പൊന്നാനിക്കാരുടെ
ആഗോള കൂട്ടായ്മ

പൊന്നാനിക്കാരുടെ
ആഗോള കൂട്ടായ്മ

പൊന്നാനിക്കാരുടെ
ആഗോള കൂട്ടായ്മ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ

നാടിന്റെ സാമൂഹിക പുരോഗതി ലക്ഷ്യംവെച്ചുകൊണ്ട് 14 വർഷങ്ങൾക്ക് മുമ്പാണ് പൊന്നാനി സിറ്റി വെൽഫെയർ ഫോറം എന്ന പേരിൽ PCWF നിലവിൽവരുന്നത്. ആദ്യഘട്ടത്തിൽ ചാണാറോഡും പിന്നീട് പൊതുജനാഭിലാഷം മാനിച്ച് പൊന്നാനി താലൂക്കിലേക്ക് പ്രവർത്തനം വ്യാപകമാക്കുകയായിരുന്നു.

ദശവാർഷികത്തോടനുബന്ധിച്ച് നടന്ന കാര്യപ്രസക്തമായ ചർച്ചകളും പൊതുജനാഭിപ്രായവും അനിവാര്യമായ കാരണങ്ങളും മുൻനിറുത്തി പൊന്നാനിയുടെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തി PCWFഎന്ന നാലക്ഷരം നിലനിറുത്തിക്കൊണ്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എന്ന നാമത്തിൽ പുനഃക്രമീകരിക്കുകയായിരുന്നു. നാട്ടിലും വിദേശത്തും വിവിധ കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരേ ലക്ഷ്യത്തിന് ഒരു സംഘടനയ്ക്ക് ഇരുഭാഗങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്നുവെന്നതാണ് ഈ കൂട്ടായ്മയുടെ പ്രത്യേകത. പേരിലെ ആഗോളത അന്വർത്ഥമാക്കിക്കൊണ്ട് ഒരു ചരടിൽ കോർത്ത മുത്തുമണികളെപ്പോലെ പൊന്നാനിക്കാരെയെല്ലാം ഞങ്ങൾ ചേർത്തുനിർത്തുന്നു.

ഗ്ലോബൽ കമ്മിറ്റി

പദ്ധതികൾ ആസൂത്രണം ചെയ്തും വ്യക്തമായ പരിപാടികൾ നടപ്പിലാക്കിയും കർമോത്സുകരായ സാരഥികൾ ...


തുടരുക...

ഗ്ലോബൽ കമ്മിറ്റി

വനിതാ ഘടകം

അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് PCWF വനിതാഘടകം രൂപംകൊള്ളുന്നത്. 2014 ഡിസംബറിൽ പൊന്നാനി...


തുടരുക...

വനിതാ ഘടകം

യൂത്ത് വിങ്

യുവത്വത്തെ നാടിന്റെ പുരോഗതിക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി കൾച്ചർ വേൾഡ് ഫൗണ്ടേഷന് ...


തുടരുക...

യൂത്ത് വിങ്

ഗൾഫ് കമ്മിറ്റികൾ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്വദേശത്തു പ്രവർത്തിക്കുന്നത് പോലെ തന്നെ വിദേശ രാജ്യങ്ങളിലും വേരുറപ്പിച്ചിട്ടുണ്ട് ...


തുടരുക...

