പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന വിരുദ്ധ ദിനമായ നവംബർ 26 ന് ആരംഭിച്ച സ്ത്രീധന വിരുദ്ധ കാമ്പസ് തല കാംപയിൻ നാളെ (22.12.20 22) വ്യാഴാഴ്ച്ച കടകശ്ശേരി ഐഡിയൽ കോളേജിൽ സമാപിക്കുന്നു. "സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക" എന്ന പ്രമേയവുമായി പൊന്നാനി താലൂക്കിലെ മുഴുവൻ കോളേജ് കാമ്പസ്സുകളിലും എൻ.എസ്.എസ്. യൂണിറ്റുകൾ, വനിത സമിതികൾ എന്നിവയുടെ കൂടി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം, സ്ത്രീധന വിരുദ്ധ പ്രതിജ്ഞ, പ്രസംഗ - പ്രബന്ധ മൽസരം, കലാപരിപാടികൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. സാമൂഹ്യ-സാംസ്കാരിക- വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ താലൂക്കിലെ പതിനായിരത്തോളം വിദ്യാർത്ഥികളും പങ്കാളികളായി. ഐഡിയൽ കോളേജിൽ 22 ന് കാലത്ത് 10 മണിക്ക് കോളേജ് തലത്തിൽ വിജയികളായ വിദ്യാർത്ഥികളുടെ താലൂക്ക്തല മൽസരങ്ങൾ നടക്കും. 1.30 ന് നടക്കുന്ന സമാപന സമ്മേളനം സിനിമാതാരവും സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോഡ്ചെയർമാനുമായ മധുപാൽ ഉദ്ഘാടനം ചെയ്യും. തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ മുഖ്യാതിഥിയായിരിക്കും! ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക നേതാക്കളും പങ്കെടുക്കും.
തുടരുക...പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന വിരുദ്ധ ദിനമായ നവംബർ 26 ന് ആരംഭിച്ച സ്ത്രീധന വിരുദ്ധ കാമ്പസ് തല കാംപയിൻ നാളെ (22.12.20 22) വ്യാഴാഴ്ച്ച കടകശ്ശേരി ഐഡിയൽ കോളേജിൽ സമാപിക്കുന്നു. "സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക" എന്ന പ്രമേയവുമായി പൊന്നാനി താലൂക്കിലെ മുഴുവൻ കോളേജ് കാമ്പസ്സുകളിലും എൻ.എസ്.എസ്. യൂണിറ്റുകൾ, വനിത സമിതികൾ എന്നിവയുടെ കൂടി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം, സ്ത്രീധന വിരുദ്ധ പ്രതിജ്ഞ, പ്രസംഗ - പ്രബന്ധ മൽസരം, കലാപരിപാടികൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. സാമൂഹ്യ-സാംസ്കാരിക- വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ താലൂക്കിലെ പതിനായിരത്തോളം വിദ്യാർത്ഥികളും പങ്കാളികളായി. ഐഡിയൽ കോളേജിൽ 22 ന് കാലത്ത് 10 മണിക്ക് കോളേജ് തലത്തിൽ വിജയികളായ വിദ്യാർത്ഥികളുടെ താലൂക്ക്തല മൽസരങ്ങൾ നടക്കും. 1.30 ന് നടക്കുന്ന സമാപന സമ്മേളനം സിനിമാതാരവും സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോഡ്ചെയർമാനുമായ മധുപാൽ ഉദ്ഘാടനം ചെയ്യും. തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ മുഖ്യാതിഥിയായിരിക്കും! ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക നേതാക്കളും പങ്കെടുക്കും.