പൊന്നാനി: കാരുണ്യത്തിൻ തണലാകാം.. അനുഗ്രഹീത മാസത്തിൽ……എന്ന ശീർഷകത്തിൽ മാർച്ച് 10 മുതൽ ഏപ്രിൽ 10 വരെ നടക്കുന്ന PCWF റിലീഫ് 2024 ഫണ്ട് സമാഹരണ യജ്ഞത്തിന് തുടക്കം കുറിച്ചു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി മുനീറ നൽകിയ ഫണ്ട് വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർ ഏറ്റു വാങ്ങി .
ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, വനിതാ കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷ മാലതി വട്ടം കുളം എന്നിവർ സംബന്ധിച്ചു.
ജാതിമതഭേദമന്യേ നിരാലംബരായവർക്ക് സാന്ത്വനമായി പ്രവർത്തിക്കുന്ന PCWF സംഘടനയുടെ റിലീഫ് – 2024 വൻ വിജയമാക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

