിലനിറുത്താൻ നമുക്കാകണമെന്ന് അദ്ധേഹം ഉദ്ബോധിപ്പിച്ചു.
ട്രഷറർ ഷമീർ മേഘ, ഭാരവാഹികളായ ഫാജിസ് പിവി,സംറൂദ് മറവഞ്ചേരി, അഷ്കർ വി,അൽത്താഫ് കളക്കര ,വനിതാ കമ്മിറ്റി പ്രസിഡന്റ് ഷമീറ ഷമീർ, രക്ഷധികാരി അസ്മ ഖാദർ, ഷഫീക് ശംസുദ്ധീൻ എന്നിവർ നേതൃത്വം നല്കി.
പങ്കെടുത്ത എല്ലാവർക്കും പായസ വിതരണം നടത്തി….

