കുവൈത്ത്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ഫർവാനിയ ന്യൂ ഐഡിയൽ ഓഡിറ്റോറിയത്തിൽ ഒമ്പതാം വാർഷിക ചടങ്ങ് സംഘടിപ്പിച്ചു. വാർഷിക ജനറൽ ബോഡി, സ്വാശ്രയ കമ്പനി ഷെയർ സമാഹരണ യജ്ഞം എന്നിവയാണ് ഒമ്പതാം വാർഷികത്തിൻറ ഭാഗമായി നടന്നത്. പ്രസിഡന്റ് അശ്റഫ് യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ് പി ഉദ്‌ഘാടനം നിർവഹിച്ചു. പ്രശാന്ത് കവളങ്ങാട് (ഉപദേശക സമിതി ചെയർമാൻ) ഇർഷാദ് ഉമ്മർ (ഫഹാഹീൽ ) ആബിദ് കെ കെ (സിറ്റി ) മുഹമ്മദ് ഹാഷിം (ജലീബ് ) ശരീഫ് കെ കെ (ഹവല്ലി ) നവാസ് ആ വി (ഫർവാനിയ ) തുടങ്ങിയവർ ആശംസകൾ നേർന്നു. 2022-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി മുജീബ് എം വി യും ,സാമ്പത്തിക റിപ്പോർട്ട് ട്രെഷറർ സിദ്ധീഖ് ആർ വി യും,സബ് കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് സബ്കമ്മിറ്റി കോഡിനേറ്റർ മുസ്തഫ എം വി യും അവതരിപ്പിച്ചു. സ്വാശ്രയ കമ്പനിയുടെ പ്രഥമ സംരംഭമായി പൊന്നാനി ഉറൂബ് നഗറിൽ നിർമ്മാണം പുരോഗമിക്കുന്ന സ്വാശ്രയ മാളും, പൊൻമാക്സ് ഹൈപ്പർമാർക്കറ്റും സംബന്ധമായി മാർക്കറ്റിംഗ് ഡയറക്ടർ ലത്തീഫ് കളക്കര വീഡിയോ സംവിധാനം വഴി അവതരിപ്പിച്ചു. സ്വാശ്രയ മാളിന്റെ 3D വീഡിയോ പ്രദർശനവും നടന്നു. സ്വാശ്രയ കുവൈറ്റ് കോർഡിനേറ്റർ സുമേഷ് എം വി പദ്ധതി സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നല്കി. നേരെത്തെ ഷെയർ എടുത്തവർക്ക് ചടങ്ങിൽ വെച്ച് ഷെയർ സർട്ടിഫിക്കറ്റ് വിതരണം നടത്തി. പുതുതായി ഇരുപത്തിയൊന്ന് നിക്ഷേപകർ ഷെയർ എടുത്തു. ചോദ്യോത്തര പരിപാടിയിൽ മുഹമ്മദ് ഹാഷിം, അസ്സ,റഫീഖ്, അജിലേഷ് എന്നിവർ സമ്മാനം കരസ്ഥമാക്കി. സർപ്രൈസ് നറുക്കെടുപ്പിൽ അഫ്‍ഷീൻ അഷ്‌റഫ് സമ്മാനം നേടി. മുസ്തഫ എം വി,ഫാറൂഖ്, എന്നിവരുടെ ഗാനാലാപനവും അരങ്ങേറി. വളണ്ടിയർ ടീം അജിലേഷ്, റഫീഖ്, റാഫി, ആബിദ് കെ കെ ഹാഷിം, അൻവർ, ഫുഡ് ടീം നവാസ് ആർവി,റഹീം പി വി,യൂസഫ് കെവി, പ്രൊസീഡിയം ടീം ഇർഷാദ് ഉമർ, അനൂപ് ഭാസ്‌ക്കർ, സ്റ്റേജ് & സൗണ്ട് ശരീഫ് കെ കെ, ജറീഷ് പി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്‍കി. ജനറൽ സെക്രട്ടറി മുജീബ് എം വി സ്വാഗതവും, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.
