PCWF വാർത്തകൾ

ദുബൈ: യു എ ഇ യുടെ അമ്പത്തിയൊന്നാം ദേശിയ ദിനത്തോടനുബന്ധിച്ച് ദുബൈ പോലീസ് & ട്രാഫിക്ക് ഡിപ്പാർട്മെന്റും യുനൈറ്റഡ് പി ആർ ഒ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ ഡേ റാലിയിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേൻ യു.എ.ഇ പ്രവർത്തകർ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ നേതൃത്വത്തിൽ പങ്കാളികളായി. ഡിസംബർ 1 കാലത്ത് 8 മണിക്ക് ഖിസൈസ് പോലീസ് ആസ്ഥാനത്ത് നിന്നും ആരംഭിച്ച റാലി അൽ തവാർ പരിസരത്ത് സമാപിച്ചു.

തുടരുക...

*പൊന്നോത്സവ് 22* ൽ പങ്കെടുക്കുന്നതിന്നായി UAE യിൽ എത്തിച്ചേർന്ന പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിനും, PCWF ഗ്ലോബൽ വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർക്കും ഷാര്‍ജ എയർപ്പോർട്ടിൽ നൽകിയ സ്വീകരണം..

തുടരുക...

പോത്തനൂർ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങൾ താലൂക്ക് തലത്തിലേക്ക് വ്യാപകമാക്കുന്നതിൻറ ഭാഗമായി കാലടി പഞ്ചായത്തിൽ വാർഡ് തല സംഗമങ്ങൾക്ക് തുടക്കമായി. പോത്തനൂർ പതിനഞ്ചാം വാർഡിൽ നടന്ന സംഗമം വാർഡ് കൗൺസിലർ ബൽകീസ് ഉദ്ഘാടനം ചെയ്തു. ടി മുനീറ അധ്യക്ഷത വഹിച്ചു.സുബൈദ പോത്തനൂർ സ്വാഗതം പറഞ്ഞു. പി കോയക്കുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ കാടഞ്ചേരി, സബീന ബാബു , സുജീഷ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. പതിനഞ്ചാം വാർഡ് പി സി ഡബ്ല്യു എഫ് വനിതാ ഘടകം രൂപീകരിച്ചു. 17 അംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു സജനി കെ (പ്രസിഡണ്ട്) ബൽഖീസ് കെ (സെക്രട്ടറി ഷജിത പി കെ (ട്രഷറർ) അസൂറ കെ , ഷീജ ശിവൻ (വൈ: പ്രസിഡണ്ട്) സൈനബ കെ പി , ബേബി കെ (ജോ : സെക്രട്ടറി) സജനിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.

തുടരുക...

എടപ്പാൾ: സ്ത്രീത്വം സമത്വം നിർഭയത്വം എന്ന ശീർഷകത്തിൽ ഡിസംബർ 31 , ജനുവരി 1 (ശനി,ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം ) നടക്കുന്ന PCWF വനിതാ എട്ടാം വാർഷിക സമ്മേളനവും, പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും പ്രചരണാർത്ഥം പി സി ഡബ്ല്യു എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന *തക്കാരം- 2022 പാചക മത്സരം സീസൺ 7 എടപ്പാൾ അംശകച്ചേരി അൻസാർ കോളേജിൽ വെച്ച് ഡിസംബർ 24 ന്* നടത്താൻ സംഘാടക സമിതി തീരുമാനിച്ചു. പാചക മത്സരത്തോടൊപ്പം വിവിധ കലാ പരിപാടികളും ഒരുക്കുന്നുണ്ട്. ഉച്ചയ്ക്ക് 2 മണിമുൽ ചടങ്ങുകൾ ആരംഭിക്കുന്നതാണ്. ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ പലഹാരങ്ങളാണ് മത്സരത്തിനായി കൊണ്ടു വരേണ്ടത്. മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്ന അമ്പത് പേർക്ക് മാത്രമേ മത്സരത്തിന് അവസരമുളളു. മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം പ്രശസ്തി പത്രവും, ഒന്നാം സ്ഥാനത്ത് എത്തുന്നവരെ *പൊൻറാണി* യായി പ്രഖ്യാപിക്കുകയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഉൾപ്പെടെ സ്വർണ്ണ നാണയം സമ്മാനമായി നൽകുന്നതുമാണ്. മത്സരത്തിന് എത്തുന്ന പലഹാരങ്ങൾ ലേലം ചെയ്ത് ലഭിക്കുന്ന സംഖ്യ 2023 ജനുവരി ഒന്നിന് നടക്കുന്ന പത്താംഘട്ട വിവാഹ സംഗമത്തിലേക്ക് വിനിയോഗിക്കുന്നതാണ്. പി സി ഡബ്ല്യു എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെയും, വനിതാ കേന്ദ്ര കമ്മിറ്റി , വിവിധ ഘടകങ്ങളിലെ പ്രതിനിധികളുടെയും സംയുക്ത യോഗം അൻസാർ കൊളേജിൽ ചേർന്നാണ് സംഘാടക സമിതി രൂപീകരിച്ചത്. സംഘാടക സമിതി രൂപീകരണ യോഗം വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ടി മുനീറയുടെ അധ്യക്ഷതയിൽ കേന്ദ്ര കമ്മിറ്റി ട്രഷറർ ഇ പി രാജീവ് ഉദ്ഘാടനം ചെയ്തു. 31 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. ഹിഫ്സു റഹ്മാൻ (ചെയർമാൻ) ഖൈറുന്നിസ പാലപ്പെട്ടി (കൺവീനർ) മാലതി വട്ടംകുളം ,എം പി എം സബിത എടപ്പാൾ (വൈ: ചെയർ..) രാജലക്ഷ്മി കാലടി , നാരായണൻ മണി പൊന്നാനി (ജോ: കൺ...) തുടങ്ങിയവർ പ്രധാന ഭാരവാഹികളാണ്. ഖലീൽ റഹ്മാൻ സ്വാഗതവും, ഹിഫ്സു റഹ്മാൻ നന്ദിയും പറഞ്ഞു.

