PCWF വാർത്തകൾ

കുവൈറ്റ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ഈദുൽ അദ്ഹ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച “ഈദ് സ്നേഹ സംഗമം – 2026” പരിപാടി 27/05/2026 ബുധനാഴ്ച്ച വൈകുന്നേരം 6 മണി മുതൽ ശുവൈഖ് ബീച്ച് പാർക്കിൽ വെച്ച് സംഘടിപ്പിച്ചു. നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി മുസ്തഫ മുന്ന ആമുഖ പ്രസംഗം നടത്തി. ഈദ് സംഗമം പ്രോഗ്രാം കൺവീനർ മൂസ ബാവ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അശ്റഫ് പി അധ്യക്ഷത വഹിച്ചു. ചെയർമാൻ അശ്റഫ് യു പരിപാടി ഉദ്ഘാടനം ചെയ്തു. ഈദിന്റെ സന്ദേശമായ സൗഹൃദം, ഐക്യം, സഹോദര്യം എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഉൽബോധിപ്പിച്ചു. ലേഡീസ് വിങ് ആക്ടിംഗ് പ്രസിഡന്റ് ഫെമിന അശ്റഫ്, ജനറൽ സെക്രട്ടറി സ്വർഗ സുനിൽ, കമ്മിറ്റി ട്രഷറർ അനൂപ് ഭാസ്കർ എന്നിവർ ആശംസകൾ നേർന്നു. ജെന്റ്സ്, ലേഡീസ്, കുട്ടികൾ എന്നിവർക്കായി പ്രത്യേകം ആവേശകരമായ വിവിധ ഗെയിമുകളും മറ്റു വിനോദ പരിപാടികളും സംഘടിപ്പിച്ചു. അസീന, ജറീഷ്, പ്രശാന്ത് എന്നിവർ ഗെയിമുകൾക്ക് നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ജംഷീറ മൂസ, റംസി, സിദ്ദീഖ്, ഹാഷിം എന്നിവർ ചേർന്ന് വെൽക്കം ഡ്രിങ്ക് ഒരുക്കി. പരിപാടിക്കാവശ്യമായ സാധനങ്ങളുടെ പർച്ചേസിംഗിന് ഫെമിന അശ്റഫ്, ഫെമിന ഷറഫുദ്ദീൻ, റംസി നവാസ്, നവാസ് എന്നിവർ നേതൃത്വം നൽകി. മലബാർ ഗോൾഡ് & ഡയമണ്ട്സ് കുടിവെള്ളം സ്പോൺസർ ചെയ്‌തു. പരിപാടിയുടെ പരസ്യ-പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇർഷാദ് ഉമർ, ഹാഷിം സച്ചു എന്നിവർ നേതൃത്വം നൽകി. അശ്റഫ് പി, മൂസ ബാവ സുമേഷ്, പ്രശാന്ത്, മുസ്തഫ മുന്ന, സിദ്ദീഖ്, അനൂപ്, സുനിൽ എന്നിവർ പരിപാടിയുടെ ഏകോപനവും നിയന്ത്രണവും നിർവഹിച്ചു. പങ്കെടുത്ത എല്ലാവർക്കുമായി ഭക്ഷണവും ഒരുക്കിയിരുന്നു. സൗഹൃദവും സന്തോഷവും നിറഞ്ഞ പരിപാടി രാത്രി 10.00 മണിക്ക് സമാപിച്ചു. പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ ജംഷീറ മൂസ നന്ദി രേഖപ്പെടുത്തി.

തുടരുക...

