ചങ്ങരംകുളം : സ്ത്രീധനം വെടിഞ്ഞ് സ്ത്രീവിജയം നേടുക എന്ന സന്ദേശവുമായി പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ - വിവാഹ സമിതികളുടെ ആഭിമുഖ്യത്തിൽ സ്ത്രീധനത്തിനെതിരെ നടത്തി വരുന്ന കാമ്പസ് തല കാംപയിൻ ഭാഗമായി ചങ്ങരംകുളം ഡി ആർ എസ് കോളേജിൽ വിദ്യാർത്ഥി കൺവെൻഷൻ സംഘടിപ്പിച്ചു. നന്നമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് കേന്ദ്ര സെക്രട്ടറി പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ചു. റിട്ട: ഡെപ്യൂട്ടി കലക്ടർ പി പി അഷ്റഫ് മുഖ്യാതിഥിയായിരുന്നു. അഡ്വ: സുജാത വർമ്മ മുഖ്യപ്രഭാഷണം നടത്തി. നന്നമുക്ക് പഞ്ചായത്ത് പി.സി.ഡബ്ല്യു.എഫ്. പ്രസിഡണ്ട് വി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു. ഐക്യ കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഷാ സഫർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ തസ്നീം ബഷീർ, കോളേജ് എം ഡി റഷിൻ വി പി , പ്രിൻസിപ്പൽ നാജിയ കെ , സ്ക്കൂൾ പ്രധാന അധ്യാപിക ശാന്തിനി ടി എ , അടാട്ട് വാസുദേവൻ മാസ്റ്റർ, ആയിഷ ഹസ്സൻ, അംബിക ടീച്ചർ, ശശി പുക്കേപ്പുറത്ത് (വാർഡ് മെമ്പർ, ആലങ്കോട്) അഷ്റഫ് നെയ്തല്ലൂർ, പ്രദീപ് ഉണ്ണി, അബ്ദു കിഴിക്കര തുടങ്ങിയവർ സംസാരിച്ചു. അക്കാദമിക് ഡയറക്ടർ ആതിഫ് സാദത്ത് പി എം നന്ദി പറഞ്ഞു.
തുടരുക...ചങ്ങരംകുളം : സ്ത്രീധനം വെടിഞ്ഞ് സ്ത്രീവിജയം നേടുക എന്ന സന്ദേശവുമായി പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ - വിവാഹ സമിതികളുടെ ആഭിമുഖ്യത്തിൽ സ്ത്രീധനത്തിനെതിരെ നടത്തി വരുന്ന കാമ്പസ് തല കാംപയിൻ ഭാഗമായി ചങ്ങരംകുളം ഡി ആർ എസ് കോളേജിൽ വിദ്യാർത്ഥി കൺവെൻഷൻ സംഘടിപ്പിച്ചു. നന്നമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് കേന്ദ്ര സെക്രട്ടറി പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ചു. റിട്ട: ഡെപ്യൂട്ടി കലക്ടർ പി പി അഷ്റഫ് മുഖ്യാതിഥിയായിരുന്നു. അഡ്വ: സുജാത വർമ്മ മുഖ്യപ്രഭാഷണം നടത്തി. നന്നമുക്ക് പഞ്ചായത്ത് പി.സി.ഡബ്ല്യു.എഫ്. പ്രസിഡണ്ട് വി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു. ഐക്യ കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഷാ സഫർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ തസ്നീം ബഷീർ, കോളേജ് എം ഡി റഷിൻ വി പി , പ്രിൻസിപ്പൽ നാജിയ കെ , സ്ക്കൂൾ പ്രധാന അധ്യാപിക ശാന്തിനി ടി എ , അടാട്ട് വാസുദേവൻ മാസ്റ്റർ, ആയിഷ ഹസ്സൻ, അംബിക ടീച്ചർ, ശശി പുക്കേപ്പുറത്ത് (വാർഡ് മെമ്പർ, ആലങ്കോട്) അഷ്റഫ് നെയ്തല്ലൂർ, പ്രദീപ് ഉണ്ണി, അബ്ദു കിഴിക്കര തുടങ്ങിയവർ സംസാരിച്ചു. അക്കാദമിക് ഡയറക്ടർ ആതിഫ് സാദത്ത് പി എം നന്ദി പറഞ്ഞു.

 
                                     
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                            