പൊന്നാനി :വനിതകൾക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച മെഹന്ദി മത്സരത്തിൽ വാർഡ് 44 ലെ അനീഷ ഒന്നാം സ്ഥാനക്കാരിയായി. താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മത്സരിച്ച മുപ്പതോളം പേരിൽ നിന്നാണ് വിജയികളെ തെരെഞ്ഞെടുത്തത്. രണ്ടാം സ്ഥാനം ഏഴാം വാർഡിൽ നിന്നുള്ള ഫിദാ മുഹമ്മദും, മൂന്നാം സ്ഥാനം മാറഞ്ചേരി ഒന്നാം വാർഡിൽ നിന്നുള്ള ഷാലിമയും കരസ്ഥമാക്കി. രോഷ്നി ബുഷൈറും, സഫരിയ നാസറും ജൂറിമാരായിരുന്നു. ഒമാൻ ഘടകം വനിതാ പ്രസിഡന്റ് സൽമാ നസീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഷറഫ് നെയ്തല്ലൂർ, മുനീറ ടി, അബ്ദുട്ടി പി എം, സഹീർ ഈശ്വരമംഗലം, റംല കെ പി , ഹനീഫ മാളിയേക്കൽ, നാരായണൻ മണി, മുജീബ് കിസ്മത്ത്, മുത്തു ആർ വി എന്നിവർ സംബന്ധിച്ചു സബീന ബാബു ,മിനി കെ പി, ഹഫ്സത്ത്, ഹാജറ ബാഷ, റെജീന, സുഹറ, റഹിയ, ഹൻസിറ ബുഷൈർ എന്നിവർ നേതൃത്വം നല്‍കി.
തുടരുക...പൊന്നാനി :വനിതകൾക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച മെഹന്ദി മത്സരത്തിൽ വാർഡ് 44 ലെ അനീഷ ഒന്നാം സ്ഥാനക്കാരിയായി. താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മത്സരിച്ച മുപ്പതോളം പേരിൽ നിന്നാണ് വിജയികളെ തെരെഞ്ഞെടുത്തത്. രണ്ടാം സ്ഥാനം ഏഴാം വാർഡിൽ നിന്നുള്ള ഫിദാ മുഹമ്മദും, മൂന്നാം സ്ഥാനം മാറഞ്ചേരി ഒന്നാം വാർഡിൽ നിന്നുള്ള ഷാലിമയും കരസ്ഥമാക്കി. രോഷ്നി ബുഷൈറും, സഫരിയ നാസറും ജൂറിമാരായിരുന്നു. ഒമാൻ ഘടകം വനിതാ പ്രസിഡന്റ് സൽമാ നസീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഷറഫ് നെയ്തല്ലൂർ, മുനീറ ടി, അബ്ദുട്ടി പി എം, സഹീർ ഈശ്വരമംഗലം, റംല കെ പി , ഹനീഫ മാളിയേക്കൽ, നാരായണൻ മണി, മുജീബ് കിസ്മത്ത്, മുത്തു ആർ വി എന്നിവർ സംബന്ധിച്ചു സബീന ബാബു ,മിനി കെ പി, ഹഫ്സത്ത്, ഹാജറ ബാഷ, റെജീന, സുഹറ, റഹിയ, ഹൻസിറ ബുഷൈർ എന്നിവർ നേതൃത്വം നല്‍കി.