പൊന്നാനി : ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർഗ്രീൻ സമിതി വൃക്ഷതൈ വിതരണം നടത്തി. കൈപ്പറ്റിയ തൈകൾ സ്വന്തം ഭവനങ്ങളിലും പൊതുയിടങ്ങളിലും ഓരോ ഘടകങ്ങൾ വഴി നടുന്നതിനുളള ഏർപ്പാടുകളും ചെയ്തു. ചന്തപ്പടി കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർ, എവർഗ്രീൻ സമിതി ചെയർപേഴ്സൺ ശാരദ ടീച്ചർ, കൺവീനർ ഹൈദരലി മാസ്റ്റർ, ഉപാധ്യക്ഷൻ മോഹനൻ പാക്കത്ത്, പി സി ഡബ്യൂ എഫ് ബഹറൈൻ പ്രതിനിധി ഫസലു റഹ്മാൻ മൂച്ചിക്കൽ, വനിതാ കമ്മിറ്റി പ്രതിനിധികളായ റംല കെ പി, സബീന ബാബു, റാഫിന, റജുല ബാവ തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊന്നാനി : കാലത്തിനൊപ്പമല്ല, കാലത്തിനു മുന്നേയാകണം വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളും പരിഷ്കാരങ്ങളുമെന്ന് പൊന്നാനി നിയമസഭാ മണ്ഡലം സാമാജികൻ കെ.പി. നൗഷാദലി അഭിപ്രായപ്പെട്ടു. വിജ്ഞാനത്തിന്റേയും, വിദ്യാഭ്യാസത്തിൻ്റേയും മേഖലകൾ ആഗോളതലത്തിൽ അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. അതിനൊപ്പം നമ്മുടെ കുട്ടികൾക്കും ക്രിയാത്മകമായി മുന്നേറാൻ കഴിയും വിധം സമൂല മാറ്റം അനിവാര്യമാണെന്നും എം.എൽ.എ. പറഞ്ഞു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതി പൊന്നാനി താലൂക്കിലെ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച അനുമോദന പരിപാടി "വിജയതീരം-26" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ: വി കെ ബേബി അധ്യക്ഷത വഹിച്ചു. പൊന്നാനി മുനിസിപ്പൽ ചെയർപേഴ്സൺ സി വി സുധ മുഖ്യാതിഥിയായിരുന്നു. പി സി ഡബ്ലൂ എഫ് ഗ്ലോബൽ പ്രസിഡണ്ട് സി.എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പി.കോയക്കുട്ടി മാസ്റ്റർ, യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, മുനീറ, ഡോ: അബ്ദുറഹിമാൻ കുട്ടി, സി വി.മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, ആയിഷ ഹസ്സൻ, ഗീത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി സാരഥികളും, വനിതാ കമ്മിറ്റി ഭാരവാഹികളും, മുൻസിപ്പൽ പഞ്ചായത്ത് ജി സി സി പ്രതിനിധികളും കൂടി ഇരുന്നൂറോളം വരുന്ന വിജയികൾക്ക് ഉപഹാരം വിതരണം ചെയ്തു. എസ്. ലത ടീച്ചർ സ്വാഗതവും, സി വി അബ്ദുറഷീദ് നന്ദിയും പറഞ്ഞു.

തുടരുക...

കുവൈത്ത് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് വനിതാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഈദ് ആഘോഷങ്ങളുടെ ഭാഗമായി “മെഹന്ദി നൈറ്റ് 2026” മെയ് 25 തിങ്കളാഴ്ച വൈകിട്ട് 6:30 മുതൽ സാൽമിയ ഐ സി എഫ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി സൗഹൃദത്തിന്റെയും, ഒരുമയുടെയും, സന്തോഷത്തിന്റെയും മനോഹര കാഴ്ചയായി മാറി. കുവൈത്ത് വനിതാ ഘടകം ആക്ടിംഗ് പ്രസിഡന്റ് ശ്രീമതി ഫെമിന അഷ്റഫ് അധ്യക്ഷത വഹിച്ചു. മലപ്പുറം അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ ലീഗൽ അഡ്വൈസർ അഡ്വ. ജസീന ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ശ്രീമതി ജംഷി മൂസ ആശംസകൾ നേർന്നു. സെക്രട്ടറി സ്വർഗ സുനിൽ സ്വാഗതവും, ട്രഷറർ ശ്രീമതി ഫെമി ഷറഫ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി SSLC, +2 വിജയം നേടിയ വിദ്യാർത്ഥികളായ കാർത്തിക് നാരായൺ, നഷ് വ യുസഫ് എന്നിവർക്ക് ഉപഹാരം നൽകി അനുമോദിച്ചു. അഡ്വ. ജസീന ബഷീറിന് വനിതാ ഘടകത്തിന്റെ സ്നേഹോപഹാരവും സമർപ്പിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് സ്പോൺസർ ചെയ്ത കേക്ക് ചടങ്ങിൽ മുറിച്ച് വിതരണം ചെയ്തു. മെഹന്ദി ഡിസൈൻ ചെയ്യാൻ സെലീന സിദ്ധീഖ്, സുഹൈല അനസ്, ഷെസ ശറഫ്, തസ്‌നി സാജിദ്, റുഷ്‌ദ, നെജു, ലിബ മൂസ എന്നിവർ നേതൃത്വം നൽകി. അസീന യുസഫ്, നജിദ സലാഹ്, ലിജിയാ പ്രശാന്ത്, റംസി നവാസ്, ഡോക്ടർ റിഷിൻ മുബാറക്, മസ്ബൂബാ ശംസാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. രാത്രി പത്തര മണിക്ക് അത്താഴ വിരുന്നോടെ പരിപാടി അവസാനിച്ചു.

