PCWF ജിദ്ദ കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചു

PCWF ജിദ്ദ കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചു

ജിദ്ദ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി ജിദ്ദ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ മർവ ഷാം റെസ്റ്റോറന്റിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
PCWF ജിദ്ദ കമ്മിറ്റി പ്രസിഡന്റ്‌ സദഖത്തിന്റെ അധ്യക്ഷയിൽ രതീഷ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു.
ജിദ്ദയിൽ താമസിക്കുന്ന പൊന്നാനി താലൂക്കിലെ കുടുംബങ്ങൾ ഉൾപ്പടെയുള്ളവർ സംഗമത്തിൽ പങ്കെടുത്തു.
നാടും വീടും വിട്ട് പ്രവാസ ഭൂമികയിൽ കഴിയുന്ന പൊന്നാനിക്കാരായ പ്രവാസികൾക്ക് നാട്ടുവിഷേശങ്ങളും റമളാൻ വിശേഷങ്ങളും പങ്ക് വെക്കാനും, കൂട്ടുകാരെയും നാട്ടുകാരെയും കുടുംബങ്ങളെയും ഒന്നിച്ചു കാണാനും സന്തോഷം പങ്കിടാനുമുള്ള വേദിയായി മാറി ഇഫ്താർ സംഗമം.
ഇഫ്താർ സംഗമത്തിന് മൊയ്തു മോൻ, ആബിദ് പൊന്നാനി, ബഷീർഷാ, ഫൈസൽ KR എന്നിവർ നേതൃത്വം നൽകി.