തുടരുക...കുവൈത്ത്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ഫർവാനിയ ന്യൂ ഐഡിയൽ ഓഡിറ്റോറിയത്തിൽ ഒമ്പതാം വാർഷിക ചടങ്ങ് സംഘടിപ്പിച്ചു. വാർഷിക ജനറൽ ബോഡി, സ്വാശ്രയ കമ്പനി ഷെയർ സമാഹരണ യജ്ഞം എന്നിവയാണ് ഒമ്പതാം വാർഷികത്തിൻറ ഭാഗമായി നടന്നത്. പ്രസിഡന്റ് അശ്റഫ് യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ് പി ഉദ്‌ഘാടനം നിർവഹിച്ചു. പ്രശാന്ത് കവളങ്ങാട് (ഉപദേശക സമിതി ചെയർമാൻ) ഇർഷാദ് ഉമ്മർ (ഫഹാഹീൽ ) ആബിദ് കെ കെ (സിറ്റി ) മുഹമ്മദ് ഹാഷിം (ജലീബ് ) ശരീഫ് കെ കെ (ഹവല്ലി ) നവാസ് ആ വി (ഫർവാനിയ ) തുടങ്ങിയവർ ആശംസകൾ നേർന്നു. 2022-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി മുജീബ് എം വി യും ,സാമ്പത്തിക റിപ്പോർട്ട് ട്രെഷറർ സിദ്ധീഖ് ആർ വി യും,സബ് കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് സബ്കമ്മിറ്റി കോഡിനേറ്റർ മുസ്തഫ എം വി യും അവതരിപ്പിച്ചു. സ്വാശ്രയ കമ്പനിയുടെ പ്രഥമ സംരംഭമായി പൊന്നാനി ഉറൂബ് നഗറിൽ നിർമ്മാണം പുരോഗമിക്കുന്ന സ്വാശ്രയ മാളും, പൊൻമാക്സ് ഹൈപ്പർമാർക്കറ്റും സംബന്ധമായി മാർക്കറ്റിംഗ് ഡയറക്ടർ ലത്തീഫ് കളക്കര വീഡിയോ സംവിധാനം വഴി അവതരിപ്പിച്ചു. സ്വാശ്രയ മാളിന്റെ 3D വീഡിയോ പ്രദർശനവും നടന്നു. സ്വാശ്രയ കുവൈറ്റ് കോർഡിനേറ്റർ സുമേഷ് എം വി പദ്ധതി സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നല്കി. നേരെത്തെ ഷെയർ എടുത്തവർക്ക് ചടങ്ങിൽ വെച്ച് ഷെയർ സർട്ടിഫിക്കറ്റ് വിതരണം നടത്തി. പുതുതായി ഇരുപത്തിയൊന്ന് നിക്ഷേപകർ ഷെയർ എടുത്തു. ചോദ്യോത്തര പരിപാടിയിൽ മുഹമ്മദ് ഹാഷിം, അസ്സ,റഫീഖ്, അജിലേഷ് എന്നിവർ സമ്മാനം കരസ്ഥമാക്കി. സർപ്രൈസ് നറുക്കെടുപ്പിൽ അഫ്‍ഷീൻ അഷ്‌റഫ് സമ്മാനം നേടി. മുസ്തഫ എം വി,ഫാറൂഖ്, എന്നിവരുടെ ഗാനാലാപനവും അരങ്ങേറി. വളണ്ടിയർ ടീം അജിലേഷ്, റഫീഖ്, റാഫി, ആബിദ് കെ കെ ഹാഷിം, അൻവർ, ഫുഡ് ടീം നവാസ് ആർവി,റഹീം പി വി,യൂസഫ് കെവി, പ്രൊസീഡിയം ടീം ഇർഷാദ് ഉമർ, അനൂപ് ഭാസ്‌ക്കർ, സ്റ്റേജ് & സൗണ്ട് ശരീഫ് കെ കെ, ജറീഷ് പി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്‍കി. ജനറൽ സെക്രട്ടറി മുജീബ് എം വി സ്വാഗതവും, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.
