പൊന്നാനി: താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗോള കൂട്ടായ്മയായ PCWF (പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ) പ്രഥമ വാണിജ്യ സംരംഭമായ സ്വാശ്രയ പൊന്നാനി ലിമിറ്റഡ് കമ്പനിയുടെ ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. PCWF ഐ ടി വിഭാഗം ഉപാധ്യക്ഷൻ എ വി അലി രൂപ കൽപ്പന ചെയ്തതാണ് ലോഗോ. കമ്പനിയുടെ കീഴിൽ ആരംഭിക്കുന്ന ജനകീയ ഹൈപ്പർമാർക്കറ്റിന് PONMAX HYPERMARKET എന്ന് നാമകരണം ചെയ്തു. ജില്ല വ്യവസായ ഓഫീസർ പി സ്മിത പേര് പ്രഖ്യാപനം നടത്തി. നൂറ്റി അമ്പതോളം നാമനിര്‍ദേശങ്ങളിൽ നിന്നും ലുബ്ന നസീം പാവറട്ടി നിർദേശിച്ച പേരാണ് സമ്മാനത്തിന് അർഹമായത്. ലാപ് ടോപ്പാണ് സമ്മാനമായി നൽകുന്നത്. ബ്രോഷർ പ്രകാശനം നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, വാർഡ് കൗൺസിലർ ലതീഫീന് നൽകി നിർവ്വഹിച്ചു. ചമ്രവട്ടം ജംഗ്ഷനിലെ സ്വാശ്രയ കമ്പനി ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ, രാജൻ തലക്കാട്ട്, അബ്ദുല്ലതീഫ് കളക്കര, ആദം സി, ബിജു ദേവസ്യ തുടങ്ങിയവർ സംസാരിച്ചു. P - Promoting O - Our N - Natives M - Maximum saving A - Maximum quality X - Maximum satisfaction
തുടരുക...പൊന്നാനി: താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗോള കൂട്ടായ്മയായ PCWF (പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ) പ്രഥമ വാണിജ്യ സംരംഭമായ സ്വാശ്രയ പൊന്നാനി ലിമിറ്റഡ് കമ്പനിയുടെ ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. PCWF ഐ ടി വിഭാഗം ഉപാധ്യക്ഷൻ എ വി അലി രൂപ കൽപ്പന ചെയ്തതാണ് ലോഗോ. കമ്പനിയുടെ കീഴിൽ ആരംഭിക്കുന്ന ജനകീയ ഹൈപ്പർമാർക്കറ്റിന് PONMAX HYPERMARKET എന്ന് നാമകരണം ചെയ്തു. ജില്ല വ്യവസായ ഓഫീസർ പി സ്മിത പേര് പ്രഖ്യാപനം നടത്തി. നൂറ്റി അമ്പതോളം നാമനിര്‍ദേശങ്ങളിൽ നിന്നും ലുബ്ന നസീം പാവറട്ടി നിർദേശിച്ച പേരാണ് സമ്മാനത്തിന് അർഹമായത്. ലാപ് ടോപ്പാണ് സമ്മാനമായി നൽകുന്നത്. ബ്രോഷർ പ്രകാശനം നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, വാർഡ് കൗൺസിലർ ലതീഫീന് നൽകി നിർവ്വഹിച്ചു. ചമ്രവട്ടം ജംഗ്ഷനിലെ സ്വാശ്രയ കമ്പനി ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ, രാജൻ തലക്കാട്ട്, അബ്ദുല്ലതീഫ് കളക്കര, ആദം സി, ബിജു ദേവസ്യ തുടങ്ങിയവർ സംസാരിച്ചു. P - Promoting O - Our N - Natives M - Maximum saving A - Maximum quality X - Maximum satisfaction