തുടരുക...

മനാമ: ഈദ് ആഘോഷങ്ങളുടെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ ‘ഈദ് ട്രിപ്പ്-2026’ സംഘടിപ്പിച്ചു. മനാമ കോറൽ ബേ പാർക്കിൽ നിന്ന് ആരംഭിച്ച യാത്ര പി.സി.ഡബ്ല്യു.എഫ് ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഷറഫ് വി.എം. ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ട്രിപ്പ് കോർഡിനേറ്റർ ജെസ്നി സൈദ് പ്രവർത്തകരെ അഭിസംബോധനം ചെയ്തു. ​ഇത്തരത്തിലുള്ള വിനോദയാത്രകൾ പ്രവർത്തകർക്കിടയിലെ പരസ്പര സ്നേഹബന്ധം കൂടുതൽ സുദൃഢമാക്കാൻ സഹായിക്കുമെന്ന് പി.സി.ഡബ്ല്യു.എഫ് ലേഡീസ് വിംഗ് പ്രസിഡൻ്റ് ലൈല റഹ്മാൻ പറഞ്ഞു. പരിപാടിയിൽ കലാവേദി കൺവീനർ നസീർ പൊന്നാനി, അസിസ്റ്റൻ്റ് കോർഡിനേറ്റർ നബീൽ, ഉപദേശക സമിതി അംഗം സമീറ സിദ്ദീഖ്, ട്രഷറർ അൻവർ, ലേഡീസ് വിംഗ് ട്രഷറർ സിത്താര നബീൽ എന്നിവർ ആശംസകൾ നേർന്നു. പി.സി.ഡബ്ല്യു.എഫ് ജോ: സെക്രട്ടറി അലി കാഞ്ഞിരമുക്ക് ഏവർക്കും നന്ദി അറിയിച്ചു. ​ബഹ്‌റൈനിലെ പ്രധാന ചരിത്ര-വിനോദ സഞ്ചാര കേന്ദ്രങ്ങളും ഡിൽമുൻ കാലഘട്ടത്തിലെ രാജകീയ ആസ്ഥാനവുമായ ബഹ്റൈൻ ഫോർട്ട് (Qal’at al-Bahrain), റാസ് സനദ് കണ്ടൽക്കാടുകൾ (Ras Sanad Mangrove Forest), ബുഹൈർ വാലി (Buhair Valley), റിഫ ഫോർട്ട് എന്നറിയപ്പെടുന്ന ഷെയ്ഖ് സൽമാൻ ബിൻ അഹമ്മദ് ഫോർട്ട്, മറാസി ഗലേറിയ ലൈറ്റ് ഷോ, ബഹ്റൈൻ ബേ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ വിനോദയാത്ര പ്രവർത്തകർക്ക് നവ്യാനുഭവമായി. ആവേശകരമായ ഈ ഈദ് ട്രിപ്പ് മനാമ കോറൽ ബേയിൽ വിജയകരമായി സമാപിച്ചു.

തുടരുക...