തുടരുക...

വൈസ് ചാൻസലറോടൊപ്പം ഒരുമിച്ചിരുന്നിട്ടുണ്ട്. ചാൻസലർക്ക് ഇഷ്ടാവോ ആവോ. കാമ്പസുകളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്ത്രീധന വിരുദ്ധ കാമ്പയിൻ്റെ ഉദ്ഘാടനമായിരുന്നു വേദി. ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിൻ്റെ ഭാഗമായി ഒട്ടുമിക്ക കാമ്പസുകളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വളയംകുളം അസ്സബാഹ് ആർട്സ് കോളേജിലായിരുന്നു കാമ്പയിൻ്റെ തുടക്കം. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടകനായി. സ്ത്രീധന വിരുദ്ധ പ്രവർത്തനങ്ങൾ വെറും പറച്ചിലിൽ ഒതുക്കുന്നവരല്ല പിസിഡബ്ലിയുഎഫുകാർ. അവർ ഇക്കാലത്തിനിടയ്ക്ക് 160ലേറെ സ്ത്രീധന രഹിത വിവാഹങ്ങൾ നടത്തിയിട്ടുണ്ട്. ഈ വരുന്ന ജനുവരി ആദ്യം കുറേ വിവാഹങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. കാമ്പസുകളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന നിരന്തര പരിപാടികൾ ചെറുതല്ലാത്ത അനക്കമുണ്ടാക്കുമെന്നതിൽ സംശയമില്ല. സ്ത്രീധന രഹിത വിവാഹങ്ങൾ എന്നതിലാണ് പിസിഡബ്ലിയുഎഫ് തുടങ്ങുന്നത്. അവർ പല മേഖലകളിൽ വളർന്നു പന്തലിച്ചെങ്കിലും ആദ്യ ലക്ഷ്യത്തിൻ്റെ പൂർത്തീകരണത്തിനായി പതർച്ചയില്ലാതെ അവരിപ്പോഴുമുണ്ടെന്നത് അഭിനന്ദനാർഹമാണ്.

തുടരുക...

