പൊന്നാനി : ജീവകാരുണ്യ രംഗത്തെ പ്രധാനിയും , പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര വർക്കിംഗ് പ്രസിഡന്റുമായിരുന്ന പി വി അബ്ദുൽ ഖാദർ ഹാജിയുടെ ദീപ്ത സ്മരണയിൽ പി സി ഡബ്ല്യു എഫ് അംഗങ്ങളും കുടുംബ മിത്രാദികളും ഒത്ത് കൂടി. പി വി എ ഖാദർ ഹാജി മെമ്മോറിയൽ PCWF മെഡിക്കെയർ (ചന്തപ്പടി - നജാത്ത് ) പരിസരത്ത് നടന്ന രണ്ടാം അനുസ്മരണ സംഗമത്തിൽ ഖാദർ ഹാജിയുടെ മാതൃകാപരമായ സാമൂഹ്യ സേവന പ്രവർത്തനങ്ങളെ നിറകണ്ണുകളോടെ സ്മരിച്ചു. നാടിനും സമൂഹത്തിനും വേണ്ടി ഫലപ്രദമായ ഇടപെടൽ നടത്തിയ, വ്യക്തി ജീവിതത്തിൽ വിശുദ്ധ കാത്ത് സൂക്ഷിച്ച ഇത്തരം മാതൃകാ യോഗ്യരായ സാരഥികളെയാണ് ഇന്നിൻറ ആവശ്യമെന്നും അനുസ്മരിച്ചവർ ചൂണ്ടിക്കാട്ടി. പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി വി മുഹമ്മദ് നവാസ് അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്ലതീഫ് കളക്കര,എൻ പി അഷ്റഫ്, ബാബു (ഖാദർ ഹാജിയുടെ മകൻ) അബ്ദുട്ടി പി എ , റംല കെ പി (പൊന്നാനി ) ജിസിദ്ധീഖ് (തവനൂർ ) നവാസ് (നന്നമുക്ക് ) അബ്ദുറഷീദ് (വട്ടംകുളം) അലി കടവത്ത് (വെളിയങ്കോട്) അബ്ദുൽ അസീസ് പി എ, ആദം സി (യു.എ.ഇ) ബിജു ദേവസ്സി (സഊദി) അബ്ദു റസാഖ് കെ പി , കെ കെ ഹംസ തുടങ്ങിയവർ സംസാരിച്ചു. ടി വി സുബൈർ സ്വാഗതവും, മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി : ജീവകാരുണ്യ രംഗത്തെ പ്രധാനിയും , പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര വർക്കിംഗ് പ്രസിഡന്റുമായിരുന്ന പി വി അബ്ദുൽ ഖാദർ ഹാജിയുടെ ദീപ്ത സ്മരണയിൽ പി സി ഡബ്ല്യു എഫ് അംഗങ്ങളും കുടുംബ മിത്രാദികളും ഒത്ത് കൂടി. പി വി എ ഖാദർ ഹാജി മെമ്മോറിയൽ PCWF മെഡിക്കെയർ (ചന്തപ്പടി - നജാത്ത് ) പരിസരത്ത് നടന്ന രണ്ടാം അനുസ്മരണ സംഗമത്തിൽ ഖാദർ ഹാജിയുടെ മാതൃകാപരമായ സാമൂഹ്യ സേവന പ്രവർത്തനങ്ങളെ നിറകണ്ണുകളോടെ സ്മരിച്ചു. നാടിനും സമൂഹത്തിനും വേണ്ടി ഫലപ്രദമായ ഇടപെടൽ നടത്തിയ, വ്യക്തി ജീവിതത്തിൽ വിശുദ്ധ കാത്ത് സൂക്ഷിച്ച ഇത്തരം മാതൃകാ യോഗ്യരായ സാരഥികളെയാണ് ഇന്നിൻറ ആവശ്യമെന്നും അനുസ്മരിച്ചവർ ചൂണ്ടിക്കാട്ടി. പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി വി മുഹമ്മദ് നവാസ് അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്ലതീഫ് കളക്കര,എൻ പി അഷ്റഫ്, ബാബു (ഖാദർ ഹാജിയുടെ മകൻ) അബ്ദുട്ടി പി എ , റംല കെ പി (പൊന്നാനി ) ജിസിദ്ധീഖ് (തവനൂർ ) നവാസ് (നന്നമുക്ക് ) അബ്ദുറഷീദ് (വട്ടംകുളം) അലി കടവത്ത് (വെളിയങ്കോട്) അബ്ദുൽ അസീസ് പി എ, ആദം സി (യു.എ.ഇ) ബിജു ദേവസ്സി (സഊദി) അബ്ദു റസാഖ് കെ പി , കെ കെ ഹംസ തുടങ്ങിയവർ സംസാരിച്ചു. ടി വി സുബൈർ സ്വാഗതവും, മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.

 
                                     
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                            