പൊന്നാനി: ബലിപെരുന്നാളിനോടനുബന്ധിച്ച് താലൂക്കിലെ വനിതകൾക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച മെഹന്ദി മത്സരത്തിൽ വാർഡ് 40 ൽ നിന്നുളള ആയിഷ തെസ്നി ഒന്നാം സ്ഥാനത്തിനർഹയായി. നൈതലൂർ വാർഡ് 13 ലെ ജസീല പി രണ്ടാം സ്ഥാനവും, വാർഡ് 4 ലെ തെൻസീറ മൂന്നാം സ്ഥാനവും നേടി. നിളാപാതയോരത്ത് നഗരസഭയുടെ ഡെസ്റ്റിനേഷൻ സെന്ററിൽ നടന്ന മത്സരത്തിൽ മുൻകൂട്ടി ഫീസടച്ച് രജിസ്റ്റർ ചെയ്ത 17 ഗ്രൂപ്പുകളാണ് പങ്കെടുത്തത്. വനിതാ അംഗങ്ങൾ തയ്യാറാക്കിയ പലഹാരങ്ങളുൾപ്പെടെയുളള ഭക്ഷ്യോൽപ്പന്നങ്ങളുടെ വില്പനയും ഉണ്ടായിരിന്നു. എം എം സുബൈദ ,ടി മുനീറ, എസ് ലത ടീച്ചർ, ആരിഫ മാറഞ്ചേരി, മാലതി വട്ടംകുളം, ഹൈറുന്നിഷ പാലപ്പെട്ടി, സബീന ബാബു, സുഹറ ബാബു, ആരിഫ കാലടി, സൽമ നസീർ, ഹാജറ സി വി, ബുഷ്‌റ, നസീമ, നിഷാബി തുടങ്ങിയവർ നേതൃത്വം നൽകി. പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റും, ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഉപഹാരവും, ക്യാഷ് അവാർഡും മെയ് 30 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കെ കെ ജംഗ്ഷനിലെ ഐ എസ് എസ് സ്കൂളിൽ നടക്കുന്ന "വിജയതീരം 26" ചടങ്ങിൽ വെച്ച് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

തുടരുക...

പൊന്നാനി : താലൂക്കിൽ നിന്നും വിജയിച്ച ജനപ്രതിനിധികളെ സന്ദർശിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സാരഥികൾ അഭിനന്ദനം അറിയിച്ചു. പൊന്നാനി നിയോജക മണ്ഡലം എം എൽ എ കെ പി നൗഷാദ് അലി, തവനൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ: വി എസ് ജോയ് എന്നിവരെ ഷാൾ അണിയിക്കുകയും പൊന്നാനിയുടെ ചരിതം “പാനൂസ” പരിഷ്ക്കരിച്ച പതിപ്പ് കൈമാറുകയും ചെയ്തു. ഗ്ലോബൽ പ്രസിഡണ്ട് സി എസ് പൊന്നാനിയുടെ നേതൃത്വത്തിൽ കേന്ദ്ര സാരഥികളും, വനിതാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

തുടരുക...

നരിപ്പറമ്പ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി "മധുരം മാതൃത്വം" എന്ന ശീർഷകത്തിൽ മാതൃദിനം ആചരിച്ചു. പോത്തനൂർ നെല്ലാക്കര മൊയ്യാലത്ത് വളപ്പിൽ പരേതനായ കുഞ്ഞിബാവയുടെ ഭാര്യ തൊണ്ണൂറ്റിയഞ്ച് വയസ്സുകാരിയായ ആമിനക്കുട്ടി ഉമ്മയെ മാതൃദിനത്തിന്റെ ഭാഗമായി ആദരിച്ചു. ഗാന്ധിയൻ ദർശനങ്ങളിലൂന്നി സാമൂഹ്യ സാംസ്ക്കാരിക മണ്ഡലങ്ങളിലും, കാർഷിക മേഖലയിലും ഭർത്താവൊന്നിച്ച് സേവനം ചെയ്തിട്ടുളള ആമിനക്കുട്ടി ഉമ്മ എട്ട് മക്കളുടെ മാതാവാണ്. മൊയ്യാലത്ത് വളപ്പിൽ ഭവനത്തിൽ നടന്ന ചടങ്ങിൽ പി സി ഡബ്യു എഫ് വനിതാ കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷ ആരിഫ പി മാറഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹൈറുനിഷ പാലപ്പെട്ടി, റഫീഖത്ത് തവനൂർ, അസ്മാബി പി എ, റംല കെ പി, സബീന ബാബു, റോഷിനി, റജുല ബാവ (പൊന്നാനി) ആരിഫ, സാജിദ, മുനീറ (കാലടി) തുടങ്ങിയവർ സംബന്ധിച്ചു. മക്കളും പേരമക്കളും ഉൾപ്പെടെയുളള ബന്ധുക്കളുടെ സാന്നിധ്യം ചടങ്ങ് സന്തോഷകരമാക്കി. എം എം സുബൈദ പോത്തനൂർ സ്വാഗതവും, റംല കെ പി നന്ദിയും പറഞ്ഞു.