സ്ത്രീധനത്തിനെതിരെ പൊതു സമൂഹത്തിൻ്റെ ഇടപെടൽ ശക്തമാക്കണം : വി സി* ചങ്ങരംകുളം : സ്ത്രീധന സമ്പ്രദായം തെറ്റാണന്ന് അറിയാവുന്നവർ പോലും സ്ത്രീധനത്തിന് അടിമപ്പെടുകയും, വിദ്യാസമ്പന്നർക്കിടയിലും ഈ ദുരാചാരം നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ പൊതു സമൂഹത്തിൻറ ഇടപെടൽ ശക്തമാക്കണമെന്ന് മലയാളം സർവ്വകലാശാല വൈ: ചാൻസലർ ഡോ: അനിൽ വളളത്തോൾ പറഞ്ഞു. സ്ത്രീധനം നൽകിയുള്ള വിവാഹങ്ങൾക്ക് സന്നദ്ധമല്ലെന്ന് പെൺകുട്ടികൾ പരസ്യമായി പ്രഖ്യാപിക്കണമെന്നും അദ്ധേഹം കൂട്ടി ചേർത്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ, വിവാഹ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ *"സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക "* എന്ന സന്ദേശവുമായി ആരംഭിക്കുന്ന കാമ്പസ് തല കാംപയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. *നവംബർ 26 ന് ആരംഭിക്കുന്ന കാംപയിൻ ഡിസംബർ 20 നാണ് സമാപിക്കുന്നത്* താലൂക്കിലെ ഹയർസെക്കണ്ടറി , ഡിഗ്രി സ്ഥാപനങ്ങളിൽ *ബോധവല്‍ക്കരണ ക്ലാസ് , ലഘുലേഖ വിതരണം, പ്രതിജ്ഞ, പ്രസംഗ - പ്രബന്ധ മത്സരം* തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സ്ത്രീധന വിരുദ്ധ ദിനത്തിൽ വളയംകുളം അസബാഹ് ആർട്സ് ആൻറ് സയൻസ് കോളേജിൽ നടന്ന കാംപയിൻ ഉദ്ഘാടന ചടങ്ങിൽ പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ സമിതി കൺവീനർ അടാട്ട് വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസബാഹ് കോളേജ് വൈ: പ്രിൻസിപ്പൾ ഡോ: ബൈജു എം കെ സ്വാഗതം പറഞ്ഞു. ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ മുഖ്യാതിഥിയായിരുന്നു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ വി നദീർ സ്ത്രീധന വിരുദ്ധ സന്ദേശം നല്‍കി. ആലങ്കോട് പി സി ഡബ്ല്യു എഫ് പ്രസിഡണ്ട് ആയിഷ ഹസ്സൻ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുഞ്ഞി മുഹമ്മദ് പന്താവൂർ (കോളേജ് സെക്രട്ടറി) അഷ്റഫ് നെയ്തല്ലൂർ (ചെയർമാൻ, പി സി ഡബ്ല്യു എഫ് വിവാഹ സമിതി) കെ യു പ്രവീൺ (സ്റ്റാഫ് സെക്രട്ടറി ) ഷാജിത വി (കൺവീനർ അസബാഹ് കോളേജ് വുമൺസ് സെൽ) മുഹമ്മദ് ഷിബിൽ (ജന: സെക്രട്ടറി കോളേജ് യൂണിയൻ) തുടങ്ങിയവർ സംസാരിച്ചു. അസബാഹ് ജനറൽ സെക്രട്ടറി വി.മുഹമ്മദുണ്ണി ഹാജി, അബ്ദുല്ലതീഫ് കളക്കര , ഇ.ഹൈദറലി മാസ്റ്റർ, പി എം അബ്ദുട്ടി , എം.ടി. ഷരീഫ് മാസ്റ്റർ , പി.കെ അബ്ദുള്ളക്കുട്ടി, അബ്ദു കിഴിക്കര , എം.പി.അംബികാകുമാരി ടീച്ചർ, സുജിത സുനിൽ ,മാലതി വട്ടംകുളം, മോഹനൻ വട്ടംകുളം, ഹൈറുന്നീസ പാലപ്പെട്ടി, എ.അബ്ദുൾ റഷീദ്, അഷറഫ് പെരുമ്പടപ്പ് , മദർ മുഹമ്മദ് കുട്ടി, റസിയ മുഹമ്മദ് കുട്ടി തുടങ്ങിയശപി സി ഡബ്ല്യു കേന്ദ്ര ഭാരവാഹികൾ വിവിധ ഘടകങ്ങളിലെ പ്രതിനിധികൾ സംബന്ധിച്ചു. എൻ എസ് എസ് വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങ് എൻ എസ് എസ് പ്രോഗ്രാം കൺവീനർ രാജേഷ് കണ്ണന്റെ നന്ദി പ്രകടനത്തോടെ സമാപിച്ചു.

തുടരുക...

