PCWF ഉമ്മുൽ ഖുവൈൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

PCWF ഉമ്മുൽ ഖുവൈൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഉമ്മുൽ ഖുവൈൻ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഉമ്മുൽ ഖുവൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടേസ്റ്റി ഗ്രിൽ റെസ്റ്റോറന്റിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
PCWF ഉമ്മുൽ ഖുവൈൻ ഘടകം പ്രസിഡന്റ് ബഷീർ പി യുടെ അധ്യക്ഷതയിൽ
ഗ്ലോബൽ പ്രസിഡന്റ്‌ സി എസ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ്, ജനറൽ സെക്രട്ടറി ശിഹാബ് കെ. കെ, UAQ സെക്രട്ടറി അൻസിഫ് എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി ബഷീർ എ വി സ്വാഗതവും, ട്രഷറർ റിയാസ് നന്ദിയും പറഞ്ഞു.