വെളിച്ചങ്ങൾക്കിടയിൽ വേറിട്ടൊരു വെളിച്ചം. ഇന്നത്തെ തലമുറയ്ക്ക് അപരിചിതവും മുൻഗാമികൾക്ക് സുപരിചിതവുമായ വേറിട്ട വെളിച്ചത്തിൻെറ നാമം. പൊന്നാനിയിലെ പഴയ കാല ഓർമകളിലേക്ക് വെളിച്ചം പകരുന്നതാണ് ഓട മുളകൾ കൊണ്ടും വർണക്കടലാസുകൾ കൊണ്ടും തയ്യാറാക്കുന്ന പാനൂസ വിളക്കുകൾ. ഒരു കാലത്തു റംസാൻ മാസമായാൽ പൊന്നാനിയിലെ വീടുകൾ പാനൂസ കൊണ്ടലങ്കരിക്കുമായിരുന്നു പഴമക്കാർ. പക്ഷെ കാലം മാറിയതോടെ ഇന്നത് നാമമാത്രമായി ചുരുങ്ങി. പുരാതനകാല പൊന്നാനിയിൽ ഇരുണ്ട നിശയിൽ വെളിച്ചം പകർന്നിരുന്ന വിളക്കുകളായിരുന്നു നമ്മുടെ പൂർവികർക്കു പാനൂസയെങ്കിൽ, വർത്തമാന കാല ഇരുളടഞ്ഞ മനസ്സുകളിലേക്കു അറിവിന്റെ വെള്ളി വെളിച്ചം പകരാൻ തക്ക പ്രതിവിധിയാണ് പാനൂസ ഗ്രന്ഥം. വൈവിധ്യ സംസ്ക്കാരങ്ങളുടെ സംഗമഭൂമിയായ പൊന്നാനിയെക്കുറിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർക്കൊരു അമൂല്യ ഗ്രന്ഥം പൊന്നാനിയുടെ ഇന്നലെ, ഇന്ന്, നാളെയെ കുറിച്ച് അടയാളപ്പെടുത്തിയ സമഗ്ര ഗ്രന്ഥം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF)ദശവാർഷികോപഹാരമായ "പാനൂസ" പൊന്നാനി എന്ന സാംസ്കാരിക ഭൂമികയുടെ മഹത്തായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണ്. നാൽപ്പത്തി രണ്ട് അധ്യായങ്ങളിലായ് പാനൂസയുടെ വെളിച്ചത്തിലൂടെ പൊന്നാനിപ്പെരുമയുടെ മേളപ്പെരുക്കം ദർശിക്കാം. സ്വന്തം നാടിനോടുള്ള സ്നേഹാധിക്യത്താൽ നാടിനെക്കുറിച്ച് നാട്ടുകാർ തയ്യാറാക്കിയിട്ടുള്ള വെറുമൊരു ചരിത്രരേഖയല്ല പാനൂസ, മറിച്ച് ലോകം നേരിടുന്ന ഗുരുതരമായ ചില രോഗങ്ങൾക്കുള്ള ചികിത്സാ വിധികൾ ഈ പുസ്തകത്തിനകത്തുണ്ട്. ചീഫ് എഡിറ്റർ ശ്രീ.കെ.പി രാമനുണ്ണിയുടെ നേതൃത്വത്തിൽ ലോകോദ്ധാരണത്തിനൊരു സക്രിയ പദ്ധതിയായ് അവതരിപ്പിക്കുന്ന പാനൂസ വേറിട്ടൊരു സാഹിത്യ സൃഷ്ടിയാണ്. പൊന്നാനിച്ചരിതത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന അക്ഷരഖനിയാണ്... മതസൗഹാർദ്ദത്തിൻ്റെ പൊന്നാനി പാരമ്പര്യം കൂടുതൽ പ്രസക്തമായ കാലത്ത് രാത്രികാലങ്ങളിൽ വെളിച്ചത്തിനും റംസാൻ കാലത്ത് അലങ്കാരത്തിനും കത്തിക്കുന്ന, കാറ്റത്ത് കെടാത്ത പാനൂസ ഈ മോശം കാലത്തിൻ്റെ കാറ്റുകളിലും കെടാതെ കാത്ത് സൂക്ഷിക്കാൻ..... പ്രശസ്തരായ നാല്പതിൽ പരം എഴുത്തുകാരുടെ സാന്നിധ്യമുളള പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ്റെ ഈ ദശവാർഷികോപഹാരം ഇപ്പോൾ വിൽപ്പനയ്ക്കായി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലഭ്യമാണ്. ഒലീവ് ബുക്സ് സ്റ്റാൾ നമ്പർ: #7 ZB-11
