ദമ്മാം: പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ താമസിക്കുന്ന പൊന്നാനി താലൂക്ക് സ്വദേശികളും കുടുംബങ്ങളും പങ്കെടുത്തു. പി സി ഡബ്ല്യൂ എഫ് ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷറഫ് നൈതലൂർ ഉദ്ഘാടനം നിർവഹിച്ചു. ദമ്മാം കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഖ്ബാൽ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ജനറൽ സെക്രട്ടറി അൻവർ സാദിക്ക് എന്നിവർ ആശംസകൾ നേർന്നു. കമ്മിറ്റി നടത്തിയ നറുക്കെടുപ്പിലൂടെ പങ്കെടുത്ത മൂന്ന് പേർക്ക് ഷമീർ, ഖലീൽ, സുജിത് എന്നിവർ സമ്മാനം നൽകി. റിയാദ് ജയിലിൽ പതിനെട്ട് വർഷമായി കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള തുക പിരിച്ചെടുത്ത് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസ്സിയെ ഏൽപ്പിച്ചു. അബ്ദുൽ ജബ്ബാർ, ആബിദ് മുഹമ്മദ്, സിറാജ് കെ വി, ഹാരിസ് കെ, അമീർ വി പി, ഹംസ കോയ, ഫാസിൽ യു, ഷാജഹാൻ, റിനൂഫ്, നിസാർ പി, സൈഫർ സി വി, ഫൈസൽ ആർ വി, സമീർ കൊല്ലന്പടി, അജ്മൽ മാറഞ്ചേരി, അബൂബക്കർ ഷാഫി, സാലിഹ് ഉസ്മാൻ, നൗഫൽ മാറഞ്ചേരി ആശ്ന അമീർ, സാജിത ഫഹദ്, സാദിയ ഫാസിൽ, ജാസ്മിൻ ആബിദ്, റഹീന ഹാരിസ്, ബാസില സമീർ എന്നിവർ നേതൃത്വം നൽകി. ഇഫ്താർ കമ്മിറ്റി സ്വാഗതസംഘം കൺവീനർ ഫഹദ് ബിൻ ഖാലിദ് സ്വാഗതവും ജുബൈൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് സുജിത്ത് അയിലക്കാട് നന്ദിയും പറഞ്ഞു.
തുടരുക...ദമ്മാം: പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ താമസിക്കുന്ന പൊന്നാനി താലൂക്ക് സ്വദേശികളും കുടുംബങ്ങളും പങ്കെടുത്തു. പി സി ഡബ്ല്യൂ എഫ് ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷറഫ് നൈതലൂർ ഉദ്ഘാടനം നിർവഹിച്ചു. ദമ്മാം കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഖ്ബാൽ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ജനറൽ സെക്രട്ടറി അൻവർ സാദിക്ക് എന്നിവർ ആശംസകൾ നേർന്നു. കമ്മിറ്റി നടത്തിയ നറുക്കെടുപ്പിലൂടെ പങ്കെടുത്ത മൂന്ന് പേർക്ക് ഷമീർ, ഖലീൽ, സുജിത് എന്നിവർ സമ്മാനം നൽകി. റിയാദ് ജയിലിൽ പതിനെട്ട് വർഷമായി കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള തുക പിരിച്ചെടുത്ത് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസ്സിയെ ഏൽപ്പിച്ചു. അബ്ദുൽ ജബ്ബാർ, ആബിദ് മുഹമ്മദ്, സിറാജ് കെ വി, ഹാരിസ് കെ, അമീർ വി പി, ഹംസ കോയ, ഫാസിൽ യു, ഷാജഹാൻ, റിനൂഫ്, നിസാർ പി, സൈഫർ സി വി, ഫൈസൽ ആർ വി, സമീർ കൊല്ലന്പടി, അജ്മൽ മാറഞ്ചേരി, അബൂബക്കർ ഷാഫി, സാലിഹ് ഉസ്മാൻ, നൗഫൽ മാറഞ്ചേരി ആശ്ന അമീർ, സാജിത ഫഹദ്, സാദിയ ഫാസിൽ, ജാസ്മിൻ ആബിദ്, റഹീന ഹാരിസ്, ബാസില സമീർ എന്നിവർ നേതൃത്വം നൽകി. ഇഫ്താർ കമ്മിറ്റി സ്വാഗതസംഘം കൺവീനർ ഫഹദ് ബിൻ ഖാലിദ് സ്വാഗതവും ജുബൈൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് സുജിത്ത് അയിലക്കാട് നന്ദിയും പറഞ്ഞു.