തുടരുക...

നരിപ്പറമ്പ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ജനോപകാര പ്രവർത്തനങ്ങളിലൊന്നായ കൂടയുളളവർക്ക് കൂടൊരുക്കാം ഭവന പദ്ധതിയുടെ ഭാഗമായി കാലടി പഞ്ചായത്തിലെ വെളേപ്പാടത്ത് പി പി ആരിഫക്ക് പണിത് കൊടുക്കുന്ന ആദ്യ വീടിൻറ തറക്കല്ലിടൽ കർമ്മം പൊന്നാനി മഖ്ദൂം എം പി സയ്യിദ് മുത്തു കോയ തങ്ങൾ നിർവ്വഹിച്ചു. സ്വന്തമായി വീടോ, സ്ഥലമോ ഇല്ലാത്ത, വാടക വീട്ടിൽ കഴിയുന്ന തികച്ചും അർഹതപ്പെട്ട ഈ കുടുംബത്തിന് ഉദാരമതിയായ വ്യക്തി സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് വീട് പണിത് നൽകുന്നത്. പി സി ഡബ്യു എഫ് സംഘടന നാളിതുവരെ ചെയ്ത് വരുന്ന ഒട്ടേറേ നന്മയാർന്ന പ്രവർത്തനങ്ങളിൽ സാമ്പത്തികമായി ഏറെ ബാധ്യത വരുന്ന പദ്ധതിയാണിത്. പ്രയാസപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ജാതി മത ഭേദമില്ലാതെ സംഘടനക്കൊപ്പം ഒന്നിച്ച് നിൽക്കുന്ന കരുണവറ്റാത്ത ഹൃദയങ്ങളുടെ കനിവിലാണ് സംഘടനയുടെ പ്രതീക്ഷ. തറക്കല്ലിടൽ ചടങ്ങിൽ പി കോയക്കുട്ടി മാസ്റ്റർ , ഡോ : അബ്ദുറഹ്മാൻ കുട്ടി, എം എം സുബൈദ പോത്തനൂർ, ഹനീഫ മാളിയേക്കൽ, കാട്ടിൽ മുഹമ്മദ് കുട്ടി, തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി, എ വി അബ്ദുൽ ജലീൽ, എം ടി നജീബ്, വാർഡ് മെമ്പർ സലീം, ബിജുദേവസി, സാലിഹ് ഉസ്മാൻ (ദമാം - സഊദി) ജി സിദ്ധീഖ് തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) സലാല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദർ അൽ സമാ ഹോസ്പിറ്റൽ ഗ്രൂപ്പും യാറ ഓപ്റ്റിക്കൽസും സംയുക്തമായി 2026 മെയ് 1 വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതൽ ബദർ അൽ സമാ ഹോസ്പിറ്റലിൽ വെച്ച് “വിഷൻ 2026” സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ PCWF സലാല കമ്മിറ്റി പ്രസിഡന്റ് കബീർ കെ, ബദർ അൽ സമാ ഹോസ്പിറ്റൽ സലാല ബ്രാഞ്ച് മാനേജർ അബ്ദുൽ അസീസിന് നൽകി പ്രകാശനം നിർവഹിച്ചു. PCWF സെക്രട്ടറി മുഹമ്മദ് റസ്, യാറ ഓപ്റ്റിക്കൽസ് മാനേജർ ജൈസൽ എടപ്പാൾ, വലീദ് (ബദർ അൽ സമാ), മുസ്തഫ, മണികണ്ഠൻ, ശിഹാബ് മാറഞ്ചേരി, ഗഫൂർ (ബദർ അൽ സമാ), അരുൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്യാമ്പിന് ഡോ. കീർത്തന പെരലയ (MBBS, MS – Ophthalmology) നേതൃത്വം നൽകും. ക്യാമ്പിനോടനുബന്ധിച്ച് നേത്ര ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നതാണ്. സൗജന്യ കണ്ണ് പരിശോധന, കാഴ്ച പരിശോധന, ഓപ്റ്റിക്കൽ നിർദ്ദേശങ്ങൾ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും. എല്ലാവർക്കും പങ്കെടുക്കാവുന്ന ഈ ക്യാമ്പിലൂടെ കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണവും ലക്ഷ്യമിടുന്നതായി സംഘാടകർ അറിയിച്ചു.

