സാമൂഹ്യ നന്മക്കും, നീതിയുടെ പരിപാലനത്തിനും, സാംസ്കാരിക മുന്നേറ്റത്തിനും കരുത്തു പകരാൻ സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനിയുടെ സേവന മേഖലയിൽ നിരന്തരം ഇടപെടലുകൾ നടത്തി വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വനിതാ കമ്മിറ്റി ആറാം വര്‍ഷത്തിലെത്തിയിരി ക്കുകയാണ്. പരിമിതികളിൽ പെട്ടുഴലാതെ സ്വയം പര്യാപ്തത നേടാനും, അവരുടെയും കുടുംബത്തിൻറയും ജീവിത നിലവാരം മെച്ചപ്പെടുത്താനവശ്യമായ തൊഴിൽ പരിശീലനങ്ങൾ നൽകാനും ഈ കാലയളവിൽ വനിതാ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. നിരാശയുടെ പടുകുഴിയിൽ നിന്നും തൊഴിൽ ശേഷിയിൽ ആത്മവിശ്വാസം വർദ്ദിപ്പിച്ചും , കഴിവുകൾ പരിപോഷിപ്പിച്ചും , സ്ത്രീധനം പോലുളള സാമൂഹ്യ വിപത്തിനെതിരെ സംഘടിത മൂന്നേറ്റം നടത്തിയും ഈ ചുരുങ്ങിയ കാലത്തിനുളളിൽ സ്ത്രീ സമൂഹത്തിൻറ സമഗ്രമായ ഉയർച്ചക്കും സാമൂഹ്യമായ മാറ്റത്തിനും വഴിയൊരുക്കാൻ നമുക്കായി. നഗരസഭ പരിധിയിൽ അമ്പത്തൊന്ന് വാർഡുകളിലായി രണ്ടായിരത്തോളം അംഗങ്ങളുളള ഈ സംഘത്തിൻറ പ്രവർത്തനം താലൂക്കടിസ്ഥാനത്തിൽ വിശാലപ്പെടുത്തിയിരിക്കുകയാണ്. അതിവിദൂരമല്ലാത്ത ഭാവിയിൽ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും ഈ സംഘം വിജയം കൈവരിച്ചിരിക്കും! താലൂക്കിലെ സ്ത്രീ സമൂഹത്തിൻറ ഉയർച്ചക്കും വളർച്ചക്കും സമഗ്രമായ പദ്ധതിയുമായി മുന്നേറുന്ന , പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മയിൽ ഒരംഗമാകാനും , നാടിൻറ പുരോഗതിയൽ പങ്കാളികളാകാനും അംഗത്വമെടുത്ത് കൂടെ നിൽക്കാൻ നിങ്ങളേവരെയും ഞങ്ങൾ ക്ഷണിക്കുന്നു. 2021 ജനുവരി 26 ചൊവ്വാഴ്ച്ച എഴുപത്തി രണ്ടാം റിപ്പബ്ലിക്ക് ദിനത്തിൽ ചാണാ റോഡ് ആർ വി ഹാളിൽ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ആറാം വാര്‍ഷിക ജനറൽ ബോഡി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: എം കെ റഫീഖ: ഉദ്ഘാടനം ചെയ്യുന്നു. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യവും, നിരവധി നിരാലംബരുടെ അത്താണിയുമായ സാമൂഹ്യ പ്രവര്‍ത്തക നർഗ്ഗീസ് ബീഗം മുഖ്യാതിഥിയായി പങ്കെടുക്കുന്നു. നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥൻ ഉൾപ്പെടെ മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്നുണ്ട്. കോവീഡ് പ്രോട്ടോകൾ പാലിച്ച് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമേ ചടങ്ങിലേക്ക് നേരിട്ട് പ്രവേശനമുളളു. ബാക്കിയുളളവർക്കെല്ലാം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഫെയ്സ് ബുക്ക് പേജ് വഴി കാണാനുളള സൗകര്യം ഒരുക്കുന്നുണ്ട്.
തുടരുക...സാമൂഹ്യ നന്മക്കും, നീതിയുടെ പരിപാലനത്തിനും, സാംസ്കാരിക മുന്നേറ്റത്തിനും കരുത്തു പകരാൻ സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനിയുടെ സേവന മേഖലയിൽ നിരന്തരം ഇടപെടലുകൾ നടത്തി വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വനിതാ കമ്മിറ്റി ആറാം വര്‍ഷത്തിലെത്തിയിരി ക്കുകയാണ്. പരിമിതികളിൽ പെട്ടുഴലാതെ സ്വയം പര്യാപ്തത നേടാനും, അവരുടെയും കുടുംബത്തിൻറയും ജീവിത നിലവാരം മെച്ചപ്പെടുത്താനവശ്യമായ തൊഴിൽ പരിശീലനങ്ങൾ നൽകാനും ഈ കാലയളവിൽ വനിതാ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. നിരാശയുടെ പടുകുഴിയിൽ നിന്നും തൊഴിൽ ശേഷിയിൽ ആത്മവിശ്വാസം വർദ്ദിപ്പിച്ചും , കഴിവുകൾ പരിപോഷിപ്പിച്ചും , സ്ത്രീധനം പോലുളള സാമൂഹ്യ വിപത്തിനെതിരെ സംഘടിത മൂന്നേറ്റം നടത്തിയും ഈ ചുരുങ്ങിയ കാലത്തിനുളളിൽ സ്ത്രീ സമൂഹത്തിൻറ സമഗ്രമായ ഉയർച്ചക്കും സാമൂഹ്യമായ മാറ്റത്തിനും വഴിയൊരുക്കാൻ നമുക്കായി. നഗരസഭ പരിധിയിൽ അമ്പത്തൊന്ന് വാർഡുകളിലായി രണ്ടായിരത്തോളം അംഗങ്ങളുളള ഈ സംഘത്തിൻറ പ്രവർത്തനം താലൂക്കടിസ്ഥാനത്തിൽ വിശാലപ്പെടുത്തിയിരിക്കുകയാണ്. അതിവിദൂരമല്ലാത്ത ഭാവിയിൽ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും ഈ സംഘം വിജയം കൈവരിച്ചിരിക്കും! താലൂക്കിലെ സ്ത്രീ സമൂഹത്തിൻറ ഉയർച്ചക്കും വളർച്ചക്കും സമഗ്രമായ പദ്ധതിയുമായി മുന്നേറുന്ന , പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മയിൽ ഒരംഗമാകാനും , നാടിൻറ പുരോഗതിയൽ പങ്കാളികളാകാനും അംഗത്വമെടുത്ത് കൂടെ നിൽക്കാൻ നിങ്ങളേവരെയും ഞങ്ങൾ ക്ഷണിക്കുന്നു. 2021 ജനുവരി 26 ചൊവ്വാഴ്ച്ച എഴുപത്തി രണ്ടാം റിപ്പബ്ലിക്ക് ദിനത്തിൽ ചാണാ റോഡ് ആർ വി ഹാളിൽ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ആറാം വാര്‍ഷിക ജനറൽ ബോഡി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: എം കെ റഫീഖ: ഉദ്ഘാടനം ചെയ്യുന്നു. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യവും, നിരവധി നിരാലംബരുടെ അത്താണിയുമായ സാമൂഹ്യ പ്രവര്‍ത്തക നർഗ്ഗീസ് ബീഗം മുഖ്യാതിഥിയായി പങ്കെടുക്കുന്നു. നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥൻ ഉൾപ്പെടെ മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്നുണ്ട്. കോവീഡ് പ്രോട്ടോകൾ പാലിച്ച് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമേ ചടങ്ങിലേക്ക് നേരിട്ട് പ്രവേശനമുളളു. ബാക്കിയുളളവർക്കെല്ലാം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഫെയ്സ് ബുക്ക് പേജ് വഴി കാണാനുളള സൗകര്യം ഒരുക്കുന്നുണ്ട്.
