വെളിയംങ്കോട് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒന്നര പതിറ്റാണ്ട് കാലം ജനകീയ മുന്നേറ്റത്തിലൂടെ നാടിനുണ്ടാക്കിയ സമഗ്ര മാറ്റത്തെ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും സംഘടിപ്പിപ്പിച്ച് വരുന്ന കൺവെൻഷൻറ ഭാഗമായി വെളിയങ്കോട് പഞ്ചായത്ത് കൺവൻഷൻ ഉമരി സ്ക്കൂളിൽ നടന്നു. പഞ്ചായത്തിൻറ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ തൊഴിൽ മേഖലയിലെ പുരോഗതിക്കാവശ്യമായ പദ്ധതികൾ നടപ്പിൽ വരുത്താൻ ചർച്ചകൾ നടന്നു. നിലവിലുളള അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ട് അംഗത്വത്തിൻറ അടിസ്ഥാനത്തിൽ 2022-2025 വർഷത്തേക്കുളള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. യൂസുഫ് ഷാജി അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, ഡോ: ശങ്കര നാരായണൻ എന്നിവർ സംസാരിച്ചു. അലി കടവത്ത് പ്രവർത്തന സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. പി എം അബ്ദുട്ടി , അസ്മാബി പി എ , ഗഫൂർ അൽഷാമ ,റുക്സാന തുടങ്ങിയവർ സംബന്ധിച്ചു. അലി സ്വാഗതവും , ഹംസ സി നന്ദിയും പറഞ്ഞു.
തുടരുക...വെളിയംങ്കോട് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒന്നര പതിറ്റാണ്ട് കാലം ജനകീയ മുന്നേറ്റത്തിലൂടെ നാടിനുണ്ടാക്കിയ സമഗ്ര മാറ്റത്തെ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും സംഘടിപ്പിപ്പിച്ച് വരുന്ന കൺവെൻഷൻറ ഭാഗമായി വെളിയങ്കോട് പഞ്ചായത്ത് കൺവൻഷൻ ഉമരി സ്ക്കൂളിൽ നടന്നു. പഞ്ചായത്തിൻറ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ തൊഴിൽ മേഖലയിലെ പുരോഗതിക്കാവശ്യമായ പദ്ധതികൾ നടപ്പിൽ വരുത്താൻ ചർച്ചകൾ നടന്നു. നിലവിലുളള അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ട് അംഗത്വത്തിൻറ അടിസ്ഥാനത്തിൽ 2022-2025 വർഷത്തേക്കുളള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. യൂസുഫ് ഷാജി അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, ഡോ: ശങ്കര നാരായണൻ എന്നിവർ സംസാരിച്ചു. അലി കടവത്ത് പ്രവർത്തന സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. പി എം അബ്ദുട്ടി , അസ്മാബി പി എ , ഗഫൂർ അൽഷാമ ,റുക്സാന തുടങ്ങിയവർ സംബന്ധിച്ചു. അലി സ്വാഗതവും , ഹംസ സി നന്ദിയും പറഞ്ഞു.
