PCWF പരിസ്ഥിതി ദിനം ആചരിച്ചു

PCWF പരിസ്ഥിതി ദിനം ആചരിച്ചു

പൊന്നാനി/ മാറഞ്ചേരി: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി യും മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയും പരിസ്ഥിതി ദിനം ആചരിച്ചു.
ചന്തപ്പടിയി പി സി ഡബ്ലിയു എഫ്‌ കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന വൃക്ഷ തൈ വിതരണത്തിന് എവർഗ്രീൻ ചെയർപേഴ്സൺ ശാരദ ടീച്ചർ നേതൃത്വം നൽകി.
വേപ്പിൻ തൈകളും ,വിവിധ പച്ചക്കറി തൈകളുമണ് പങ്കെടുത്തവർക്കെല്ലാം വിതരണം ചെയ്തത്.
മാറഞ്ചേരിയിൽ നടന്ന വൃക്ഷ തൈ നടലിന് എവർ ഗ്രീൻ കൺവീനർ ഹൈദരലി മാസ്റ്റർ നേതൃത്വം നൽകി.