ഗൾഫ് കമ്മിറ്റികൾ

PCWF വാർത്തകൾ

കാലടി: "ആരോഗ്യമുളള സമൂഹം" എന്ന ലക്ഷ്യത്തോടെ എടപ്പാൾ ഹോസ്പിറ്റൽ, ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പോത്തനൂര്‍ ജി. യു. പി. സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്തു. വൈ:പ്രസിഡന്റ് ബൽക്കീസ് കൊരണപ്പറ്റ മുഖ്യാതിഥിയായിരുന്നു. പി സി ഡബ്ല്യു എഫ് ഗ്ലോബൽ പ്രസിഡന്റ് സിഎസ് പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. എടപ്പാൾ ഹോസ്പിറ്റലിലെ . ഡോ:അജിത് കുമാർ പി കെ, ഡോ: ഖദീജ ഷാഹിന, ഡോ: നിഹാരിക എന്നിവർ വിവിധ പരിശോനകൾക്ക് നേതൃത്വം നൽകി. ബി പി - ഷുഗർ പരിശോധന, ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയുടെ തിമിര നിർണ്ണയവും, തിമിര ശസ്ത്രക്രിയയുമെല്ലാം ക്യാമ്പിൽ നിന്നും ലഭിച്ച സൗജന്യ ആനുകൂല്യങ്ങളായിരുന്നു. ആയുർവേദ ഡോക്ടർ ജന്നത്തുൽ ഫിർദൗസ് ചങ്ങമ്പള്ളി നയിച്ച ക്യാൻസർ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിന്നു. സംഘാടക സമിതി ചെയർമാൻ മോഹൻ ദാസ്. സി അധ്യക്ഷത വഹിച്ചു. ദിലീഷ് ഇ കെ, ലെനിൻ എ, സുബൈദ പോത്തന്നൂർ, ടി മുനീറ മുസ്തഫ കാടഞ്ചേരി, സുജീഷ് നമ്പ്യാർ, അബ്ദുൽ ജലീൽ, സലാം പോത്തനൂർ, മുരളി മേലെപ്പാട്ട്, റസാഖ് കെ പി, സാബിറ കെ തുടങ്ങിയവർ ആശംസ നേർന്നു. രവീന്ദ്രൻ എ കെ, രാജലക്ഷ്മി കണ്ടനകം, ആരിഫ പി, മുനീറ കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിജയൻ വി കെ സ്വാഗതവും, സാജിത പോത്തനൂർ നന്ദിയും പറഞ്ഞു. ഇരുന്നൂറ്റി അമ്പതോളം ആളുകൾ ക്യാമ്പ് ഉപയോഗപ്പെടുത്തി.

തുടരുക...

പൊന്നാനി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാമത് ജന്മദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സമുചിതമായി ആചരിച്ചു. ചമ്രവട്ടം ജംഗ്ഷൻ എം ഐ ടവർ പരിസരത്ത് നടന്ന പൊതുയോഗം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. മനുഷ്യരെ ഒന്നിപ്പിക്കുന്ന സിദ്ധാന്തവുമായി വന്ന മഹാത്മാ ഗാന്ധിജിയെ പോലും തെറ്റായ രീതിയിൽ അവതരിപ്പിക്കുന്ന പ്രവണത സമൂഹത്തിൽ കണ്ടുവരുന്നു. ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്, പ്രതിഷേധിക്കേണ്ടതുണ്ട്. അതിനാൽ ഗാന്ധിജിയുടെ സന്ദേശങ്ങൾ സമൂഹത്തിൽ വ്യാപിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഈ കാലഘട്ടത്തിൽ ഏറി വരികയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ശിവദാസ് ആറ്റുപുറം പറഞ്ഞു. ഗാന്ധി ദർശൻ ജില്ലാ കൺവീനർ ആർ പ്രസന്ന കുമാരി ടീച്ചർ ഗാന്ധി ജയന്തി ദിന സന്ദേശം നൽകി. സത്യം, അഹിംസ, സത്യാഗ്രഹം തുടങ്ങിയ ഉയർന്ന മാനുഷിക മൂല്യങ്ങളിലൂന്നിയ ഗാന്ധിജിയുടെ ജീവിത വീക്ഷണം കൃത്യമായി വരച്ച് കാട്ടികൊണ്ട് ഗാന്ധിജയന്തി ദിന സന്ദേശം നൽകി. സ്ത്രീകൾ, കുട്ടികൾ, ദലിതർ, പാർശ്വവൽക്കരിക്കപ്പെടവർ തുടങ്ങി സമൂഹത്തിലെ എല്ലാ മനുഷ്യരുടെയും ക്ഷേമ ജീവിതം ലക്ഷ്യമാക്കി ഇന്ത്യൻ ജനതയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച മഹാമനീഷിയായിരുന്നു മഹാത്മജി എന്നും അവർ പറഞ്ഞു. പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അടാട്ട് വാസുദേവൻ മാസ്റ്റർ, ബീക്കുട്ടി ടീച്ചർ, ഇ ഹൈദരലി മാസ്റ്റർ, ശാരദ ടീച്ചർ, രാജൻ തലക്കാട്ട്, അഷ്റഫ് മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. *പാനൂസ* പരിഷ്കരിച്ച പതിപ്പ് പ്രസന്ന കുമാരി ടീച്ചർക്ക് ടി മുനീറ നൽകി. സി വി മുഹമ്മദ് നവാസ് സ്വാഗതവും, മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.