പി സി ഡബ്ല്യൂ എഫ് പ്രൊഫ: കടവനാട് മുഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു. പൊന്നാനി : വിദ്യാഭ്യാസ രംഗത്തും പൊതു രംഗത്തും നിറഞ്ഞു നിന്നിരുന്ന പി സി ഡബ്ല്യു എഫ് ഉപദേശക സമിതി അംഗം പ്രൊഫ: കടവനാട് മുഹമ്മദിന്റെ വേർപാടിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അനുശോചനം രേഖപ്പെടുത്തി. പൊന്നാനി സംസ്‌കാരത്തിന്റെ ഔന്നിത്യം പ്രസരിപ്പിക്കുന്ന വിളക്കുമാടമായിരുന്നു കടവനാട് മുഹമ്മദെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പി സി ഡബ്ല്യു എഫ് ഉപദേശക സമിതി ചെയർമാനുമായ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. കടവനാട് ഉൾപ്പെടെയുളള മൺമറഞ്ഞവരുടെ സ്മരണകൾ ഉയര്‍ത്തിപ്പിടിച്ച് അവരുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒത്തൊരുമിച്ച് മുന്നേറണമെന്നും അദ്ധേഹം പറഞ്ഞു. അനുശോചന യോഗത്തിൽ സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഒ സി സലാഹുദ്ധീൻ (പ്രസിഡണ്ട്, എം ഇ എസ് ജില്ലാ കമ്മിറ്റി) , ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ (ചരിത്രകാരൻ), യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ : അബ്ദുറഹ്മാൻ കുട്ടി, ഇ ഹൈദറലി മാസ്റ്റർ, പി എം അബ്ദുട്ടി , രാജൻ തലക്കാട്ട്, എം ടി നജീബ്, ആരിഫ മാറഞ്ചേരി , ടി എ ഉമ്മർ വെളിയങ്കോട്, അബ്ദുല്ല കുട്ടി ഹാജി വട്ടംകുളം, സി സി മൂസ്സ ബാംഗ്ലൂർ, അബ്ദുല്ലത്തീഫ് കടവനാട് (യു.എ.ഇ) , മാമദ് കെ മുഹമ്മദ് (സൗദിഅറേബ്യ) , അഷ്റഫ് യു (കുവൈറ്റ്), അബ്ദുസ്സലാം മാട്ടുമ്മൽ (ഖത്തർ), റിഷാദ് കെ എ (ഒമാൻ), മുഹമ്മദ് മാറഞ്ചേരി (ബഹറൈൻ) തുടങ്ങിയവർ സംസാരിച്ചു. സി വി മുഹമ്മദ് നവാസ് സ്വാഗതവും, എ അബ്ദുല്ലത്തീഫ് മാറഞ്ചേരി നന്ദിയും പറഞ്ഞു.

തുടരുക...

മസ്ക്കറ്റ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ വനിതാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ബർക്ക റുമൈസ് ഇസ്രി ഫാം ഹൗസിൽ ഷമീമ സുബൈറിൻറ അധ്യക്ഷതയിൽ ചേർന്ന വനിതാ സമ്മളനത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഭാരവാഹി തെരെഞ്ഞെടുപ്പിന് എം സാദിഖ് നേതൃത്വം നല്‍കി. പി വി ജലീൽ , ഫിറോസ്, പി വി സുബൈർ എന്നിവർ സംബന്ധിച്ചു. സുഹ്റ ബാവ, സൽമ നജീബ് സംസാരിച്ചു. ആയിഷ ലിസി സ്വാഗതവും, അനീഷ നബീൽ നന്ദിയും പറഞ്ഞു. 19 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. *ഉപദേശക സമിതി അംഗങ്ങൾ* സൽമ നജീബ് സുഹറ ബാവ രേഷ്മ രതീഷ് *പ്രധാന ഭാരവാഹികൾ* സൽമ നസീർ (പ്രസിഡന്റ്) വിദ്യാ സുഭാഷ് , ലിസാന മുനവ്വിർ ( വൈസ് പ്രസിഡന്റ്) ഷമീമ സുബൈർ (സെക്രട്ടറി) അനീഷ നബീൽ , ഷാനിമ ഫിറോസ് ( ജോ: സെക്രട്ടറി ) ആയിശ ലിസി (ട്രഷറർ)

തുടരുക...

