മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ സ്പോർട്സ് വിംഗ് ആഭിമുഖ്യത്തിൽ ബഹ്റൈൻ ഓക്ഷൻ സെന്റർ ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടിയുള്ള യുണൈറ്റഡ് കപ്പ് 2K24 സീസൺ 1 പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ചാമ്പ്യൻഷിപ്പിൽ സ്പോർട്ടിങ് എഫ് സി ഗോവ ജേതാക്കളായി.
വീറും വാശിയും നിറഞ്ഞ ഫൈനൽ മത്സരം നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ (7-6) യുവ കേരള എഫ് സി യെ പരാജയപ്പെടുത്തിയാണ് സ്പോർട്ടിങ് എഫ്സി ഗോവ ജേതാക്കളായത്.
ബഹ്റൈൻ പാർലമെന്റ് അംഗം ഡോ:മറിയം അൽ ദഈൻ യൂണൈറ്റഡ് കപ്പ് 2K24 കിക്കോഫ് നിർവ്വഹിച്ചു. സോഷ്യൽ മീഡിയ ഫെയിം അലി ജാഫർ മുഖ്യാതിഥിയായിരുന്നു.
വിജയികൾക്ക് ബഹ്റൈൻ ഓക്ഷൻ സെന്റർ മാനേജിങ് ഡയറക്ടർ ബാലൻ കണ്ടനകം ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു.
റണ്ണർ അപ്പ് ട്രോഫിയും പ്രൈസ് മണിയും ഓൺലൈൻ കൺസ്ട്രക്ഷൻസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് മാറഞ്ചേരിയും സമ്മാനിച്ചു.
റോയൽ ബ്രാൻഡ് സ്പോൺസർ ചെയ്ത ഫയർ പ്ളേ അവാർഡ് ഗ്രോ എഫ് സി സ്വന്തമാക്കി.
ടൂർണമെന്റിലെ മികച്ച കളിക്കാരനുളള ഗോൾഡൻ ബോളിന് സച്ചിൻ (സ്പോർട്ടിങ്),
ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ടിന് ഇല്യാസ്(യുവ കേരള),
മികച്ച ഗോൾകീപ്പറായി ഗോൾഡൻ ഗ്ലൗവിന് ജോയൽ (സ്പോർട്ടിങ്),
മികച്ച ഡിഫണ്ടറായി നബീൽ (യുവ കേരള), എന്നിവർ അർഹരായി.
ഓരോ കളിയിയിലേയും മികച്ച കളിക്കാരായി
അൽഫാസ് (അൽ മിനാർ), റീഗൺ (സ്പോർട്ടിങ്), ഇല്യാസ് (യുവ കേരള), ഫവാസ് ഫിനു (കെഎംസിസി), അലി (യുവ കേരള), സച്ചിൻ (സ്പോർട്ടിങ് ), മെക്വിൻ(സ്പോർട്ടിങ്) എന്നിവരെ തെരഞ്ഞെടുത്തു.
ടൂർണമെന്റിനോടനുബന്ധിച്ച് PCWF ബഹ്റൈൻ വനിതാ വിഭാഗം തയ്യാറാക്കിയ വിഭവ സമൃദമായ പലഹാരക്കൂട്ട് ഒരുക്കിയിരിന്നു.
യുണൈറ്റഡ് കപ്പ് ചെയർമാൻ അബ്ദുറഹ്മാൻ പി ടി, കൺവീനർ ഷമീർ പുതിയിരുത്തി, കോർഡിനേറ്റർ ഷഫീഖ് പാലപ്പെട്ടി എന്നിവരുടെ നേതൃത്വത്തിൽ ടീം ബഹ്റൈൻ ടൂർണമെന്റിന് നേതൃത്വം നൽകി.

