 
                                                                                                    
                                             
                                            
                                            
                                                പൊന്നാനി: "സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഇ കെ ഓഡിറ്റോറിയം)
2022 ഡിസംബർ 31 ന് നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാർഷിക സമ്മേളനവും, 2023 ജനുവരി 1 ന് നടക്കുന്ന പത്താംഘട്ട സ്ത്രീധനരഹിത വിവാഹ സംഗമവും വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് പി സി ഡബ്ല്യു എഫ് ഗ്ലോബൽ ഉപദേശക സമിതി ചെയർമാൻ കെ പി രാമനുണ്ണി പറഞ്ഞു. 
പി സി ഡബ്ല്യു എഫ് കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളുടെയും, സമ്മേളന - വിവാഹ സ്വാഗത സംഘം ഭാരവാഹികളുടെയും സംയുക്ത യോഗം ചന്തപ്പടി ടൗൺപ്ലാസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. സി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു. 
എസ് ലത ടീച്ചർ, ടി മുനീറ , ബീക്കുട്ടി ടീച്ചർ തുടങ്ങിയവര്‍ സംബന്ധിച്ചു. അസ്മാബി പി എ നന്ദി പറഞ്ഞു. 
ഡിസംബർ 31 ന് കാലത്ത് 10 മണിമുതൽ വാർഷികാഘോഷ പരിപാടികൾ ആരംഭിക്കുന്നതാണ്. 
രജിസ്ട്രേഷൻ, പതാക ഉയര്‍ത്തൽ, പ്രതിനിധി സംഗമം , ഉദ്ഘാടന സമ്മേളനം , എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്കാര വിതരണം , പൊതു സമ്മേളനം, ആദരം, ഉപഹാര സമർപ്പണം, സ്വാശ്രയ ടൈലറിംഗ് മൂന്നാം ബാച്ചിന് സർട്ടിഫിക്കറ്റ് വിതരണം, സംഗീത നിശ, തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 
2023 ജനുവരി 1 ന് നടക്കുന്ന പത്താംഘട്ട സ്ത്രീധനരഹിത വിവാഹ സംഗമത്തിൽ പത്ത് യുവതീ യവാക്കൾ വിവാഹിതരാകുന്നതാണ്. 
മന്ത്രി രാജൻ, പി നന്ദകുമാർ എംഎല്‍എ, അനുപമ ഐ എ എസ് , ശിവദാസ് ആറ്റുപുറം, കെ പി രാമനുണ്ണി, ഡി വൈ എസ് പി ബെന്നി, മടപ്പാട്ട് അബൂക്കർ ,നർഗ്ഗീസ് ബീഗം, ഷീബാ അമീർ, സലാം പാപ്പിനശ്ശേരി, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സമൂഹത്തിലെ നാനാതുറകളിലുളളവർ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങിൽ സംബന്ധിക്കുന്നതാണ്. 
കാമ്പസ് തല കാംപയിൻ ഭാഗമായി നടത്തിയ പ്രസംഗ - പ്രബന്ധ മത്സര വിജയികൾക്കും, തക്കാരം  പാചക മത്സരം സീസൺ 7 വിജയികൾക്കും ചടങ്ങിൽ വെച്ച് ക്യാഷ് അവാർഡ് ഉൾപ്പെടെയുളള സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്.