തുടരുക...

ലണ്ടൻ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷൻ്റെ ആഭിമുഖ്യത്തിൽ യുകെ യിലെ പൊന്നാനി നിവാസികളുടെ പ്രഥമ സംഗമം സംഘടിപ്പിച്ചു. സെപ്റ്റംബർ 28 ഞായറാഴ്ച യു കെ മിൽട്ടൺ കെയിൻസിലെ ബ്ലെച്ച്ലി യൂത്ത് സെൻ്ററിൽ നടന്ന സംഗമത്തിൽ കുടുംബങ്ങളടക്കം അമ്പതോളം പേർ പങ്കെടുത്തു. ആദ്യമായി കണ്ടുമുട്ടുന്നവരും പഴയ പരിചയങ്ങളുമായൊത്ത് ചേർന്ന സംഗമം, സൗഹൃദം പുതുക്കിയും പുതിയ ബന്ധങ്ങൾ തീർത്തും, പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്തൊരു അനുഭവമായി. പൊന്നാനിയുടെ തനതായ വിഭവങ്ങൾ സ്വന്തം കൈകളാൽ തയ്യാറാക്കി കൊണ്ടുവന്നവർ അത് സന്തോഷത്തോടെ പങ്കുവെച്ചപ്പോൾ, സംഗമം രുചിയുടെയും സ്നേഹത്തിന്റെയും ഉത്സവമായി മാറി. യു കെ യിൽ സംഘടനാ പ്രവർത്തനങ്ങളെ കൂടുതൽ വിപുലപ്പെടുത്തുന്നതിനും പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനുമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ്: സയ്യിദ് ആബിദ് തങ്ങൾ (ലെസ്റ്റർ) ജനറൽ സെക്രട്ടറി: ഷറഫുദ്ദീൻ (ലൂട്ടൺ) ഓർഗനൈസിങ് സെക്രട്ടറി: വിപിൻ (മിൽട്ടൺ കെയ്ൻസ്) ട്രഷറർ : അനസ് (ഗാറ്റ്വിക്ക്) വൈസ് പ്രസിഡന്റ് : ഇർഷാദ് (ലണ്ടൻ) മുനീർ (ലൂട്ടൺ) ജോയിന്റ് സെക്രട്ടറി : നൗഷിർ (മിൽട്ടൺ കെയ്ൻസ്) സലാം (നോർത്താംപ്ടൺ) എക്സിക്യൂട്ടീവ് അംഗങ്ങൾ : ജുനൈദ് (ലണ്ടൻ) ഫാരിസ് (നോർത്താംപ്ടൺ) സഹദ് (ലൂട്ടൺ) ഫൈസൽ (ലണ്ടൻ) ഇഷാക് റഹ്മാൻ (നോർത്തേൺ അയർലൻഡ്) രഞ്ജിത്ത് (ബ്ലാക്ക്പൂൾ) മസൂദ് (ലണ്ടൻ) സംഘടനയിലെ അംഗത്വം വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ പേരെ ഉൾപ്പെടുത്തി കമ്മിറ്റി പിന്നീട് വിപുലീകരിക്കാനും തീരുമാനിച്ചു.