ഭിന്ന ശേഷി നീന്തൽ മത്സരത്തിൽ ദേശീയ സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡൽ നേടിയ താരങ്ങൾക്ക് സ്വീകരണമൊരുക്കി പി സി ഡബ്ല്യൂ എഫ്* പൊന്നാനി: ദേശീയ സംസ്ഥാന തലത്തിൽ ഭിന്ന ശേഷി നീന്തൽ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ (AKWRF) ഭാരവാഹികളായ മൻസൂർ (പൊന്നാനി) സജി (തവനൂർ) സാദിഖ് (മഞ്ചേരി) എന്നിവർക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ കർമ്മാ പാതയോരത്ത് സ്വീകരണം നൽകി. ഉച്ചയ്ക്ക് രണ്ടു മണിക്ക് AKWRF പ്രവർത്തകർ ചങ്ങരംകുളത്ത് നിന്നും സ്വീകരണം നല്കി ആരംഭിച്ച വാഹന ജാഥ മുച്ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വൈകീട്ട് 4 മണിക്ക് കർമ്മാ റോഡിൽ സമാപിച്ചു. സമാപന സ്വീകരണ യോഗം പി സി ഡബ്ല്യു എഫ് സ്പോർട്സ് കൗൺസിൽ ചെയർമാൻ പി കോയക്കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ബദറു സമാൻ മൂർക്കനാട് ( AKWRF സംസ്ഥാന പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. സലീം കീഴിശ്ശേരി (AKWRF മലപ്പുറം ജില്ല പ്രസിഡന്റ്) അസ്ലം പുറത്തൂർ -(AKWRF മലപ്പുറം ജില്ല സെക്രട്ടറി) ശരീഫ് വി (ശാന്തി പാലിയേറ്റീവ് പൊന്നാനി) എൻ പി അഷ്റഫ് നെയ്തല്ലൂർ (PCWF കേന്ദ്ര സെക്രട്ടറി) അഷ്റഫ് മച്ചിങ്ങൽ (PCWF സ്പോർട്സ് കൗൺസിൽ) അജി കോലളമ്പ്, അഷ്റഫ് പൂച്ചാമം (AKWRF വളണ്ടിയർ, PCWF മാറഞ്ചേരി) ഷക്കീല , ബുഷ്റ (PCWF വനിതാ കേന്ദ്ര കമ്മിറ്റി) നിഷാദ് അബൂബക്കർ (PCWF മാറഞ്ചേരി) ആർ വി മുത്തു , യഹ്‌യ, ബാബു (PCWF മുൻസിപ്പൽ കമ്മിറ്റി) അജി കോലളമ്പ് തുടങ്ങിയവർ സംസാരിച്ചു. മജീദ് (AKWRF താലൂക്ക് സെക്രട്ടറി) സ്വാഗതവും, മുജീബ് കിസ്മത്ത് (ട്രഷറർ, PCWF മുനിസിപ്പൽ കമ്മിറ്റി) നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : മുനിസിപ്പാലിറ്റിയിലെ നാൽപ്പത്തി ഒമ്പതാം വാർഡിൽ താമസിക്കുന്ന ഏഴുകുടിക്കൽ ലതീഫിൻറയും ലൈലയുടെയും മകൾ ഇ കെ സുൽഫത്ത് ഡോക്ടറായി. തീരദേശത്ത് നിന്നും മെഡിക്കൽ രംഗത്ത് ഫസ്റ്റ് ക്ലാസോടെ പാസ്സായ ഡോ: സുൽഫത്തിൻറ വിജയാഹ്ലാദത്തിൽ പങ്കുചേരാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ ഭവനം സന്ദർശിക്കുകയും അനുമോദനം അറിയിക്കുകയും ചെയ്തു. സി വി മുഹമ്മദ് നവാസ്, ടി മുനീറ, അബ്ദുല്ലതീഫ് കളക്കര, അടാട്ട് വാസുദേവൻ മാസ്റ്റർ, അബ്ദുട്ടി പി എം, ലത ടീച്ചർ, ടി വി സുബൈർ , സുബൈദ പോത്തനൂർ, അസ്മാബി പി എ , റംല കെ പി , സബീന ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു. *സ്ത്രീത്വം സമത്വം നിർഭയത്വം* എന്ന ശീർഷകത്തിൽ 2022 *ഡിസംബർ 31 ജനുവരി 1 തിയ്യതികളിൽ* ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന *വനിതാ എട്ടാം വാര്‍ഷിക സമ്മേളന* ചടങ്ങിൽ വെച്ച് പ്രത്യേക ഉപഹാരം സമർപ്പിക്കുന്നതാണ്.

തുടരുക...

