 
                                                                                                    
                                             
                                            
                                            
                                                പൊന്നാനി: മക്കൾ ആരാകണമെന്ന ചോദ്യത്തിന് മക്കൾ മനുഷ്യരാകണമെന്ന ഉത്തരമോതുന്ന രക്ഷിതാക്കളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് റവന്യൂ വകുപ്പുമന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. 
നല്ല മനുഷ്യരാൽ മനോഹരമാക്കപ്പെട്ട സമൂഹ സൃഷ്ടിക്കായ് എല്ലാവിഭാഗീയതകളും മറന്ന് ഒന്നായി പ്രവർത്തിക്കാൻ പുതുവൽസര ദിനത്തിൽ പ്രതിജ്ഞയെടുക്കാമെന്നും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പത്താംഘട്ട സ്ത്രീധന രഹിത വിവാഹ സംഗമം  ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. 
പി.സി.ഡബ്ലിയു.എഫ്. പ്രസിഡന്റ് സി.എസ്. പൊന്നാനി അധ്യക്ഷത വഹിച്ചു. 
മറ്റുള്ളവർക്കു വേണ്ടി ത്യാഗമനസ്ഥിതിയോടെ പ്രവർത്തിക്കുന്നവരാണ് എക്കാലവും സ്മരിക്കപ്പെടുകയെന്നും എത്ര കാലം ജീവിച്ചു എന്നതല്ല, എങ്ങിനെ ജീവിച്ചു എന്നതാണ് വിലയിരുത്തപ്പെടുകയെന്നും മുഖ്യാ പ്രഭാഷണം നടത്തിയ ടി.എൻ. പ്രതാപൻ എം.പി. പറഞ്ഞു. 
സാഹിത്യകാരൻ കെ.പി.രാമനുണ്ണി സ്ത്രീധന വിരുദ്ധ സദ്ദേശം നൽകി. 
പത്ത് യുവതി യുവാക്കളുടെ വിവാഹമാണ്  വേദിയിൽ നടന്നത്. 
നിക്കാഹിന് മഖ്ദൂം മുത്തുകോയ തങ്ങൾ നേതൃത്വം നൽകി. 
തവനൂർ തൃപ്പാലൂർ സ്വദേശിനി തസ്മിയയും തിരൂർ സ്വദേശി മുഹമ്മദ് സുഹൈലും, കാലടി പോത്തനൂർ സ്വദേശിനി സി പി അമ്മുവും തിരൂർ നിറമരുതൂർ സ്വദേശി അയ്യപ്പൻ ഇ പി യും , വെളിയങ്കോട് സ്വദേശിനി വി  ഫെബീനയും അട്ടപ്പാടി കക്കുപ്പടി സ്വദേശി മുഹമ്മദ് ഉനൈസും, പൊന്നാനി ആനപ്പടി സ്വദേശിനി പി എസ് സിൽജയും കണ്ണൂർ ഓടോപളളി സ്വദേശി പി എസ് സുനിലും , തവനൂർ  അതളൂർ സ്വദേശിനി സുനീറയും പൊന്നാനി കൊല്ലൻപടി സ്വദേശി മുഹമ്മദ് റംഷാദും തമ്മിലുളള വിവാഹങ്ങളാണ് നടന്നത്. 
വധു വരന്മാർക്കുളള ഉപഹാരം സഫാരി ഗ്രൂപ്പ് ചെയർമാൻ മടപ്പാട്ട് അബൂബക്കർ കൈമാറി. 
പി.നന്ദകുമാർ എംഎൽഎ ,   പി.ടി. അജയ് മോഹൻ, അഷറഫ് കോക്കൂർ , അജിത് കൊളാടി ,രവി തേലത്ത്, അഡ്വ:ഖലിമുദ്ദീൻ, അഡ്വ: എ എം രോഹിത്, അഡ്വ: വി ഐ.എം.അഷ്റഫ്, ,
ഒ സി സലാഹുദ്ധീൻ, പ്രൊഫ: വി കെ ബേബി, ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. 
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ഫർഹാൻ ബിയ്യം , പി കോയക്കുട്ടി മാസ്റ്റർ, ഡോ : അബ്ദുറഹ്മാൻ കുട്ടി, ഇ പി രാജീവ്, ടി മുനീറ, ലത ടീച്ചർ, ബൽഖീസ് കാലടി എന്നിവർ സംബന്ധിച്ചു. 
ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് സ്വാഗതവും, വിവാഹ സമിതി ചെയർമാൻ  അഷ്റഫ് നെയ്തല്ലൂർ നന്ദിയും പറഞ്ഞു.