ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മിറ്റി അൽ തുമാമ ഗ്രീൻവുഡ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാനൂറോളം പേർ പങ്കെടുത്തു.
റേഡിയോ മലയാളം 98.6 എഫ് എം ആൻറ് ക്യൂ എഫ് എം റേഡിയോ നെറ്റ്വർക്ക് ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം
നിർവഹിച്ചു.
വർക്കിംഗ് പ്രസിഡന്റ് അബ്ദുൾ സലാം മാട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു.
പി സി ഡബ്ല്യു എഫ് അംഗങ്ങൾക്ക് വേണ്ടി നോർക്ക -പ്രവാസി ക്ഷേമനിധി രെജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിരുന്നു. നിരവധി അംഗങ്ങൾ പ്രസ്തുത സൗകര്യം പ്രയോജനപ്പെടുത്തി.
അറഫാത് തയ്യിൽ , മുഹമ്മദ് , ഹസ്നൈൻ, കെ എസ് സമീർ, ആർ ജെ
ജിബിൻ തുടങ്ങിയവർ സംബന്ധിച്ചു.
ബിജേഷ് കൈപ്പട സ്വാഗതവും ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു

