എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം നജീബ് കുറ്റിപ്പുറത്തിന് പൊന്നാനി: സാമൂഹ്യ പ്രവര്‍ത്തകനും , വ്യവസായിയുമായിരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻ ട്രഷറർ എ കെ മുസ്തഫ യുടെ നാമധേയത്തിൽ പൊന്നാനി താലൂക്ക് പരിധിയിൽ ജന്മം കൊണ്ടും, കർമ്മം കൊണ്ടും സാമൂഹ്യ സേവന രംഗത്തെ നിസ്വാര്‍ത്ഥ സേവകരെ കണ്ടെത്തി നൽകുന്ന പ്രഥമ "എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരത്തിന് നജീബ് കുറ്റിപ്പുറം അർഹനായി. ഒത്തിരിപേരുടെ കണ്ണീരൊപ്പുകയും ഒട്ടേറെപ്പേർക്ക് തലചായ്ക്കാനൊരിടമുണ്ടാക്കുകയും ചെയ്ത ആക്ടോണിൻ്റെ (Acton) സാരഥി, ഇന്ന് ഇന്ത്യക്കപ്പുറം പോലും ചർച്ചയായ ' ഇല യെന്ന (Initiative for love and action) പ്രസ്ഥാനത്തിൻ്റെ തലവൻ, നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോൾ അവിടെ തനിച്ച്പോയി ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രളയകാലത്തും ദുരന്തങ്ങളിലും ജാതിമതഭേധമോ ദേശഭാഷാ വ്യത്യാസമോ ഇല്ലാതെ ചെയ്തുകൊണ്ടിരിക്കുന്ന നന്മകൾ വിലയിരുത്തിയാണ് അവാർഡിന് തെരഞ്ഞെടുത്തത്. പ്രൊഫ: ബേബി, പ്രൊഫ: ഇമ്പിച്ചിക്കോയ, കെ വി നദീർ എന്നീ മൂന്നംഗ ജൂറിയാണ് കിട്ടിയ നാമനിർദ്ദേശങ്ങളിൽ നിന്നും അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എ കെ മുസ്തഫയുടെ വിയോഗ ദിനമായ ഡിസംബര്‍ 31 ന് വൈകീട്ട് 3 മണിക്ക് ചമ്രവട്ടം ജംഗ്ഷനിലെ പാലക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുസ്മരണ സംഗമത്തിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. പി സി ഡബ്ലിയു എഫ് യു എ ഇ കമ്മിറ്റിവക 10001 രൂപ ക്യാഷ് അവാർഡും, ഖത്തർ കമ്മിറ്റിവക "ഓർമയിലെ എ കെ മുസ്തഫ" എന്ന പേരിൽ സപ്ലിമെൻറും പുറത്തിറക്കുന്നുണ്ട്. അവാര്‍ഡ്ദാന ചടങ്ങ് ഓൺലൈൻ വഴിയും പങ്കെടുക്കാൻ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ (എം പി ) , നഗരസഭ ചെയർമാൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ സംബന്ധിക്കുന്നു. ഇത് സംബന്ധമായി വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തിൽ, കെ വി നദീർ (ജൂറി അംഗം) ഇബ്രാഹിം മാളിയേക്കൽ (ചെയർമാർ, അവാര്‍ഡ് സമിതി) പി എ അബ്ദുൽ അസീസ് (ട്രഷറർ,പി സി ഡബ്ലിയു എഫ് യു എ ഇ കമ്മിറ്റി) ശഹീർ പി ടി (പ്രസിഡണ്ട്, പി സി ഡബ്ലിയു എഫ്, യൂത്ത് വിംഗ്) തുടങ്ങിയവർ സംബന്ധിച്ചു.
തുടരുക...എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം നജീബ് കുറ്റിപ്പുറത്തിന് പൊന്നാനി: സാമൂഹ്യ പ്രവര്‍ത്തകനും , വ്യവസായിയുമായിരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻ ട്രഷറർ എ കെ മുസ്തഫ യുടെ നാമധേയത്തിൽ പൊന്നാനി താലൂക്ക് പരിധിയിൽ ജന്മം കൊണ്ടും, കർമ്മം കൊണ്ടും സാമൂഹ്യ സേവന രംഗത്തെ നിസ്വാര്‍ത്ഥ സേവകരെ കണ്ടെത്തി നൽകുന്ന പ്രഥമ "എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരത്തിന് നജീബ് കുറ്റിപ്പുറം അർഹനായി. ഒത്തിരിപേരുടെ കണ്ണീരൊപ്പുകയും ഒട്ടേറെപ്പേർക്ക് തലചായ്ക്കാനൊരിടമുണ്ടാക്കുകയും ചെയ്ത ആക്ടോണിൻ്റെ (Acton) സാരഥി, ഇന്ന് ഇന്ത്യക്കപ്പുറം പോലും ചർച്ചയായ ' ഇല യെന്ന (Initiative for love and action) പ്രസ്ഥാനത്തിൻ്റെ തലവൻ, നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോൾ അവിടെ തനിച്ച്പോയി ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രളയകാലത്തും ദുരന്തങ്ങളിലും ജാതിമതഭേധമോ ദേശഭാഷാ വ്യത്യാസമോ ഇല്ലാതെ ചെയ്തുകൊണ്ടിരിക്കുന്ന നന്മകൾ വിലയിരുത്തിയാണ് അവാർഡിന് തെരഞ്ഞെടുത്തത്. പ്രൊഫ: ബേബി, പ്രൊഫ: ഇമ്പിച്ചിക്കോയ, കെ വി നദീർ എന്നീ മൂന്നംഗ ജൂറിയാണ് കിട്ടിയ നാമനിർദ്ദേശങ്ങളിൽ നിന്നും അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എ കെ മുസ്തഫയുടെ വിയോഗ ദിനമായ ഡിസംബര്‍ 31 ന് വൈകീട്ട് 3 മണിക്ക് ചമ്രവട്ടം ജംഗ്ഷനിലെ പാലക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുസ്മരണ സംഗമത്തിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. പി സി ഡബ്ലിയു എഫ് യു എ ഇ കമ്മിറ്റിവക 10001 രൂപ ക്യാഷ് അവാർഡും, ഖത്തർ കമ്മിറ്റിവക "ഓർമയിലെ എ കെ മുസ്തഫ" എന്ന പേരിൽ സപ്ലിമെൻറും പുറത്തിറക്കുന്നുണ്ട്. അവാര്‍ഡ്ദാന ചടങ്ങ് ഓൺലൈൻ വഴിയും പങ്കെടുക്കാൻ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ (എം പി ) , നഗരസഭ ചെയർമാൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ സംബന്ധിക്കുന്നു. ഇത് സംബന്ധമായി വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തിൽ, കെ വി നദീർ (ജൂറി അംഗം) ഇബ്രാഹിം മാളിയേക്കൽ (ചെയർമാർ, അവാര്‍ഡ് സമിതി) പി എ അബ്ദുൽ അസീസ് (ട്രഷറർ,പി സി ഡബ്ലിയു എഫ് യു എ ഇ കമ്മിറ്റി) ശഹീർ പി ടി (പ്രസിഡണ്ട്, പി സി ഡബ്ലിയു എഫ്, യൂത്ത് വിംഗ്) തുടങ്ങിയവർ സംബന്ധിച്ചു.