സലാല : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വനിതാ വിങ്ങ് നേതൃത്വത്തിൽ 31/05/2024 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ആർട്ട് ഓഫ് സ്പൈസസ് റസ്റ്റോറന്റിൽ വെച്ച് പാചകമത്സരം സംഘടിപ്പിക്കുന്നു.
പരിപാടി വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗത സംഘ രൂപീകരണ യോഗം PCWF വനിതാ കമ്മിറ്റി ഉപദേശക സമിതി അംഗം ഷമീല ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ആയിഷ കബീർ അധ്യക്ഷത വഹിച്ചു.
സ്നേഹ, റിൻസില റാസ് എന്നിവർ പ്രോഗാമിനെ സംബന്ധിച്ച് വിശദീകരിച്ചു.
റിൻസിലാ റാസ് സ്വാഗതവും, ഷെയ്മ ഇർഫാൻ നന്ദിയും പറഞ്ഞു.
തീരുമാനങ്ങൾ
പാചക മത്സരം നടത്തുന്നതിനായി ബിരിയാണി ഐറ്റം തെരഞ്ഞെടുത്തു
കുട്ടികൾക്കും മുതിർന്നവർക്കുമായി
കലാപരിപാടികൾ നടത്തുവാനും തീരുമാനിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ
ചെയർപേഴ്സൺ : ഷമീല ഇബ്രാഹിം കുട്ടി
വൈ: ചെയർപേഴ്സൺ : ആയിഷ കബീർ
കൺവീനർ : സ്നേഹ ഗിരീഷ്
വൈ: കൺവീനർ: ഷൈമ ഇർഫാൻ
ട്രഷറർ : റിൻസില റാസ്
പ്രോഗ്രാം കോർഡിനേറ്റർസ്
ഷിംന ജെയ്സൽ, ജസീല ഷെമീർ, ഷാനിമ ഫിറോസ്
ഫർഹാന മുസ്താക്, ധന്യ വിവേക്, റംഷി ഖലീൽ.
കിഡ്സ് പ്രോഗ്രാം കോർഡിനേറ്റർസ്
സലീല റാഫി, ബൽക്കീസ് റംശാദ്, സഫൂറ മുജീബ്
മുഹ്സിന അശ്ഫാഖ്.
പ്രോഗ്രാമിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് സ്വാഗതസംഘ യോഗം ആവശ്യപ്പെട്ടു
*PCWF സലാല വനിതാ വിങ്*

