തവനൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ തൊഴിൽ സംരംഭത്തിന്റെ ഭാഗമായുളള സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രം തവനൂർ പഞ്ചായത്തിലെ മാത്തൂരിൽ പൊന്നാനി മഖ്ദൂം എം പി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. നിലവിൽ പൊന്നാനി ചന്തപ്പടിയിലും, കാലടി പഞ്ചായത്തിലെ പോത്തനൂരിലും തയ്യൽ പരിശീലന കേന്ദ്രങ്ങൾ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മൂന്നാമത്തെ യൂണിറ്റാണ് മാത്തൂരിൽ ആരംഭിച്ചിട്ടുളളത്. തൂമ്പിൽ കുഞ്ഞു മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. സി.എസ്. പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് തല അംഗത്വ വിതരണോദ്ഘാടനം മൂച്ചിക്കൽ സുലൈമാൻ ഹാജിക്ക് നൽകി മുത്തു കോയ തങ്ങൾ നിർവ്വഹിച്ചു. വാർഡ് മെമ്പർ കുഞ്ഞാപ്പുട്ടി, പി. എം. അബ്ദുട്ടി, ശാരദ ടീച്ചർ, സുബൈദ പോത്തനൂർ, ആരിഫ പി, അഷ്റഫ് ദിലാറ, തൂമ്പിൽ കുഞ്ഞുട്ടി ഹാജി, റാഫി, സബീന ബാബു, ഹസീന പി. ടി.അൻവർ, റഫീഖത്, റമീഷ ആർ. വി. തുടങ്ങിയവർ സംബന്ധിച്ചു. ജി മുഹമ്മദ് സിദ്ദീഖ് സ്വാഗതവും, റമീഷ നന്ദിയും പറഞ്ഞു.
തുടരുക...തവനൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ തൊഴിൽ സംരംഭത്തിന്റെ ഭാഗമായുളള സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രം തവനൂർ പഞ്ചായത്തിലെ മാത്തൂരിൽ പൊന്നാനി മഖ്ദൂം എം പി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. നിലവിൽ പൊന്നാനി ചന്തപ്പടിയിലും, കാലടി പഞ്ചായത്തിലെ പോത്തനൂരിലും തയ്യൽ പരിശീലന കേന്ദ്രങ്ങൾ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മൂന്നാമത്തെ യൂണിറ്റാണ് മാത്തൂരിൽ ആരംഭിച്ചിട്ടുളളത്. തൂമ്പിൽ കുഞ്ഞു മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. സി.എസ്. പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് തല അംഗത്വ വിതരണോദ്ഘാടനം മൂച്ചിക്കൽ സുലൈമാൻ ഹാജിക്ക് നൽകി മുത്തു കോയ തങ്ങൾ നിർവ്വഹിച്ചു. വാർഡ് മെമ്പർ കുഞ്ഞാപ്പുട്ടി, പി. എം. അബ്ദുട്ടി, ശാരദ ടീച്ചർ, സുബൈദ പോത്തനൂർ, ആരിഫ പി, അഷ്റഫ് ദിലാറ, തൂമ്പിൽ കുഞ്ഞുട്ടി ഹാജി, റാഫി, സബീന ബാബു, ഹസീന പി. ടി.അൻവർ, റഫീഖത്, റമീഷ ആർ. വി. തുടങ്ങിയവർ സംബന്ധിച്ചു. ജി മുഹമ്മദ് സിദ്ദീഖ് സ്വാഗതവും, റമീഷ നന്ദിയും പറഞ്ഞു.
