പൊന്നാനി: നാട്ടിലും മറു നാട്ടിലുമുളള പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മ; പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ "സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം" എന്ന ശീർഷകത്തിൽ 2021 ഒക്ടോബർ 2 - ഡിസമ്പർ 1 വരെ ദ്വൈമാസ അംഗത്വ വിതരണ ക്യാമ്പയിൻ ആചരിക്കുന്നു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ എടപ്പാൾ ചുങ്കം മദർ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിക്കുന്ന താലൂക്ക് തല ക്യാമ്പയിൻ ഉദ്ഘാടനം ഡോ: അനിൽ വളളത്തോൾ (വൈസ് ചാൻസലർ, തുഞ്ചത്ത് എഴുത്തഛൻ മലയാളം സർവ്വകലാശാല) നിർവ്വഹിക്കും! സി വി സുബൈദ (പ്രസിഡണ്ട്, എടപ്പാൾ ഗ്രാമ പഞ്ചായത്ത്) ബ്രോഷർ പ്രകാശനം നിർവ്വഹിക്കും. ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് ഒക്ടോബർ 2 ന് തന്നെ ജി സി സി തല ഉദ്ഘാടനം യു.എ.ഇ യിൽ വെച്ചും, മുനിസിപ്പൽ പഞ്ചായത്ത് തല ഉദ്ഘാടനം വിവിധ കേന്ദ്രങ്ങളിൽ വെച്ചും നടത്തുന്നതാണ്. ക്യാമ്പയിൻറ ഭാഗമായി ലഘുലേഖ വിതരണം, ഗൃഹ സന്ദർശനം, വീഡിയോ പ്രദര്‍ശനം, സോഷ്യൽ മീഡിയ പ്രചാരണം തുടങ്ങി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, യു എം ഇബ്രാഹിം മാസ്റ്റർ, പി എ അബ്ദുട്ടി, അബ്ദുൽ ഗഫൂർ അൽ ഷാമ, നാരായണൻ മണി (പൊന്നാനി നഗരസഭ) ഇ ഹൈദർ അലി മാസ്റ്റർ, ശ്രീരാമനുണ്ണി മാസ്റ്റർ (മാറഞ്ചേരി) പി മോഹനൻ, മാലതി (വട്ടംകുളം) ഇ പി രാജീവ്, എൻ ഖലീൽ റഹ്മാൻ, കെ പി അച്ചുതൻ , ശ്രീജിത്ത് പി പി (എടപ്പാൾ) യൂസുഫ് ഷാജി, അനീർ (വെളിയംങ്കോട്) തുടങ്ങിയ പ്രതിനിധികൾ പങ്കെടുത്തു. അബ്ദുല്ലതീഫ് കളക്കര സ്വാഗതവും, നാരായണൻ നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി: നാട്ടിലും മറു നാട്ടിലുമുളള പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മ; പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ "സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം" എന്ന ശീർഷകത്തിൽ 2021 ഒക്ടോബർ 2 - ഡിസമ്പർ 1 വരെ ദ്വൈമാസ അംഗത്വ വിതരണ ക്യാമ്പയിൻ ആചരിക്കുന്നു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ എടപ്പാൾ ചുങ്കം മദർ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിക്കുന്ന താലൂക്ക് തല ക്യാമ്പയിൻ ഉദ്ഘാടനം ഡോ: അനിൽ വളളത്തോൾ (വൈസ് ചാൻസലർ, തുഞ്ചത്ത് എഴുത്തഛൻ മലയാളം സർവ്വകലാശാല) നിർവ്വഹിക്കും! സി വി സുബൈദ (പ്രസിഡണ്ട്, എടപ്പാൾ ഗ്രാമ പഞ്ചായത്ത്) ബ്രോഷർ പ്രകാശനം നിർവ്വഹിക്കും. ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് ഒക്ടോബർ 2 ന് തന്നെ ജി സി സി തല ഉദ്ഘാടനം യു.എ.ഇ യിൽ വെച്ചും, മുനിസിപ്പൽ പഞ്ചായത്ത് തല ഉദ്ഘാടനം വിവിധ കേന്ദ്രങ്ങളിൽ വെച്ചും നടത്തുന്നതാണ്. ക്യാമ്പയിൻറ ഭാഗമായി ലഘുലേഖ വിതരണം, ഗൃഹ സന്ദർശനം, വീഡിയോ പ്രദര്‍ശനം, സോഷ്യൽ മീഡിയ പ്രചാരണം തുടങ്ങി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, യു എം ഇബ്രാഹിം മാസ്റ്റർ, പി എ അബ്ദുട്ടി, അബ്ദുൽ ഗഫൂർ അൽ ഷാമ, നാരായണൻ മണി (പൊന്നാനി നഗരസഭ) ഇ ഹൈദർ അലി മാസ്റ്റർ, ശ്രീരാമനുണ്ണി മാസ്റ്റർ (മാറഞ്ചേരി) പി മോഹനൻ, മാലതി (വട്ടംകുളം) ഇ പി രാജീവ്, എൻ ഖലീൽ റഹ്മാൻ, കെ പി അച്ചുതൻ , ശ്രീജിത്ത് പി പി (എടപ്പാൾ) യൂസുഫ് ഷാജി, അനീർ (വെളിയംങ്കോട്) തുടങ്ങിയ പ്രതിനിധികൾ പങ്കെടുത്തു. അബ്ദുല്ലതീഫ് കളക്കര സ്വാഗതവും, നാരായണൻ നന്ദിയും പറഞ്ഞു.