തുടരുക...വെളിച്ചങ്ങൾക്കിടയിൽ വേറിട്ടൊരു വെളിച്ചം. ഇന്നത്തെ തലമുറയ്ക്ക് അപരിചിതവും മുൻഗാമികൾക്ക് സുപരിചിതവുമായ വേറിട്ട വെളിച്ചത്തിൻെറ നാമം. പൊന്നാനിയിലെ പഴയ കാല ഓർമകളിലേക്ക് വെളിച്ചം പകരുന്നതാണ് ഓട മുളകൾ കൊണ്ടും വർണക്കടലാസുകൾ കൊണ്ടും തയ്യാറാക്കുന്ന പാനൂസ വിളക്കുകൾ. ഒരു കാലത്തു റംസാൻ മാസമായാൽ പൊന്നാനിയിലെ വീടുകൾ പാനൂസ കൊണ്ടലങ്കരിക്കുമായിരുന്നു പഴമക്കാർ. പക്ഷെ കാലം മാറിയതോടെ ഇന്നത് നാമമാത്രമായി ചുരുങ്ങി. പുരാതനകാല പൊന്നാനിയിൽ ഇരുണ്ട നിശയിൽ വെളിച്ചം പകർന്നിരുന്ന വിളക്കുകളായിരുന്നു നമ്മുടെ പൂർവികർക്കു പാനൂസയെങ്കിൽ, വർത്തമാന കാല ഇരുളടഞ്ഞ മനസ്സുകളിലേക്കു അറിവിന്റെ വെള്ളി വെളിച്ചം പകരാൻ തക്ക പ്രതിവിധിയാണ് പാനൂസ ഗ്രന്ഥം. വൈവിധ്യ സംസ്ക്കാരങ്ങളുടെ സംഗമഭൂമിയായ പൊന്നാനിയെക്കുറിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർക്കൊരു അമൂല്യ ഗ്രന്ഥം പൊന്നാനിയുടെ ഇന്നലെ, ഇന്ന്, നാളെയെ കുറിച്ച് അടയാളപ്പെടുത്തിയ സമഗ്ര ഗ്രന്ഥം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF)ദശവാർഷികോപഹാരമായ "പാനൂസ" പൊന്നാനി എന്ന സാംസ്കാരിക ഭൂമികയുടെ മഹത്തായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണ്. നാൽപ്പത്തി രണ്ട് അധ്യായങ്ങളിലായ് പാനൂസയുടെ വെളിച്ചത്തിലൂടെ പൊന്നാനിപ്പെരുമയുടെ മേളപ്പെരുക്കം ദർശിക്കാം. സ്വന്തം നാടിനോടുള്ള സ്നേഹാധിക്യത്താൽ നാടിനെക്കുറിച്ച് നാട്ടുകാർ തയ്യാറാക്കിയിട്ടുള്ള വെറുമൊരു ചരിത്രരേഖയല്ല പാനൂസ, മറിച്ച് ലോകം നേരിടുന്ന ഗുരുതരമായ ചില രോഗങ്ങൾക്കുള്ള ചികിത്സാ വിധികൾ ഈ പുസ്തകത്തിനകത്തുണ്ട്. ചീഫ് എഡിറ്റർ ശ്രീ.കെ.പി രാമനുണ്ണിയുടെ നേതൃത്വത്തിൽ ലോകോദ്ധാരണത്തിനൊരു സക്രിയ പദ്ധതിയായ് അവതരിപ്പിക്കുന്ന പാനൂസ വേറിട്ടൊരു സാഹിത്യ സൃഷ്ടിയാണ്. പൊന്നാനിച്ചരിതത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന അക്ഷരഖനിയാണ്... മതസൗഹാർദ്ദത്തിൻ്റെ പൊന്നാനി പാരമ്പര്യം കൂടുതൽ പ്രസക്തമായ കാലത്ത് രാത്രികാലങ്ങളിൽ വെളിച്ചത്തിനും റംസാൻ കാലത്ത് അലങ്കാരത്തിനും കത്തിക്കുന്ന, കാറ്റത്ത് കെടാത്ത പാനൂസ ഈ മോശം കാലത്തിൻ്റെ കാറ്റുകളിലും കെടാതെ കാത്ത് സൂക്ഷിക്കാൻ..... പ്രശസ്തരായ നാല്പതിൽ പരം എഴുത്തുകാരുടെ സാന്നിധ്യമുളള പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ്റെ ഈ ദശവാർഷികോപഹാരം ഇപ്പോൾ വിൽപ്പനയ്ക്കായി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലഭ്യമാണ്. ഒലീവ് ബുക്സ് സ്റ്റാൾ നമ്പർ: #7 ZB-11