തുടരുക...
കൂടുതൽ വായിക്കുക

സ്ത്രീധനരഹിത വിവാഹവും ബോധവൽക്കരണവും

വിവാഹകമ്പോളത്തിലെ മാലിന്യധനമായ സ്ത്രീധനത്തിനെതിരെ അതിശക്തമായ പോരാട്ടം തന്നെയാണ് PCWF കാഴ്ചവെക്കുന്നത്. സ്ത്രീധനമെന്ന മഹാവിപത്തിൽ നിന്നും മനുഷ്യമനസ്സുകളെ മാറ്റിയെടുക്കാനും അടിസ്ഥാനപരമായി വിമലീകരിക്കാനും സാധ്യമായതെല്ലാം ചെയ്തുവരുന്നുണ്ട്. മനസ്സിനിണങ്ങാത്ത പെണ്ണിനെ പണത്തിന്റെ ബലത്തിൽ വെച്ചുകെട്ടുന്നത്, പെണ്ണിന് രക്ഷയല്ല ശിക്ഷയായിട്ടാണ് ഭവിക്കുന്നത് എന്ന യാഥാർത്ഥ്യം സമൂഹം തിരിച്ചറിയുന്നുണ്ട്. ഭാവി ജീവിതത്തിലെ മനപ്പൊരുത്തത്തിന് ധാർമിക ബോധവും ഉന്നതവും ഉദാത്തവുമായ പെരുമാറ്റവും സൗഹൃദസമീപനത്തിലധിഷ്ടിതമായ സഹാനുഭൂതിയുമാണ് പ്രതിവിധിയും പരിഹാരവുമെന്ന് യുവസമൂഹം മനസ്സിലാക്കികഴിഞ്ഞു

പ്രവർത്തനങ്ങൾ

സംസ്കാരമുള്ളവനായിരിക്കുക എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതയാണ്. സ്വഭാവം, കല, ഭാഷ, ആചാരങ്ങൾ, വസ് ത്രധാരണം തുടങ്ങി ജീവിതത്തിന്റെ വിവിധ ....

തൊഴിലന്വേഷകരെ തൊഴിൽ ധാതാക്കളാക്കുക എന്ന ലക്ഷ്യത്തോടെ PCWF ന്റെ കീഴിൽ അംഗീകരിച്ച സ്വാശ്രയ തൊഴിൽ സംരംഭം കുറഞ്ഞ കാലംകൊണ്ട് ഏറെ ....

സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ് ആരോഗ്യം. ആരോഗ്യമുള്ള ജനതയ്ക്ക് മാത്രമേ നിലനിൽപ്പുള്ളൂ. ആരോഗ്യത്തോടെയും,

കൂടുമ്പോൾ ഇമ്പം ലഭിക്കുന്നതാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണ്ണവുമായ കുടുംബങ്ങളാണ്...

ധനം ദൈവീക അനുഗ്രഹമാണ്, അത് വിവേകത്തോടെയും നീതിനിഷ്ഠയോടും കൂടി മാത്രമേ വിനിയോഗിക്കാവൂ. പണം കൂടു ന്നതിനനുസരിച്ച് ഉത്തരവാദിത്വവും കൂടുന്നു.

ജനങ്ങളിൽ കായിക ക്ഷമത വർദ്ദിപ്പിക്കുന്നതിനും, പ്രോത്സാഹിപിപ്പിക്കുന്നതിനും ചലഞ്ചേഴ്സ് ട്രോഫി എന്ന പേരിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എല്ലാ വർഷവും...

ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നുനൽകുന്ന സമ്പ്രദായമാണ് വിദ്യാഭ്യാസം. കാട്ടാളന്മാരെ സംസ്കാര സമ്പന്നരായി മാറ്റിയെടുക്കുക ...

ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നുനൽകുന്ന സമ്പ്രദായമാണ് വിദ്യാഭ്യാസം. കാട്ടാളന്മാരെ സംസ്കാര സമ്പന്നരായി മാറ്റിയെടുക്കുക എന്നതാണ് ...

പൊന്നോത്സവ്

കലയുടെ ഈറ്റില്ലമായ പൊന്നാനിയുടെ കലാകാരന്മാരെയും മറ്റു കഴിവുറ്റ വ്യക്തിത്വങ്ങളെയും നാടിനു മുന്നിൽ അവതരിപ്പിക്കുന്നതിനു വേണ്ടി കൾച്ചറൽ വിഭാഗം വര്ഷം തോറും നടത്തി വരാറുള്ള കലാ മാമാങ്കമാണ് പൊന്നോത്സവ്

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350

പാനൂസ

പാനൂസ

പൊന്നാനിയുടെ ചരിത്രങ്ങളിലേക്കു വെളിച്ചം വീശുന്ന പാനൂസ എന്ന ഗ്രന്ഥം വിപണിയിൽ ലഭ്യമാണ്. 42 ഒാളം സാഹിത്യ കാരന്മാരുടെ സൃഷ്ടികൾ ഇതിൽ അടങ്ങിയിരിക്കുന്നു ...