തുടരുക...

ദമ്മാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം കിഡ്സ് ക്ലബ്ബ് സംഘടിപ്പിച്ച “ഹുബ്ബുൽ റമളാൻ കിഡ്സ് ടാലെൻറ് മീറ്റ്” ശ്രദ്ധേയമായി. “വിശ്വാസം വളർത്താം, കഴിവുകൾ പ്രകടിപ്പിക്കാം” എന്ന സന്ദേശവുമായി വിശുദ്ധ റമളാൻ മാസത്തോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടി ആവേശകരമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. മലയാളം ഭാഷയിൽ വിവിധ പ്രായവിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ ഇസ്ലാമിക ഗാനം, കഥപറയൽ, പ്രസംഗം, ഹിഫ്‌ള് എന്നിവ ഉൾപ്പെടുത്തി. കുട്ടികളുടെ കഴിവുകളും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം റമളാന്റെ ആത്മീയ സന്ദേശങ്ങളും പകർന്നു നൽകുന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ഹിഫ്‌ള് മത്സരത്തിൽ റഫാൻ മുഹമ്മദ് ഒന്നാം സ്ഥാനവും, ആയിഷ സമ്രീൻ രണ്ടാം സ്ഥാനവും, ത്വാഹ മൂന്നാം സ്ഥാനവും നേടി. പ്രസംഗ മത്സരത്തിൽ മുഹമ്മദ് അയ്മാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇസ്ലാമിക ഗാന മത്സരത്തിൽ അമീർ അബ്ദുള്ള ഒന്നാം സ്ഥാനവും, അഹദ് അബ്ദുള്ള നഹാസ് രണ്ടാം സ്ഥാനവും, ഹൈഫ സ്വാലിഹ നിയാസ് മൂന്നാം സ്ഥാനവും നേടി. കഥപറയൽ (ചരിത്ര അവതരണം) മത്സരത്തിൽ റൂഹി സിബി ഒന്നാം സ്ഥാനവും, ഹവ്വ ഫഹദ് രണ്ടാം സ്ഥാനവും നേടി. വിവിധ മേഖലകളിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്ന് സംഘാടകർ അറിയിച്ചു.

തുടരുക...

റിയാദ്: Ponnani Cultural World Foundation (PCWF) റിയാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനദ്രിയയിലെ മരുഭൂമിയിൽ കഴിയുന്ന ഇടയ സഹോദരങ്ങൾക്ക് പെരുന്നാൾ പുതുവസ്ത്രം വിതരണം ചെയ്ത് മനുഷ്യത്വത്തിന്റെ മനോഹര മാതൃക സൃഷ്ടിച്ചു. കഴിഞ്ഞ വർഷങ്ങളിൽ റിയാദിലെ പൊതുസമൂഹത്തെ ഉൾപ്പെടുത്തി വിപുലമായ രീതിയിൽ സംഘടിപ്പിച്ചിരുന്ന ജനകീയ ഇഫ്താർ വിരുന്ന്,നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഈ വർഷം ഒഴിവാക്കിയിരുന്നു. അതിന് പകരമായി സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിലേക്കെത്തി അവരുടെ പെരുന്നാൾ സന്തോഷത്തിൽ പങ്കുചേരുക എന്ന ലക്ഷ്യത്തോടെ ഈ കാരുണ്യ പ്രവർത്തനം സംഘടിപ്പിക്കുകയായിരുന്നു. പരിപാടിയുടെ ഭാഗമായി മരുഭൂമിയിലെ ഇടയ സഹോദരങ്ങൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തതോടൊപ്പം, സംഘടനയിലെ അർഹരായ അംഗങ്ങളുടെ കുടുംബങ്ങൾക്കു പെരുന്നാൾ സമ്മാനങ്ങൾ നൽകുകയും ചെയ്തു. PCWF റിയാദ് കുടുംബത്തിന് വേണ്ടി പ്രസിഡന്റ് അൻസാർ നൈതല്ലൂർ, ജനസേവനം കൺവീനർ റസാഖ് പുറങ് , നാഷണൽ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി , വൈസ് പ്രസിഡന്റുമാരായ അസ്‌ലം കളക്കര , സുഹൈൽ മഖ്ധൂം എന്നിവർ ഈ സൽകർമത്തിന് നേതൃത്വം നൽകി. മനുഷ്യസ്നേഹവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

തുടരുക...

