റിയാദ് : പ്രവർത്തനങ്ങൾ ഊർജസ്വലമായി നിലനിർത്തുന്നതിനു വേണ്ടി റിയാദ് ഘടകം അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കുമായി ‘പൊന്നാരാവ്’ എന്ന പേരിൽ ശീതകാല നേതൃത്വക്യാമ്പ് സംഘടിപ്പിച്ചു. ഭാവി പ്രവർത്തനങ്ങൾക്കു വേണ്ട നൂതന ആശയങ്ങൾ പങ്കുവെച്ചും, അനുഭവങ്ങൾ പകർന്നു നൽകിയും ക്യാമ്പ് രാവേറെ നീണ്ടു നിന്നു. ഷഹല സാഫിറിൻ്റെ നേതൃത്വത്തിൽ വനിതാ കമ്മിറ്റി അംഗങ്ങൾ പൊന്നാനിയുടെ തനത് വിഭവമായ മുട്ടപ്പത്തിരി തത്സമയം പാചകം ചെയ്ത് നൽകിയത് ക്യാമ്പിന് സ്വാദ് പകർന്നു. അൻവർഷാ-ജാഫർ വെളിയങ്കോട് എന്നിവരുടെ കൂട്ടുകെട്ടിൽ ഓംലെറ്റ് തട്ടു കടയും, മുജീബ് പള്ളിക്കര, അലി പൊന്നാനി, ഷംസീർ പെരുമ്പടപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബാർബിക്യു നൈറ്റും ഉണ്ടായിരുന്നു. കബീർ കാടൻസ്, സുഹൈൽ മഖ്ദൂം, സമീറ ഷമീർ,ഷഫ്‌ന മുഫാഷിർ,നജ്മുനിസ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വ്യത്യസ്ഥമായ ഗെയിമുകളും പാട്ടും നൃത്തവുമെല്ലാം ക്യാമ്പിന് അനുഭൂതി പകർന്നു. നാട്ടിൽ നിന്നും സ്വകാര്യ സന്ദർശനത്തിനെത്തിയ സാമൂഹ്യ പ്രവർത്തകൻ ടി പി അബ്ദുള്ളക്കുട്ടി മുഖ്യാതിഥിയായിരുന്നു. സംഘടന പ്രവർത്തനങ്ങളെ പറ്റി പ്രസിഡന്റ് അൻസാർ നൈതല്ലൂർ,വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര,ട്രഷറർ ഷമീർ മേഘ,ജനസേവനം വിഭാഗം കൺവീനർ റസാഖ് പുറങ്ങ്,ചെയർമാൻ എം എ ഖാദർ,ഫസ്‌ലു പുറങ്ങ്, സാബിറ ലബീബ് തുടങ്ങിയവർ സംസാരിച്ചു. ഫാജിസ് പി.വി, അഷ്‌കർ.വി, സംറൂദ്, അൽത്താഫ് കളക്കര,ആഷിഫ് മുഹമ്മദ്,മുഫാഷിർ കുഴിമന, രമേശ് വെള്ളേപ്പാടം,ബക്കർ കിളിയിൽ, ഷംസു കളക്കര,ഷാജി പൊന്നാനി,സാഫിർ, ലബീബ് മാറഞ്ചേരി,സുഹൈർ സഫാസ് എന്നിവർ നേതൃത്വം നൽകി. നൈസ് ഡേ റിസോർട്ടിൽ നടന്ന ക്യാമ്പ് പ്രോഗ്രാം കൺവീനർ അൻവർഷായുടെ നന്ദിയോടുകൂടെ സമാപിച്ചു.
തുടരുക...റിയാദ് : പ്രവർത്തനങ്ങൾ ഊർജസ്വലമായി നിലനിർത്തുന്നതിനു വേണ്ടി റിയാദ് ഘടകം അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കുമായി ‘പൊന്നാരാവ്’ എന്ന പേരിൽ ശീതകാല നേതൃത്വക്യാമ്പ് സംഘടിപ്പിച്ചു. ഭാവി പ്രവർത്തനങ്ങൾക്കു വേണ്ട നൂതന ആശയങ്ങൾ പങ്കുവെച്ചും, അനുഭവങ്ങൾ പകർന്നു നൽകിയും ക്യാമ്പ് രാവേറെ നീണ്ടു നിന്നു. ഷഹല സാഫിറിൻ്റെ നേതൃത്വത്തിൽ വനിതാ കമ്മിറ്റി അംഗങ്ങൾ പൊന്നാനിയുടെ തനത് വിഭവമായ മുട്ടപ്പത്തിരി തത്സമയം പാചകം ചെയ്ത് നൽകിയത് ക്യാമ്പിന് സ്വാദ് പകർന്നു. അൻവർഷാ-ജാഫർ വെളിയങ്കോട് എന്നിവരുടെ കൂട്ടുകെട്ടിൽ ഓംലെറ്റ് തട്ടു കടയും, മുജീബ് പള്ളിക്കര, അലി പൊന്നാനി, ഷംസീർ പെരുമ്പടപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബാർബിക്യു നൈറ്റും ഉണ്ടായിരുന്നു. കബീർ കാടൻസ്, സുഹൈൽ മഖ്ദൂം, സമീറ ഷമീർ,ഷഫ്‌ന മുഫാഷിർ,നജ്മുനിസ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വ്യത്യസ്ഥമായ ഗെയിമുകളും പാട്ടും നൃത്തവുമെല്ലാം ക്യാമ്പിന് അനുഭൂതി പകർന്നു. നാട്ടിൽ നിന്നും സ്വകാര്യ സന്ദർശനത്തിനെത്തിയ സാമൂഹ്യ പ്രവർത്തകൻ ടി പി അബ്ദുള്ളക്കുട്ടി മുഖ്യാതിഥിയായിരുന്നു. സംഘടന പ്രവർത്തനങ്ങളെ പറ്റി പ്രസിഡന്റ് അൻസാർ നൈതല്ലൂർ,വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര,ട്രഷറർ ഷമീർ മേഘ,ജനസേവനം വിഭാഗം കൺവീനർ റസാഖ് പുറങ്ങ്,ചെയർമാൻ എം എ ഖാദർ,ഫസ്‌ലു പുറങ്ങ്, സാബിറ ലബീബ് തുടങ്ങിയവർ സംസാരിച്ചു. ഫാജിസ് പി.വി, അഷ്‌കർ.വി, സംറൂദ്, അൽത്താഫ് കളക്കര,ആഷിഫ് മുഹമ്മദ്,മുഫാഷിർ കുഴിമന, രമേശ് വെള്ളേപ്പാടം,ബക്കർ കിളിയിൽ, ഷംസു കളക്കര,ഷാജി പൊന്നാനി,സാഫിർ, ലബീബ് മാറഞ്ചേരി,സുഹൈർ സഫാസ് എന്നിവർ നേതൃത്വം നൽകി. നൈസ് ഡേ റിസോർട്ടിൽ നടന്ന ക്യാമ്പ് പ്രോഗ്രാം കൺവീനർ അൻവർഷായുടെ നന്ദിയോടുകൂടെ സമാപിച്ചു.