പി സി ഡബ്ല്യു എഫ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു പൊന്നാനി : ”സ്ത്രീത്വം സമത്വം നിർഭയത്വം" എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാർഷിക സമ്മേളന പ്രചരണാർത്ഥം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പി സി ഡബ്ല്യു എഫ് ഹെൽത്ത് ആൻറ് ഫാമിലി ഡവലപ്പ്മെന്റ് കൗൺസിൽ (HFDC ) നടുവട്ടം ശ്രീ വത്സം ആശുപത്രിയുടെയും (SIMS) അഹല്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ ഐ എസ് എസ് ഹയർസെക്കണ്ടറി സ്ക്കൂളിൽ കാലത്ത് ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ നടന്ന ക്യാമ്പിൽ ക്യാൻസർ സാധ്യത നിർണ്ണയം , ഓർത്തോ, ദന്ത രോഗ വിഭാഗം,ഇ എൻ ടി ,ജനറൽ വിഭാഗം നേത്ര രോഗ വിഭാഗം പരിശോധനകൾ ഉണ്ടായിരുന്നു. മുന്നൂറ്റി അമ്പതോളം പേർ പരിശോധന നടത്തി. ഐ എം എ സെൻട്രൽ കൗൺസിൽ അംഗം ഡോ: കെ വി പുഷ്പാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുരളി മേലെപ്പാട്ട് അധ്യക്ഷത വഹിച്ചു. അഭിലാഷ് ആചാരി മുഖ്യ പ്രഭാഷണം നടത്തി. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, ഇ പി രാജീവ് , ലത ടീച്ചർ, അസ്മാബി പി എ , ഡോ: റഹ്മത്ത് , അഷ്റഫ് നെയ്തല്ലൂർ, പ്രണവം പ്രസാദ്, ജഹീർ തുടങ്ങിയവർ സംസാരിച്ചു. കെ പി അബ്ദുറസാഖ് സ്വാഗതവും , സി സി മൂസ്സ നന്ദിയും പറഞ്ഞു. ഡോ: നഹാസ്, ഡോ,: ഗോഡ്വിൻ, ഡോ: രാജ, ഡോ: ആതിര, ഡോ : സമീറ , ഡോ: പ്രസീത , ഡോ: ശബ്നം തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നല്‍കി. അബ്ദുട്ടി പി എം, ടി വി സുബൈർ, ശാരദ ടീച്ചര്‍, അബ്ദുല്ല തീഫ് കളക്കര, സുബൈദ പോത്തനൂർ.നാരായണൻ മണി (പൊന്നാനി നഗരസഭ) ആയിശ ഹസ്സൻ (ആലംങ്കോട്) ഹൈദറലി മാസ്റ്റർ (മാറഞ്ചേരി) മോഹനൻ പാക്കത്ത് (വട്ടംകുളം) സുജീഷ് നമ്പ്യാർ (കാലടി) ഹിഫ്സുറഹ്മാൻ (എടപ്പാൾ) അഷ്റഫ് മച്ചിങ്ങൽ (പെരുമ്പടപ്പ്) അബ്ദുൽ അസീസ് പി എ (യു എ ഇ ) എന്നിവർ സംബന്ധിച്ചു സബീന ബാബു , അബ്ദുൽ ഗഫൂർ അൽഷാമ, ഹനീഫ മാളിയേക്കൽ, ഖദീജ ടീച്ചർ, മുജീബ് കിസ്മത്ത്, മുത്തു ആർ വി, മാലതി വട്ടംകുളം,ഖൈറുന്നിസ പാലപ്പെട്ടി, സുഹ്റ ബാനു , ഉമ്മു സൽമ, സതീദേവി, ഫാത്തിമ സി, ഷക്കീല എൻ വി, ബുഷറ വി,ബാബു എലൈറ്റ്, ഫൈസൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

തുടരുക...

ഷാർജ: അറബിക്കടലോളം ആവേശം അലതല്ലിയ പൊന്നാനിക്കാരുടെ ഫുട്ബോൾ ടൂർണമെന്റിൽ അൽ ഐൻ വാരിയേഴ്സിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി D7FC ദുബൈ ചാമ്പ്യൻമാരായി. ഗോൾഡൻ കരാട്ടെ സെന്റർ വിന്നേഴ്സ് ട്രേഫിക്കും "BE THE BOSS" ഫാഷൻസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടന്ന ടൂർണമെന്റിൽ വൈറ്റ് ഹോഴ്സസ് അബുദാബി, അൽ ഐൻ വരിയേഴ്‌സ്, D7 എഫ് സി ദുബൈ, ഷാർജ ഫൈറ്റേഴ്സ്, സോക്കർ സ്റ്റഡ്സ് അജ്‌മാൻ, എഫ് സി ഉമ്മുൽ ഖുവൈൻ എന്നീ ആറ് ടീമുകൾ പങ്കെടുത്തു. ആവേശകരമായ ഗ്രൂപ്പ് തല മത്സരങ്ങൾക്കൊടുവിൽ D7FC ദുബൈ, വൈറ്റ് ഹോഴ്സസ് അബുദാബി, ടൂർണമെന്റിലെ തുടക്കക്കാരായ അൽ ഐൻ വാരിയേഴ്‌സ്, എഫ് സി ഉമ്മുൽ ഖുവൈൻ ടീമുകൾ സെമി ഫൈനലിലെത്തി. സുന്ദരമായ ഫുട്ബോൾ കാല്പനികതയുമായി മുൻ ചാമ്പ്യന്മാരായ അജ്മാനും, പ്രായം തളർത്താത്ത പോരാട്ടം വീര്യം കൊണ്ട് ആതിഥേയരായ ഷാർജയും കളിക്കളം വിറപ്പിച്ചു. അനശ്ചിതത്വങ്ങളിലൂടെ മാറി മറിഞ്ഞ സാധ്യതകളിലൂടെ സെമിയിലെത്തിയ ദുബൈ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് വന്ന ഫീനിക്സ് പക്ഷിയെ പോലെ കിരീടം നേടിയെടുക്കുകയായിരിന്നു. ഫൈനലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഷിബിലി (D7FC) പ്ലേയർ ഓഫ് ദി മാച്ച് ആയി. ജമീൽ (D7FC) മികച്ച ഗോളിയായി ഗോൾഡൻ ഗ്ലൗസ് കരസ്ഥമാക്കിയപ്പോൾ, നിഷാദ് (D7FC) കൂടുതൽ ഗോൾ നേടി കൊണ്ട് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. സെമി ഫൈനലുകളിലെ മികച്ച പ്രകടനത്തിന് ആഹിർ (അൽ ഐൻ വാരിയേഴ്സ്) റഫീഖ് (D7FC ദുബായ്) പ്ലേയർ ഓഫ് ദി മാച്ച് മെഡലുകൾ കരസ്ഥമാക്കി. PCWF ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി കിക്കോഫ് നിർവ്വഹിച്ചു. മാധ്യമ പ്രവർത്തകരായ കെ വി നദീർ, ആദിൽ എന്നിവർ ആശംസകൾ നേർന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി നസീർ ചങ്ങരംകുളം മുഖ്യാതിഥിയായിരിന്നു. വിജയികൾക്കുള്ള ഗോൾഡൻ ടൈഗർ കരാട്ടെ സെന്റർ വിന്നേഴ്സ് ട്രോഫി ഷാർജ കസ്റ്റംസ് ഓഫീസർ അബ്ദുള്ള അൽ ഹാഷിമി സമ്മാനിച്ചു. അഷ്‌റഫ് ( എം ഡി സിറ്റി നൈറ്റ്സ്), സ: ബീരു, മുഹമ്മദ്‌ അലി മാറഞ്ചേരി, ശംസുദ്ധീൻ ഈശ്വരമംഗലം, മോഹനൻ ഫുജൈറ, PCWF യു എ ഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ഘടകങ്ങളുടെ പ്രധാന ഭാരവാഹികൾ എന്നിവർ മറ്റു ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