പൊന്നാനി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തികച്ചും അർഹരായ ആയിരം കുടുംബങ്ങൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. പി സി ഡബ്യു എഫ് അംഗത്വമുളള പൊന്നാനി മുൻസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിലെയും, പഞ്ചായത്ത് കമ്മിറ്റികളിലെയും അർഹതപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്ര വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വിതരണം പൂർത്തിയാക്കിയത്. വെളിയങ്കോട് പഞ്ചായത്തിൽ നടന്ന വിതരണോദ്ഘാടന ചടങ്ങ് ഗ്ലോബൽ ഉപാധ്യക്ഷൻ ഡോ. അബ്ദുറഹിമാൻ കുട്ടി നിർവഹിച്ചു, ജനറൽ സെക്രട്ടറി സി. വി മുഹമ്മദ് നവാസ് മഖ്യ പ്രഭാഷണം നടത്തി. സുഹറ ബാബു , അബ്ദുസമദ് മാനത്ത് പറമ്പിൽ, ഇക്ബാൽ, മൊയ്തുട്ടി, എന്നിവർ സംസാരിച്ചു. തവനൂർ പഞ്ചായത്ത് കമ്മിറ്റി മാത്തൂർ സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രത്തിൽ വെച്ച് നടത്തിയ ചടങ്ങ് വനിതാ കേന്ദ്ര സെക്രട്ടറി റംല കെ പി ഉദ്ഘാടനം ചെയ്തു. തൂമ്പിൽ കുഞ്ഞിമൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി ജി സിദ്ധീഖ് മുഖ്യ പ്രഭാഷണം നടത്തി. ആമിനു വി വി, സുലൈമാൻ ഹാജി എന്നിവർ സംസാരിച്ചു. റഫീഖത്ത് സി സ്വാഗതവും, ഹസീന പി ടി നന്ദിയും പറഞ്ഞു. നഗരസഭയിലെ 49 ആം വാർഡിൽ നടന്ന കിറ്റ് വിതരണോദ്ഘാടനം മുൻസിപ്പൽ സെക്രട്ടറി മുജീബ് കിസ്മത്ത് നിർവ്വഹിച്ചു. ആലങ്കോട് പഞ്ചായത്ത് തല വിതരണം പ്രസിഡണ്ട് വി.വി. മുഹമ്മദ് അഷ്റഫ് മാസ്റ്റർക്ക് കിറ്റ് കൈമാറി ഗ്ലോബൽ കമ്മറ്റി ട്രഷറർ അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു. അയിഷ ഹസ്സൻ,ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, പി ഐ റാഫിദ, സുജിത സുനിൽ എന്നിവർ പങ്കെടുത്തു. തവനൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ നടന്ന കിറ്റ് വിതരണത്തിന് ജി സിദ്ധീഖ്, സൈനുദ്ധീൻ ഹാജി, റഫീഖത്ത് സി, സുധീന പി കെ, ശോഭിത എന്നിവർ നേതൃത്വം നൽകി.

തുടരുക...

സലാല: 27 വർഷത്തെ പ്രവാസ ജീവിതത്തിന് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന PCWF സലാല എക്സിക്യൂട്ടീവ് അംഗം അക്ബർ പൊന്നാനിക്ക് PCWF സലാല കമ്മിറ്റി സ്നേഹപൂർവ്വമായ യാത്രയയപ്പ് നൽകി. എലൈറ്റ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ കമ്മിറ്റി പ്രസിഡന്റ് കെ. കബീർ ഉപഹാരം കൈമാറി. സെക്രട്ടറി മുഹമ്മദ് റാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുസ്തഫ ബലതിയ, ശിഹാബ് മാറഞ്ചേരി, ഗഫൂർ ബദർ അൽ സമാ, അബൂബക്കർ, മൻസൂർ പൊന്നാനി, ഖലീൽ എന്നിവർ പങ്കെടുത്തു. പ്രവാസ ജീവിതകാലയളവിൽ സലാലയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അക്ബർ പൊന്നാനി, അദ്ദേഹത്തിന്റെ സമർപ്പണവും പ്രവർത്തനങ്ങളും PCWF സലാലയുടെ വളർച്ചയ്ക്ക് ശക്തമായ പിന്തുണയായി മാറിയതായി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350