യുഎഇ : കാൽപന്ത് ഒരാവേശമാണ് മലപ്പുറത്തുകാർക്ക്…
വേലിയിറക്കത്തിൽ ഉയർന്ന മണൽത്തിട്ടകളിൽ പോലും ഫുട്ബോളിന്റെ സൗന്ദര്യം ലോകത്തിന് കാണിച്ചുകൊടുത്ത പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യുഎഇ ഘടകം സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ ഫെബ്രുവരി 18 ഞായറാഴ്ച ദുബൈ N I മോഡൽ സ്കൂളിൽ വെച്ച് ഇന്റർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു.
പ്രീമിയർ ലീഗ് മൂന്നാം സീസൺ ഫസ്റ്റ് ലുക്ക് പോസ്റ്റർ ക്ലബ് FM 99.6 RJ തൻവീർ പ്രകാശനം ചെയ്തു.
PCWF UAE സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ് സെക്രട്ടറി ശിഹാബ് കെ കെ, IT വിങ്ങ് വൈസ് ചെയർമാൻ അലി എവി, ദുബായ് ഘടകം പ്രസിഡന്റ് ഷബീർ ഈശ്വരമംഗലം, സ്പോർട്സ് കൗൺസിൽ ചെയർമാൻ ആഷിഖ് സി എന്നിവർ സന്നിഹിതരായിരുന്നു.
എല്ലാ ഫുടബോൾ പ്രേമികളെയും കാല്പന്തിന്റെ ആവേശത്തിരമാല തീർക്കുന്ന ഈ മാമാങ്കത്തിലേക്കു സ്വാഗതം ചെയ്യുന്നു!