തുടരുക...

മസ്ക്കറ്റ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷ്ണൽ കമ്മിറ്റി ബർക്ക റുമൈസ് ഇസ്രി ഫാം ഹൗസിൽ സംഘടിപ്പിച്ച പൊന്നാനി കുടുംബ സംഗമം പഴയതും പുതിയതുമായ തലമറുക്കാരുടെ സംഗമ വേദിയായി. സംഗമത്തിൻറ ഭാഗമായി നടന്ന പൊതു സമ്മേളനം എഴുത്തുകാരനും, പൊന്നാനി പ്രസ് കൗൺസിൽ പ്രസിഡണ്ടുമായ കെ വി നദീർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി വി സുബൈർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പ്രവാസത്തിൻറ നാലു പതിറ്റാണ്ട് പിന്നിട്ട് നാട്ടിലേക്ക് മടങ്ങുന്ന കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ജാബിർ മാളിയേക്കൽ , നാൽപ്പത്തി മൂന്ന് വർഷത്തെ പ്രവാസം പിന്നിട്ട ബിസിനസ്സ് രംഗത്തെ പ്രമുഖൻ പി സുബൈർ എന്നിവർക്ക് ഉപഹാരം നൽകി. ഇബ്രാഹിം കുട്ടി സലാല ആശംസ നേർന്നു. പി സി ഡബ്ല്യു എഫ് ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹിമാൻ കുട്ടി, പി വി അബ്ദുൽ ജലീൽ സംബന്ധിച്ചു. സ്വാഗത സംഘം കൺവീനർ സാദിഖ് എ സ്വാഗതവും, ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് പൊന്നാനിയുടെ കലാകാരന്മാരായ മണികണ്ഠൻ പെരുമ്പടപ്പ്, വിമോജ് മോഹൻ എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. ബദറുസമാ ക്ലീനിക്ക് സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പ് കെ നജീബിൻറ അധ്യക്ഷതയിൽ ശ്രീ കുമാർ പി നായർ ഉദ്ഘാടനം ചെയ്തു. കെ വി റംഷാദ് സ്വാഗതവും, ഒ ഒ സിറാജ് നന്ദിയും പറഞ്ഞു. ബദറുസമാ ക്ലിനിക്ക് മാർക്കറ്റിംഗ് മാനേജർ ഷാനവാസ്, ഡോ: രാജീവ് വി ജോൺ,അഖില ജോർജ്ജ്, അശ്വതി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്‍കി. വനിതാ സമ്മേളനം , ഷമീമ സുബൈറിൻറ അധ്യക്ഷതയിൽ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. 10,12 ക്ലാസ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. വിവിധ കലാ കായിക വിനോദ മത്സരങ്ങളിൽ പങ്കെടുത്തവർക്കും, കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്കും ഫ്രിഡ്ജ്, ടി വി ഉൾപ്പെടെയുളള വിലപിടിപ്പുളള സമ്മാനങ്ങൾ വിതരണം ചെയ്തു. പൊന്നാനിയുടെ തനത് പലഹാരം മുട്ടപ്പത്തിരി ഉൾപ്പെടെയുളളവയുടെ ഫുഡ് കോർട്ട് ശ്രദ്ധേയമായി. പ്രവാസത്തിൻറ തിരക്കുകൾ മാറ്റി വെച്ച് നാടിൻറ ഓർമ്മകൾ പങ്കു വെച്ച് ഒമാൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നാട്ടുകാർ സൗഹൃദത്തിൻറ ഊഷ്മളത ആവോളം ആസ്വാദിച്ചാണ് മടങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം എഴുന്നൂറോളം പേർ പങ്കെടുത്തു. സംഘാടക സമിതി ഭാരവാഹികളായ ഗഫൂർ മേഗ,ഫിറോസ് സമീർ സിദ്ദീഖ്, റിഷാദ്, മുനവ്വർ, റഹീം മുസന്ന, ഇസ്മയിൽ, സമീർ മാത്ര, ഫൈസൽ കാരാട്ട് ,സൽമ നജീബ് , സുഹറ ബാവ,ഷമീമ സുബൈർ ,വിദ്യാ സുബാഷ്, അയിഷ ലിസി തുടങ്ങിയവർ നേതൃത്വം നല്‍കി.

