ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ വനിതാ കമ്മിറ്റി വനിതാ സംഗമം സംഘടിപ്പിച്ചു. മിനാ പാർക്കിൽ വെച്ച് നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഖത്തർ വനിതാ ഘടകം പ്രസിഡന്റും, ലോക കേരള സഭ അംഗവും കൂടിയായ ഷൈനി കബീർ സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷബ്‌ന ബാദുഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാഹിന ഖലീൽ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം സഫിയ ഗഫൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷെൽജി ബിജേഷ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും ക്വിസ് , കുസൃതി ചോദ്യങ്ങൾ , ഇന്റലെക്ച്ചൽ സെഷൻ, മിഠായി കളക്ഷൻ തുടങ്ങി നിരവധി മത്സരങ്ങളും അരങ്ങേറി. മത്സര വിജയികൾ ക്ക് സമ്മാനദാനവും നടത്തി. ഖത്തറിൽ താമസിക്കുന്ന പൊന്നാനി താലൂക്ക് നിവാസികളായ വനിതകൾ പി സി ഡബ്ല്യൂ എഫിൽ അംഗത്വമെടുത്ത് സമൂഹത്തിന്റെ നന്മയിൽ പങ്കാളികളാകണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
തുടരുക...ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ വനിതാ കമ്മിറ്റി വനിതാ സംഗമം സംഘടിപ്പിച്ചു. മിനാ പാർക്കിൽ വെച്ച് നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഖത്തർ വനിതാ ഘടകം പ്രസിഡന്റും, ലോക കേരള സഭ അംഗവും കൂടിയായ ഷൈനി കബീർ സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷബ്‌ന ബാദുഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാഹിന ഖലീൽ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം സഫിയ ഗഫൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷെൽജി ബിജേഷ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും ക്വിസ് , കുസൃതി ചോദ്യങ്ങൾ , ഇന്റലെക്ച്ചൽ സെഷൻ, മിഠായി കളക്ഷൻ തുടങ്ങി നിരവധി മത്സരങ്ങളും അരങ്ങേറി. മത്സര വിജയികൾ ക്ക് സമ്മാനദാനവും നടത്തി. ഖത്തറിൽ താമസിക്കുന്ന പൊന്നാനി താലൂക്ക് നിവാസികളായ വനിതകൾ പി സി ഡബ്ല്യൂ എഫിൽ അംഗത്വമെടുത്ത് സമൂഹത്തിന്റെ നന്മയിൽ പങ്കാളികളാകണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
