എടപ്പാൾ: ഇന്ത്യയിലെ പ്രഥമ പരിസ്ഥിതി സൗഹൃദ നഗരമാക്കി പൊന്നാനിയെ മാറ്റുക എന്നത് കൂടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻറ ദൗത്യമാക്കണമെന്നും, അതിന്നായി സർവ്വ ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും, പി സി ഡബ്ല്യു എഫ് ഉപദേശക സമിതി ചെയർമാനുമായ കെ പി രാമനുണ്ണി പറഞ്ഞു. നഗര പരിധിയിലെ ഒരു വാർഡിൽ നിന്നും തുടക്കം കുറിച്ച് പതിനാല് വർഷം കൊണ്ട് നഗരസഭയും മറ്റു ഒമ്പത് പഞ്ചായത്തുകളിലേക്കും ഇരുപതോളം ലോക രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞതിലൂടെ പൊന്നാനിക്കാരുടെ ആഗോള സംഘടന എന്ന പേര് അന്വർത്ഥമാക്കാൻ പി സി ഡബ്ല്യു എഫിന് സാധിച്ചുവെന്നും, ബഹുസ്വരതയിലൂന്നിയ പൊന്നാനി സംസ്ക്കാരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും,സവിശേഷമായ ഈ സംസ്ക്കാരത്തിൻറ പ്രചാരകരായി മാറാനും സജീവമായി നിലയുറപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. പതിനാലാം വാർഷിക ജനറൽ ബോഡിയുടെ ഭാഗമായ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടപ്പാൾ അൻസാർ കോളേജിൽ സംഘടിപ്പിച്ച പ്രതിനിധി സഭയിൽ താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിൽൽ നിന്നും, പൊന്നാനി നഗരസഭയിൽ നിന്നും തെരഞ്ഞെടുത്തവരും, വനിത , യൂത്ത്, പ്രവാസി കമ്മിറ്റി പ്രതിനിധികളുമാണ് പങ്കെടുത്തത്. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.രാജൻ തലക്കാട്ട് സ്വാഗതം പറഞ്ഞു. അബ്ദുല്ലതീഫ് കളക്കര പ്രവർത്തന റിപ്പോർട്ടും, പി എം അബ്ദുട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ബഹറൈൻ കമ്മിറ്റി സംഘടിപ്പിച്ച ഫോട്ടോ ഗ്രാഫി മത്സര വിജയികളായ ജാബിർ അറഫാത്ത് (ഒന്നാം സ്ഥാനം) അഖിൽ (രണ്ടാം സ്ഥാനം) മുഹമ്മദ് ശമീം (മൂന്നാം സ്ഥാനം) എന്നിവർക്ക് ക്യാഷ് അവാർഡും, പ്രശസ്തി പത്രവും, ഉപഹാരവും വിതരണം ചെയ്തു. ആദം സി (യു.എ.ഇ) സുമേഷ് (കുവൈറ്റ്) സുകേഷ് (ഖത്തർ) ചന്ദ്രൻ (ബഹറൈൻ) ഫസൽ മുഹമ്മദ് (സഊദി) തുടങ്ങിയവർ ആശംസകൾ നേർന്നു. പി വി അബ്ദുൽ ജലീൽ (ഒമാൻ) മുഹമ്മദ് ഷബീർ (ബാംഗ്ലൂർ) എന്നിവർ സംബന്ധിച്ചു. 2022 - 2025 വർഷത്തേക്ക് എഴുപത്തി അഞ്ചംഗ കേന്ദ്ര പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. ഇ പി രാജീവ് നന്ദി പറഞ്ഞു.
തുടരുക...എടപ്പാൾ: ഇന്ത്യയിലെ പ്രഥമ പരിസ്ഥിതി സൗഹൃദ നഗരമാക്കി പൊന്നാനിയെ മാറ്റുക എന്നത് കൂടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻറ ദൗത്യമാക്കണമെന്നും, അതിന്നായി സർവ്വ ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും, പി സി ഡബ്ല്യു എഫ് ഉപദേശക സമിതി ചെയർമാനുമായ കെ പി രാമനുണ്ണി പറഞ്ഞു. നഗര പരിധിയിലെ ഒരു വാർഡിൽ നിന്നും തുടക്കം കുറിച്ച് പതിനാല് വർഷം കൊണ്ട് നഗരസഭയും മറ്റു ഒമ്പത് പഞ്ചായത്തുകളിലേക്കും ഇരുപതോളം ലോക രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞതിലൂടെ പൊന്നാനിക്കാരുടെ ആഗോള സംഘടന എന്ന പേര് അന്വർത്ഥമാക്കാൻ പി സി ഡബ്ല്യു എഫിന് സാധിച്ചുവെന്നും, ബഹുസ്വരതയിലൂന്നിയ പൊന്നാനി സംസ്ക്കാരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും,സവിശേഷമായ ഈ സംസ്ക്കാരത്തിൻറ പ്രചാരകരായി മാറാനും സജീവമായി നിലയുറപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. പതിനാലാം വാർഷിക ജനറൽ ബോഡിയുടെ ഭാഗമായ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടപ്പാൾ അൻസാർ കോളേജിൽ സംഘടിപ്പിച്ച പ്രതിനിധി സഭയിൽ താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിൽൽ നിന്നും, പൊന്നാനി നഗരസഭയിൽ നിന്നും തെരഞ്ഞെടുത്തവരും, വനിത , യൂത്ത്, പ്രവാസി കമ്മിറ്റി പ്രതിനിധികളുമാണ് പങ്കെടുത്തത്. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.രാജൻ തലക്കാട്ട് സ്വാഗതം പറഞ്ഞു. അബ്ദുല്ലതീഫ് കളക്കര പ്രവർത്തന റിപ്പോർട്ടും, പി എം അബ്ദുട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ബഹറൈൻ കമ്മിറ്റി സംഘടിപ്പിച്ച ഫോട്ടോ ഗ്രാഫി മത്സര വിജയികളായ ജാബിർ അറഫാത്ത് (ഒന്നാം സ്ഥാനം) അഖിൽ (രണ്ടാം സ്ഥാനം) മുഹമ്മദ് ശമീം (മൂന്നാം സ്ഥാനം) എന്നിവർക്ക് ക്യാഷ് അവാർഡും, പ്രശസ്തി പത്രവും, ഉപഹാരവും വിതരണം ചെയ്തു. ആദം സി (യു.എ.ഇ) സുമേഷ് (കുവൈറ്റ്) സുകേഷ് (ഖത്തർ) ചന്ദ്രൻ (ബഹറൈൻ) ഫസൽ മുഹമ്മദ് (സഊദി) തുടങ്ങിയവർ ആശംസകൾ നേർന്നു. പി വി അബ്ദുൽ ജലീൽ (ഒമാൻ) മുഹമ്മദ് ഷബീർ (ബാംഗ്ലൂർ) എന്നിവർ സംബന്ധിച്ചു. 2022 - 2025 വർഷത്തേക്ക് എഴുപത്തി അഞ്ചംഗ കേന്ദ്ര പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. ഇ പി രാജീവ് നന്ദി പറഞ്ഞു.
