പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജൂൺ 20 ന് അൽ അഹ്ലി ക്ലബ് സ്റ്റേഡിയത്തിൽ *യുണൈറ്റഡ് കപ്പ് 2K24* സീസൺ 1 പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ടൂർണമെന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം PCWF കലാവേദി ഒരുക്കിയ ഈദ് – വിഷു ആഘോഷ ചടങ്ങിൽ വെച്ച് റസാഖ് ബാബു വല്ലപ്പുഴക്ക് നൽകി ഗ്ലോബൽ ഐ ടി കൺവീനർ ഫഹദ് ബിൻ ഖാലിദ് (സൗദി) നിർവഹിച്ചു.
ബാലൻ കണ്ടനകം, മുഹമ്മദ് മാറഞ്ചേരി, സദാനന്ദൻ കണ്ണത്ത്, ഫസൽ പി കടവ്, ഷഫീഖ് പാലപ്പെട്ടി, പി ടി അബ്ദുറഹ്മാൻ, ഹസൻ വി എം മുഹമ്മദ്, നസീർ പൊന്നാനി, റംഷാദ് റഹ്മാൻ, മുസ്തഫ കൊലക്കാട്, ഷമീർ പുതിയിരുത്തി, ശറഫുദ്ധീൻ വിഎം, അലി കാഞ്ഞിരമുക്ക്, മാജിദ്, സൈതലവി, നബീൽ എം വി, ബാബു എം കെ, മുജീബ് വെളിയംകോട്, അക്ബർ എന്നിവർ സന്നിഹിതരായിരുന്നു

