പി സി ഡബ്ല്യൂ എഫ് കുവൈത്ത് ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

പി സി ഡബ്ല്യൂ എഫ് കുവൈത്ത് ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ഇഫ്താർ സംഗമം അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
അഫ്‍ഷീൻ അശ്റഫിൻറ ഖിറാഅത്തോടെ പരിപാടി ആരംഭിച്ചു.
ജനറൽ സെക്രട്ടറി അഷ്‌റഫ് പി സ്വാഗതം പറഞ്ഞു,
ആക്റ്റിംഗ് പ്രസിഡണ്ട് മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു,
ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം നിർവഹിച്ചു.
പി സി ഡബ്ലൂ എഫ് ജി. സി. സി കോർഡിനേറ്റർ സ്വാശ്രയ പൊന്നാനി ചെയർമാനുമായ ഡോ: അബ്ദുറഹിമാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.
പ്രസിഡണ്ട് അശ്‌റഫ് യു. മലപ്പുറം ജില്ലാ അസോസിയേഷൻ പ്രതിനിധി അനസ് എന്നിവർ ആശംസകൾ നേർന്നു.
പ്രോഗ്രാം കൺവീനർ സിദ്ധീഖ് ആർ വി നന്ദി പറഞ്ഞു.