പൊന്നാനി: അധഃസ്ഥിത പിന്നോക്ക വിഭാഗത്തിൻറ ഉന്നമനത്തിന്നായി ജീവിതം സമര്‍പ്പിച്ച് കേരളത്തിലുടനീളം വിശാലമായ സൗഹൃദം നിലനിറുത്തി പോന്ന മനുഷ്യ സ്നേഹിയാണ് അഡ്വ: ഫസലുറഹ്മാൻ, അദ്ദഹത്തിൻറ വിയോഗം പൊന്നാനിക്ക് മാത്രമല്ല കേരളീയ പൊതു സമൂഹത്തിന് മൊത്തവും തീരാ നഷ്ടമാണന്ന് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് രാമഭദ്രൻ അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അഡ്വ: ഫസലുറഹ്മാൻ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനി ആസ്ഥാനമായി പുതിയൊരു ജില്ല എന്ന ആവശ്യവുമായി പി സി ഡബ്ളിയു എഫ് രൂപീകരിച്ച സമിതിയുടെ കൺവീനറായിരുന്ന ഫസൽ ,സാമൂഹ്യ സേവനത്തിൽ നിതാന്ത ജാഗ്രതയായി നിലയുറപ്പിച്ച പോരാളിയായിരുന്നു. അദ്ദേഹത്തിൻറ വേർപാട് സംഘടനയ്ക്കും കനത്ത നഷ്ടമാണെന്ന് പ്രസിഡണ്ട് സി എസ് പൊന്നാനി അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ചന്തപ്പടി പി സി ഡബ്ളിയു എഫ് ആസ്ഥാനത്ത് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പി സി ഡബ്ലിയു എഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. കേരള ദളിത് ഫെഡറേഷൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: പ്രഹ്ലാദൻ, ദളിത് യുവജന സംഘടന സംസ്ഥാന അധ്യക്ഷൻ സുധീഷ് പയ്യനാട്,മലപ്പുറം ജില്ല പ്രസിഡണ്ട് വേലായുധൻ വെന്നിയൂര്, പി കോയക്കുട്ടി മാസ്റ്റർ, മാമദ് ജിദ്ദ (സഊദി) ഷാജി ഹനീഫ് (യു.എ.ഇ) സഹീര്‍മേഘ (പ്രസിഡണ്ട് യൂത്ത് വിംഗ് ) അസ്മാബി (ഉപാദ്ധ്യക്ഷ വനിതാ കമ്മിറ്റി) ഡോ: അസ്ഹർ, അഡ്വ: തജ്മൽ, മുഹമ്മദ് ഹാഫിസ് തളിപ്പറമ്പ്, തുടങ്ങിയവർ സംസാരിച്ചു. പി സി ഡബ്ളിയു എഫ് ജനസേവന വിഭാഗം ചെയർമാൻ സി വി മുഹമ്മദ് നവാസ്, കൺവീനർ ടി വി സുബൈർ, സ്വാശ്രയ കമ്പനി ഫിനാൻസ് ഡയറക്ടർ അശ്റഫ് നൈതല്ലൂർ, മസ്ഹർ എടപ്പാൾ, ആർ വി മുത്തു, ഷഹീർ ഈശ്വര മംഗലം, അബ്ദുൽ അസീസ് പി എ (യു.എ.ഇ) അൻവർ സാദിഖ് (സഊദി) കെ ടി എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ പാണ്ടിക്കാട്,വളാഞ്ചേരി നിയോജക മണ്ഡലം പ്രസിഡണ്ട് വേലായുധൻ, അഡ്വ: സുജീർഖാൻ, വിശാൽ, അശ്വിൻ തുടങ്ങിയവർ സംബന്ധിച്ചു.
തുടരുക...പൊന്നാനി: അധഃസ്ഥിത പിന്നോക്ക വിഭാഗത്തിൻറ ഉന്നമനത്തിന്നായി ജീവിതം സമര്‍പ്പിച്ച് കേരളത്തിലുടനീളം വിശാലമായ സൗഹൃദം നിലനിറുത്തി പോന്ന മനുഷ്യ സ്നേഹിയാണ് അഡ്വ: ഫസലുറഹ്മാൻ, അദ്ദഹത്തിൻറ വിയോഗം പൊന്നാനിക്ക് മാത്രമല്ല കേരളീയ പൊതു സമൂഹത്തിന് മൊത്തവും തീരാ നഷ്ടമാണന്ന് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് രാമഭദ്രൻ അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അഡ്വ: ഫസലുറഹ്മാൻ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനി ആസ്ഥാനമായി പുതിയൊരു ജില്ല എന്ന ആവശ്യവുമായി പി സി ഡബ്ളിയു എഫ് രൂപീകരിച്ച സമിതിയുടെ കൺവീനറായിരുന്ന ഫസൽ ,സാമൂഹ്യ സേവനത്തിൽ നിതാന്ത ജാഗ്രതയായി നിലയുറപ്പിച്ച പോരാളിയായിരുന്നു. അദ്ദേഹത്തിൻറ വേർപാട് സംഘടനയ്ക്കും കനത്ത നഷ്ടമാണെന്ന് പ്രസിഡണ്ട് സി എസ് പൊന്നാനി അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ചന്തപ്പടി പി സി ഡബ്ളിയു എഫ് ആസ്ഥാനത്ത് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പി സി ഡബ്ലിയു എഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. കേരള ദളിത് ഫെഡറേഷൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: പ്രഹ്ലാദൻ, ദളിത് യുവജന സംഘടന സംസ്ഥാന അധ്യക്ഷൻ സുധീഷ് പയ്യനാട്,മലപ്പുറം ജില്ല പ്രസിഡണ്ട് വേലായുധൻ വെന്നിയൂര്, പി കോയക്കുട്ടി മാസ്റ്റർ, മാമദ് ജിദ്ദ (സഊദി) ഷാജി ഹനീഫ് (യു.എ.ഇ) സഹീര്‍മേഘ (പ്രസിഡണ്ട് യൂത്ത് വിംഗ് ) അസ്മാബി (ഉപാദ്ധ്യക്ഷ വനിതാ കമ്മിറ്റി) ഡോ: അസ്ഹർ, അഡ്വ: തജ്മൽ, മുഹമ്മദ് ഹാഫിസ് തളിപ്പറമ്പ്, തുടങ്ങിയവർ സംസാരിച്ചു. പി സി ഡബ്ളിയു എഫ് ജനസേവന വിഭാഗം ചെയർമാൻ സി വി മുഹമ്മദ് നവാസ്, കൺവീനർ ടി വി സുബൈർ, സ്വാശ്രയ കമ്പനി ഫിനാൻസ് ഡയറക്ടർ അശ്റഫ് നൈതല്ലൂർ, മസ്ഹർ എടപ്പാൾ, ആർ വി മുത്തു, ഷഹീർ ഈശ്വര മംഗലം, അബ്ദുൽ അസീസ് പി എ (യു.എ.ഇ) അൻവർ സാദിഖ് (സഊദി) കെ ടി എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ പാണ്ടിക്കാട്,വളാഞ്ചേരി നിയോജക മണ്ഡലം പ്രസിഡണ്ട് വേലായുധൻ, അഡ്വ: സുജീർഖാൻ, വിശാൽ, അശ്വിൻ തുടങ്ങിയവർ സംബന്ധിച്ചു.
