മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ കമ്മിറ്റി കലാവേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ വെച്ച് വിവിധ കലാ പരിപാടികളോടെ ഈദ്, വിഷു ആഘോഷം അതി വിപുലമായ രീതിയിൽ സംഘടിപ്പിച്ചു
PCWF ബഹ്റൈൻ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഐടി കൺവീനർ ഫഹദ് ബിൻ ഖാലിദ് (സൗദി) ഉദ്ഘാടനം നിർവ്വഹിച്ചു.
കലാവേദിയുടെ സീനിയർ ഗായകരായ ഷമീർ കണ്ണൂർ, അലി കാഞ്ഞിരമുക്ക്, ഷഫീഖ് ചാലക്കുടി, മുബീന മൻഷീർ, സുരേഷ് ബാബു, ഹിജാസ്, അൻവർ പുഴമ്പ്രം, വിശ്വ സുകേഷ്, ജോഷി, ബിജു വൈഗ, അജയ്ഘോഷ്, ഷബീർ കാവുങ്കൽ, മൻസൂർ, റസാഖ് ബാബു, സജ്ന എന്നിവർക്കൊപ്പം
ജൂനിയർ വിഭാഗത്തിൽ ആലിയ ഷാനവാസ്, ആമില ഷാനവാസ്, നജ ഫാത്തിമ, സഹല മറിയം, ഷെൻസ ഫാത്തിമ, സ്നിഗ്ദ പ്രമോദ്, ഫർഹ, റിമിഷ റാഫി, നൗറിൻ റാഫി എന്നിവരും വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു.
മനാമ ക്വീൻസ് ടീമിന്റെ ഒപ്പന, ശരത് പരപ്പനങ്ങാടിയുടെ മിമിക്രി, മധുരം മലയാളം, കഹൂത് ക്വിസ് മത്സരം കളരിപ്പയറ്റ് എന്നിവ കാണികളിൽ ആവേശമുണർത്തി.
റംഷാദ് റഹ്മാൻ അവതാരകനായ ഈദ് വിഷു ആഘോഷത്തിന് ബാലൻ കണ്ടനകം, സദാനന്ദൻ കണ്ണത്ത്, ഷഫീഖ് പാലപ്പെട്ടി, ഷമീർ പുതിയിരുത്തി, അബ്ദുറഹ്മാൻ പിടി, മുസ്തഫ കൊളക്കാട്, ഫസൽ കടവ്, മാജിദ്, നബീൽ, എം കെ ബാബു, മുജീബ് വെളിയംകോട്, അക്ബർ, നൗഷാദ് എന്നിവർ വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകി.
മത്സര വിജയികൾക്ക് സമ്മാനങ്ങളും, കലാകാരൻമാർക്ക് മൊമെന്റോയും നൽകി.
PCWF കലാവേദി കൺവീനർ നസീർ പൊന്നാനി സ്വാഗതവും, ശറഫുദ്ധീൻ വിഎം നന്ദിയും പറഞ്ഞു.

