പൊന്നാനി: ജീവ കാരുണ്യ മേഘലയിലെ നിറ സാന്നിധ്യവും, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡണ്ടുമായിരുന്ന പി വി അബ്ദുൽ കാദർ ഹാജിയുടെ നാമധേയത്തിൽ ആരംഭിക്കുന്ന പി വി എ കാദർ ഹാജി മെമ്മോറിയൽ PCWF മെഡിക്കെയർ നടത്തിപ്പിന്നായി സമിതി രൂപീകരിച്ചു. ചികിത്സയായും മരുന്നായും മെഡിക്കൽ ഉപകരണങ്ങളായും ജീവവായുവായും അനവധി പേർക്ക് കരുണ പകരുന്ന പദ്ധതിയുടെ ആദ്യഘട്ടമായി ആരംഭിക്കുന്നത് മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ്. ഇതിന്നായി നജാത്ത് ഹോസ്പിറ്റലിൽ താല്ക്കാലിക സൗകര്യം സജ്ജമാക്കുന്നുണ്ട്. ഹോസ്പിറ്റൽ അങ്കണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്ന സമിതി രൂപികരണ യോഗത്തിൽ സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഷാജി ഹനീഫ് ഉദ്ഘാടനം ചെയ്തു. ടി മുനീറ, സഹീര്‍മേഘ, ഉസ്മാൻ മാസ്റ്റർ മൂച്ചിക്കൽ, അഷ്റഫ് നൈതല്ലൂർ, ഖലീൽ റഹ്മാൻ, ശബീർ ബാബു പി വി, തുടങ്ങിയവർ സംസാരിച്ചു. 21 അംഗ സമിതി അംഗങ്ങളായി; ഡോ: ഇബ്രാഹിം കുട്ടി പത്തോടി (ചെയർമാൻ) അബ്ദുട്ടി പി എ (വൈ:ചെയർമാൻ) സഹീര്‍മേഘ (കൺവീനർ) ഉസ്മാൻ മാസ്റ്റർ (ജോ: കൺവീനർ) യൂസുഫ് പി വി ,എസ് എം മുഹമ്മദ് ജംഷീദ് (കോ:ഓഡിനേറ്റർമാർ) കെ പി അബ്ദുറസാഖ്ശ,ബീർ ബാബു പി വി, ഷാജി പി വി, എൻ പി അഷ്റഫ് നൈതല്ലൂർ, നജ്മത്ത്, റുക്സാന, റമീഷ് നരിപ്പറമ്പ്, ഹംസ പി പി, വാജിദ്, അബ്ദുല്ലതീഫ് കടവനാട് (യു.എ.ഇ), മുഹമ്മദ് ബാബു (കുവൈറ്റ്), മുഹമ്മദ് റാസ് (ഒമാൻ), ഫസൽ പി കടവ് (ബഹറൈൻ), മുഹമ്മദ് ശരീഫ് (ഖത്തർ), ബിജു ദേവസി (സഊദി) തുടങ്ങിയവരെ തെരെഞ്ഞെടുത്തു. രാജൻ തലക്കാട്ട് സ്വാഗതവും, അബ്ദുട്ടി പി എം നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി: ജീവ കാരുണ്യ മേഘലയിലെ നിറ സാന്നിധ്യവും, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡണ്ടുമായിരുന്ന പി വി അബ്ദുൽ കാദർ ഹാജിയുടെ നാമധേയത്തിൽ ആരംഭിക്കുന്ന പി വി എ കാദർ ഹാജി മെമ്മോറിയൽ PCWF മെഡിക്കെയർ നടത്തിപ്പിന്നായി സമിതി രൂപീകരിച്ചു. ചികിത്സയായും മരുന്നായും മെഡിക്കൽ ഉപകരണങ്ങളായും ജീവവായുവായും അനവധി പേർക്ക് കരുണ പകരുന്ന പദ്ധതിയുടെ ആദ്യഘട്ടമായി ആരംഭിക്കുന്നത് മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ്. ഇതിന്നായി നജാത്ത് ഹോസ്പിറ്റലിൽ താല്ക്കാലിക സൗകര്യം സജ്ജമാക്കുന്നുണ്ട്. ഹോസ്പിറ്റൽ അങ്കണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്ന സമിതി രൂപികരണ യോഗത്തിൽ സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഷാജി ഹനീഫ് ഉദ്ഘാടനം ചെയ്തു. ടി മുനീറ, സഹീര്‍മേഘ, ഉസ്മാൻ മാസ്റ്റർ മൂച്ചിക്കൽ, അഷ്റഫ് നൈതല്ലൂർ, ഖലീൽ റഹ്മാൻ, ശബീർ ബാബു പി വി, തുടങ്ങിയവർ സംസാരിച്ചു. 21 അംഗ സമിതി അംഗങ്ങളായി; ഡോ: ഇബ്രാഹിം കുട്ടി പത്തോടി (ചെയർമാൻ) അബ്ദുട്ടി പി എ (വൈ:ചെയർമാൻ) സഹീര്‍മേഘ (കൺവീനർ) ഉസ്മാൻ മാസ്റ്റർ (ജോ: കൺവീനർ) യൂസുഫ് പി വി ,എസ് എം മുഹമ്മദ് ജംഷീദ് (കോ:ഓഡിനേറ്റർമാർ) കെ പി അബ്ദുറസാഖ്ശ,ബീർ ബാബു പി വി, ഷാജി പി വി, എൻ പി അഷ്റഫ് നൈതല്ലൂർ, നജ്മത്ത്, റുക്സാന, റമീഷ് നരിപ്പറമ്പ്, ഹംസ പി പി, വാജിദ്, അബ്ദുല്ലതീഫ് കടവനാട് (യു.എ.ഇ), മുഹമ്മദ് ബാബു (കുവൈറ്റ്), മുഹമ്മദ് റാസ് (ഒമാൻ), ഫസൽ പി കടവ് (ബഹറൈൻ), മുഹമ്മദ് ശരീഫ് (ഖത്തർ), ബിജു ദേവസി (സഊദി) തുടങ്ങിയവരെ തെരെഞ്ഞെടുത്തു. രാജൻ തലക്കാട്ട് സ്വാഗതവും, അബ്ദുട്ടി പി എം നന്ദിയും പറഞ്ഞു.