പൊന്നാനി: ഈ വർഷത്തെ SSLC, +2 വിജയികൾക്കുള്ള അവാർഡുകൾ വിതരണം 2024 ജൂൺ 20 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിമുതൽ പൊന്നാനി പളളപ്രം ബെസ്റ്റ് മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ പി സി ഡബ്ല്യു എഫ് കേന്ദ്ര വിദ്യാഭ്യാസ സമിതി തീരുമാനിച്ചു.
പളളപ്രം ഡോ: അബ്ദുറഹ്മാൻ കുട്ടി വസതിയിൽ ചേർന്ന സമിതി യോഗത്തിൽ ചെയർമാൻ പ്രൊഫ: വി കെ ബേബി അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.
കൺവീനർ അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
പി കോയക്കുട്ടി മാസ്റ്റർ, യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്,ഡോ: അബ്ദുറഹ്മാൻ കുട്ടി, മാലതി വട്ടം കുളം, അബ്ദുല്ലതീഫ് കളക്കര,
പി എം അബ്ദുട്ടി (പൊന്നാനി)
അബ്ദുല്ലതീഫ്, ഡോ: തൗഫീഖ് റഹ്മാൻ (മാറഞ്ചേരി) ഖലീൽ റഹ്മാൻ (എടപ്പാൾ) റഷീദ് അറയ്ക്കൽ, അബ്ദുല്ല കുട്ടി മാസ്റ്റർ (വട്ടംകുളം)
മുഹമ്മദ് അനീഷ് (യു.എ.ഇ) മാമദ് കെ , അൻവർ സാദിഖ് (സഊദി) യൂസുഫ് കെ വി (കുവൈറ്റ്) തുടങ്ങിയവർ ചര്‍ച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ജോ: കൺവീനർ എസ് ലത ടീച്ചർ നന്ദി പറഞ്ഞു.