തുടരുക...

ഷാർജ : പൊന്നാനിയുടെ ചരിത്രഗ്രന്ഥം പാനൂസ പരിഷ്കരിച്ച പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രശസ്ത സാഹിത്യകാരനും PCWF ഗ്ലോബൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാനുമായ ശ്രീ കെ പി രാമനുണ്ണി പരിചയപ്പെടുത്തി. ഡോ: ആസാദ്‌ മൂപ്പൻ, ഇ കെ ദിനേശൻ, ഡോ: മറിയം അൽ ഷിനാസി, പ്രതാപൻ തായാട്ട്, അബ്ദു ശിവപുരം, വനിത വിനോദ്, വെള്ളിയോടൻ,ഷാജി ഹനീഫ്, ബബിത ഷാജി തുടങ്ങിയ പ്രശസ്തർ ചടങ്ങിൽ സംബന്ധിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.

തുടരുക...

മസ്ക്കറ്റ് : ബന്ധങ്ങൾ ഊഷ്മളമാക്കാൻ സംഗമങ്ങൾ അനിവാര്യമാണെന്ന ബോധ്യത്തിൽ ആകര്‍ഷകങ്ങളായ പരിപാടികളാല്‍ സമൃദ്ധമായ പൊന്നാനി സംഗമം നാളെ (2022 നവംബർ 4 വെള്ളിയാഴ്ച്ച) കാലത്ത് 9 മണിമുതൽ ഒമാൻ ബർക്ക റുമൈസ് ഇസ്രി ഫാം ഹൗസിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷ്ണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഗമത്തിൻറ ഭാഗമായി മെഡിക്കൽ ക്യാമ്പ്, പൊതു സമ്മേളനം ,വനിതാ സമ്മേളനം,സംഗീത നിശ , പൊന്നാനി ഫുഡ് കോർട്ട് , ആദരം, കലാ കായിക വിനോദ മത്സരങ്ങൾ ഉൾപ്പടെ വിവിധ പരിപാടികൾ അരങ്ങേറുന്നു. ജാബിർ മാളിയേക്കൽ (ഡയറക്ടർ, കേരള പ്രവാസി വെൽഫെയർ ബോർഡ്) ശ്രീകുമാർ എസ് നായർ (കൺവീനർ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിംഗ്) റഹീസ് അഹമ്മദ് (കൺവീനർ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിംഗ്) നദീർ കെ.വി (മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ) ഡോ: അബ്ദുറഹിമാൻ കുട്ടി (കോർഡിനേറ്റർ, പി സി ഡബ്ല്യു എഫ് ജി സി സി ) പൊന്നാനിയുടെ കലാകാരന്മാരായ വിമോജ് മോഹൻ , മണികണ്ഠൻ പെരുമ്പടപ്പ് തുടങ്ങിയവർ സംബന്ധിക്കുന്നു. ഒമാനിലെ പൊന്നാനിക്കാർക്കും,നാട്ടിൽ അവശതയനുഭവിക്കുന്നവർക്കൂം താങ്ങും തണലുമായി ജീവ കാരുണ്യ പദ്ധതികളും, സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളും നടത്തി വരുന്ന പി സി ഡബ്ല്യു എഫ് ഒമാൻ നാഷണൽ കമ്മിറ്റിയുടെ കീഴിൽ മസ്ക്കറ്റ് , ബാത്തിന , സലാല എന്നീ ഘടകങ്ങളാണ് നിലവിലുളളത്. 2023 ലെ പുന: സംഘടനയോടെ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപകമാക്കുമെന്ന് പ്രസിഡന്റ് എം സാദിഖ്, ജനറൽ സെക്രട്ടറി കെ വി റംഷാദ്, ട്രഷറർ പി വി സുബൈർ എന്നിവർ അറിയിച്ചു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350