PCWF സലാല ഇഫ്താർ സംഗമം സംഘടിപ്പിച്ചു

PCWF സലാല ഇഫ്താർ സംഗമം സംഘടിപ്പിച്ചു

സലാല: പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ സലാല കമ്മറ്റിയുടെ നേതൃത്വത്തിൽ അഞ്ചാം വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ഇഫ്താർ സംഗമം 2024 സംഘടിപ്പിച്ചു.
സലാലയിലെ സാമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖരടക്കം സലാലയിലെ പൊന്നാനി താലൂക്ക് നിവാസികൾ പങ്കെടുത്തു.
വൃക്ക രോഗികളുടെ ആശാ കേന്ദ്രമായ പൊന്നാനി നഗരസഭയുടെ കീഴിലുള്ള ഡയാലിസിസ് സെൻ്ററിനുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
PCWF സലാല കമ്മിറ്റി ഉപദേശക സമിതി അംഗം ഇബ്രാഹിം കുട്ടി ഉദ്ഘാടനം നിർവഹിച്ചു
പ്രസിഡൻ്റ് കബീർ കെ അദ്ധ്യക്ഷത വഹിച്ചു.
നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് എം സാദിഖ്, സലാലയിലെ സാമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഗംഗാധരൻ അയ്യപ്പൻ, ഷെബീർ കാലടി, കാമൂന ഷാജി തുടങ്ങിയവർ ആശംസകൾ നേർന്നു.
സന്തോഷ് ബാബു, വിവേക്, ഖലീൽ റഹ്മാൻ, മുസ്തഫ ബലദിയ, അശ്റഫ്ബെല്ലി, ഗഫൂർ ബദർ അൽ സമാ, ഇർഫാൻ ഖലീൽ, ശിഹാബ് മാറഞ്ചേരി, നൗഷാദ് ഗുരുക്കൾ, ബേബി സുശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
റാസ് പാലക്കൽ സ്വാഗതവും, ഫിറോസ് അലി നന്ദിയും പറഞ്ഞു.