പിസിഡബ്ല്യൂഎഫ് ബഹ്റൈൻ ചാപ്റ്റർ സ്പോർട്സ് വിംഗ് *2024 ജൂൺ 20* ന് അൽ അഹ്ലി ക്ലബ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന *PCWF UNITED CUP 2K24* സീസൺ 1 പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ ഇന്നലെ
(26.04.2024- 4:30PM) ആന്തലൂസ് ഗാർഡനിൽ വെച്ച് PCWF രക്ഷാധികാരി ഹസൻ വിഎം മുഹമ്മദ് സ്പോർട്സ് കൺവീനർ ഷഫീഖ് പാലപ്പെട്ടിക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ റസാഖ് ബാബു വല്ലപ്പുഴ മുഖ്യാതിഥി ആയിരുന്നു. ബാലൻ കണ്ടനകം, മുഹമ്മദ് മാറഞ്ചേരി, സദാനന്ദൻ കണ്ണത്ത്, ഫസൽ പി കടവ്, ഷമീർ ലുലു, നസീർ പൊന്നാനി, അബ്ദുറഹ്മാൻ പിടി, നബീൽ എംവി, അക്ബർ, ഷബീർ കാവുങ്കൽ, ഇജാസ് എന്നിവർ പങ്കെടുത്തു.

