പൊന്നാനി : സാമൂഹ്യ സേവന രംഗത്തെ താലൂക്കിലെ നിസ്തുല പ്രതിഭകൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എ. കെ. മുസ്തഫയുടെ നാമധേയത്തിൽ നൽകി വരുന്ന എ കെ മുസ്തഫ മൂന്നാമത് സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരത്തിന് മാറഞ്ചേരി പുറങ്ങ് സ്വദേശി അഷ്റഫ് പൂച്ചാമം അർഹനായി. ജീവിതത്തിന്റെ പരുക്കൻ യാഥാര്‍ത്ഥ്യങ്ങളിൽ ഉലയുന്ന സന്ദർഭങ്ങളിലും ടൈൽസ് തൊഴിലാളിയായ ഈ യുവാവ് സ്നേഹത്തിന്റെയും, കരുണയുടെയും സഹാനുഭൂതിയുടേയും ഹൃദയം ചാലിച്ച സാമൂഹ്യ പ്രവര്‍ത്തകനായി മുന്നേറുകയാണ്. രാപ്പകലുകളെ ധന്യമാക്കി സ്തുത്യര്‍ഹമായ സേവനത്തിലൂടെ അവശതയെ വകവെയ്ക്കാതെ മറ്റുളളവർക്കായി ഇദ്ദേഹം പരിലാളനത്തിന്റെ പാതയൊരുക്കുന്നു. കോവിഡ് കാലത്ത് മാറഞ്ചേരി ടാസ്‌ക് ഫോഴ്സ് ടീമിലൂടെ മൃതദേഹ സംസ്കരണം ഉൾപ്പെടെയുളള പ്രവർത്തനങ്ങളിൽ സജീവമായി രംഗത്ത് ഉണ്ടായിരുന്നു . ഈ ടീമിനെ 2019 ൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ആദരിച്ചിരുന്നു. പാലിയേറ്റീവ് വളണ്ടിയർ, ട്രോമ കെയർ പെരുമ്പടപ്പ് സ്റ്റേഷൻ യൂണിറ്റ് ലീഡർ, ആൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ വളണ്ടിയർ, പി സി ഡബ്ല്യു എഫ് ആരോഗ്യ വിഭാഗം കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഐക്കൽ നാലകത്ത് മുഹമ്മദുണ്ണി ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാജിത. മക്കൾ: അഫിദ ഷെറിൻ (ബി എ അറബിക് വിദ്യാർത്ഥിനി) അൻഷിദ (പ്ലസ് ടു) പി സി ഡബ്ല്യു എഫ് യു എ.ഇ ഘടകം നൽകുന്ന 10001രൂപ ക്യാഷ് അവാർഡ്, ഉപഹാരം, പ്രശസ്തി പത്രം എന്നിവ 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പി സി ഡബ്ല്യു എഫ് പതിനേഴാം വാർഷിക സമ്മേളനത്തിൽ വെച്ച് സമ്മാനിക്കുന്നതാണ്.
തുടരുക...പൊന്നാനി : സാമൂഹ്യ സേവന രംഗത്തെ താലൂക്കിലെ നിസ്തുല പ്രതിഭകൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എ. കെ. മുസ്തഫയുടെ നാമധേയത്തിൽ നൽകി വരുന്ന എ കെ മുസ്തഫ മൂന്നാമത് സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരത്തിന് മാറഞ്ചേരി പുറങ്ങ് സ്വദേശി അഷ്റഫ് പൂച്ചാമം അർഹനായി. ജീവിതത്തിന്റെ പരുക്കൻ യാഥാര്‍ത്ഥ്യങ്ങളിൽ ഉലയുന്ന സന്ദർഭങ്ങളിലും ടൈൽസ് തൊഴിലാളിയായ ഈ യുവാവ് സ്നേഹത്തിന്റെയും, കരുണയുടെയും സഹാനുഭൂതിയുടേയും ഹൃദയം ചാലിച്ച സാമൂഹ്യ പ്രവര്‍ത്തകനായി മുന്നേറുകയാണ്. രാപ്പകലുകളെ ധന്യമാക്കി സ്തുത്യര്‍ഹമായ സേവനത്തിലൂടെ അവശതയെ വകവെയ്ക്കാതെ മറ്റുളളവർക്കായി ഇദ്ദേഹം പരിലാളനത്തിന്റെ പാതയൊരുക്കുന്നു. കോവിഡ് കാലത്ത് മാറഞ്ചേരി ടാസ്‌ക് ഫോഴ്സ് ടീമിലൂടെ മൃതദേഹ സംസ്കരണം ഉൾപ്പെടെയുളള പ്രവർത്തനങ്ങളിൽ സജീവമായി രംഗത്ത് ഉണ്ടായിരുന്നു . ഈ ടീമിനെ 2019 ൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ആദരിച്ചിരുന്നു. പാലിയേറ്റീവ് വളണ്ടിയർ, ട്രോമ കെയർ പെരുമ്പടപ്പ് സ്റ്റേഷൻ യൂണിറ്റ് ലീഡർ, ആൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ വളണ്ടിയർ, പി സി ഡബ്ല്യു എഫ് ആരോഗ്യ വിഭാഗം കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഐക്കൽ നാലകത്ത് മുഹമ്മദുണ്ണി ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാജിത. മക്കൾ: അഫിദ ഷെറിൻ (ബി എ അറബിക് വിദ്യാർത്ഥിനി) അൻഷിദ (പ്ലസ് ടു) പി സി ഡബ്ല്യു എഫ് യു എ.ഇ ഘടകം നൽകുന്ന 10001രൂപ ക്യാഷ് അവാർഡ്, ഉപഹാരം, പ്രശസ്തി പത്രം എന്നിവ 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പി സി ഡബ്ല്യു എഫ് പതിനേഴാം വാർഷിക സമ്മേളനത്തിൽ വെച്ച് സമ്മാനിക്കുന്നതാണ്.
